ഈഴവ വീട്ടിൽ നിന്ന് ഏതെങ്കിലും നായർ പെണ്ണാലോചിക്കുമോ – പേരിലെ ജാതിയെ കുറിച്ച് ചോദിച്ചപ്പോൾ രഞ്ജി പണിക്കർ

39170

ജാതിയും മതത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോൾ സിനിമയിലടക്കം എല്ലായിടങ്ങളിലുള്ള പ്രവണതയാണ് പേരിനൊപ്പം ഉള്ള ജാതി നീക്കം ചെയ്യുന്നത്. അതൊരു തെറ്റായ രീതി ആയതു കൊണ്ടല്ലേ അങ്ങനെ പേരിനൊപ്പം ഉള്ള ജാതി ഒഴിവാക്കുന്നത്. ഈ ചോദ്യത്തിന് പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമൊക്കെയായ രഞ്ജി പണിക്കർ നൽകുന്ന മറുപടി ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു മറുപടി നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

നിങ്ങൾ പേരിൽ നിന്നും ജാതി മാറ്റിയാൽ ജാതി തീരുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. നിങ്ങൾക്ക് ജാതി സംഘടനയില്ലേ? മതത്തിൻറെ പേരിൽ ഇവിടെ രാഷ്ട്രീയപാർട്ടികൾ ഇല്ലേ? എൻറെ അച്ഛൻറെ പേര് കേശവ് പണിക്കർ എന്നാണ് എനിക്ക് നൽകിയ പേരാണ് രഞ്ജി. ഇനി ഞാൻ ജാതി വെച്ചാലും ഇല്ലെങ്കിലും എൻറെ അച്ഛൻ കേശവപ്പണിക്കർ തന്നെയല്ലേനിങ്ങൾ അതിനെ ഒരു ജാതി വാൽ ആയിട്ട് കാണുന്നത് എന്തിനാണ്അത് മൊത്തത്തിൽ അയാളുടെ പേരായിട്ട് കണ്ടാൽ പോരേ എന്ന് രഞ്ജി പണിക്കർ ചോദിക്കുന്നു? ആ പേരിൽ നിങ്ങൾ എന്തിനാണ് ജാതി അന്വേഷിക്കുന്നത്. ആ പേരിനൊപ്പം ഒരു ജാതി ഉണ്ടെങ്കിൽ അത് നിങ്ങളെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നത് അദ്ദേഹം ചോദിക്കുന്നു. പേരിലെ ജാതി അല്ല പ്രശ്നം ഇനി പേരിൽ ജാതി ഇല്ലെങ്കിൽ ഉടനെ നിങ്ങൾ ചോദിക്കും അച്ഛൻറെ പേര് എന്താണ് എന്ന് അത് ഒരാളുടെ ജാതി എന്താണെന്ന് അറിയാനുള്ള ചോദ്യമാണ്.

ADVERTISEMENTS
   


നിങ്ങൾ ഇനി ഒരു കല്യാണം കഴിക്കാനായി സ്വാഭാവികമായ ഒരു പെണ്ണ് അന്വേഷിക്കുകയാണെങ്കിൽ നിങ്ങൾ സ്വാഭാവികമായും നിങ്ങളുടെ ജാതിയിലുള്ള ഒരാളെ തന്നെയല്ലേ അന്വേഷിക്കുന്നത്. പ്രണയ വിവാഹങ്ങൾ അല്ലാതെ നമ്മുടെ സമൂഹം വേറെ ഏതെങ്കിലും ജാതിയിൽ പോയി പെണ്ണ് ആലോചിക്കുന്ന അല്ലെങ്കിൽ ചെറുക്കനെ ആലോചിക്കുന്ന രീതി ഉണ്ടോ? എങ്കിൽ ഞാനൊരു ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ഒരു പെണ്ണിനെ കെട്ടാമെന്ന് നായരോ അല്ലെങ്കിൽ നായരുടെ വീട്ടിൽ പോയി ഒരു പെണ്ണിനെ നോക്കാമെന്ന് ക്രിസ്ത്യാനിയോ ചിന്തിക്കുമ? അതല്ലെങ്കിൽ ഈഴവരുടെ വീട്ടിൽ പോകാൻ പോയി പെണ്ണാലോചിക്കാൻ ഒരു നായർ കുടുംബം തയ്യാറാകുമോ ? ജാതിയിലും മതത്തിലും കൂടുതൽ കൂടുതൽ ആഴ്ന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ജാതിയുടെ മതത്തിന്റെയും പേരിൽ നമുക്കിവിടെ സംവരണം ഉണ്ട്ഇതൊക്കെ ഒരു യാഥാർത്ഥ്യമല്ലേ ? നിങ്ങളുടെ മതത്തിൻറെ പേര് ചോദിച്ചാൽ അല്ലേ നിങ്ങൾക്കൊരു സംവരണം കിട്ടുകയുള്ളൂ. ഇവിടെ നിങ്ങളുടെ ജാതി ചോദിക്കാതെ നിങ്ങൾക്ക് ജാതിയുടെ പേരിലുള്ള സംവരണം ലഭിക്കുമോ? ജാതി വ്യവസ്ഥിയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിലും അതിന്റെ വരാനിരിക്കുന്ന കാലത്തിലും ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. അതുകൊണ്ട് ആളുടെ പേരിലെ ജാതി അങ്ങോട്ട് മാറ്റിക്കഴിഞ്ഞാൽ നമ്മുടെ ജാതി വ്യവസ്ഥ മാറുമോ? അങ്ങനെയാണോ നിങ്ങൾ ചിന്തിക്കുന്നത്. ഇന്ത്യയുടെ മൊത്തം രാഷ്ട്രീയം തന്നെ ജാതിയിൽ അധിഷ്ഠിതമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.

ഓരോ സ്ഥലങ്ങളിലും അവിടുത്തെ ജാതിയും മതവും അനുസരിച്ച് ഹിന്ദുവിനെ നിർത്തണോ മുസ്ലിമിന് നടത്തണോ ക്രിസ്ത്യാനിയെ നിർത്തണമെന്ന് ഇന്നത്തെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾ അടക്കം നാണംകെട്ട് ആലോചിച്ച് ഉറപ്പിക്കുന്ന ഒരു സാഹചര്യത്തിൽ അല്ലേ നമ്മൾ നിൽക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഓരോ സ്ഥലത്തെയും ജാതിയും മതവും അനുസരിച്ച് അവിടെ നിൽക്കുന്ന ആളുടെ ജാതിയും അവിടെ എഴുതുന്ന ചുവരെഴുത്തുകൾ മുതൽ എല്ലാ കാര്യങ്ങളിലും ജാതിയും മതവും നോക്കി ചെയ്യുന്ന ഒരു സമൂഹത്തിലല്ലേ നിങ്ങൾ നിലകൊള്ളുന്നത്.

അപ്പോൾ പിന്നെ പേരിലെ ഒരു ജാതി മാത്രം മാറ്റിക്കൊണ്ട് ഇവിടെ എന്ത് മാറ്റമാണ് നടക്കുന്നത് നടക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വളരെ കുറച്ച് ആൾക്കാർ ഒരുപക്ഷേ അവരുടെ മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയും മതവും ഇല്ലാതെയും ചേർക്കും. പക്ഷേ അത് വളരെ ഒരു ചെറിയ ശതമാനം മാത്രമാണ് അവർ ഒഴികെ ബാക്കി 99% ആൾക്കാരും ജാതിയിൽ അടിസ്ഥിതമായ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. എൻറെ പേര് രഞ്ജി പണിക്കർ എന്നാണ് അപ്പോൾ നിങ്ങൾ നായർ പണിക്കർ ആണോ അതോ ഇനി ഈഴവ പണിക്കർ ആണോ അതോ മറ്റേതെങ്കിലും രീതിയിലുള്ള പണിക്കർ ആണോ എന്ന് ചോദിക്കുന്ന ആൾക്കാർ വരെ ഉണ്ട് എന്നും അദ്ദേഹം പറയുന്നു. പേരിലെ ജാതി അല്ല മനസിലെ ജാതിയാണ് വിഷയം എന്ന് അദ്ദേഹം പറയുന്നു.

ADVERTISEMENTS