പരസ്യമായി തന്നോട് ചാൻസ് ചോദിച്ച ആരാധകനു പൃഥ്‌വി നൽകിയ മറുപടി ഞെട്ടിച്ചു: അറിയാം

10666

നന്ദനം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ നടനാണ് പൃഥ്വിരാജ്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയുടെ മുഖമായി നടൻ മാറുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ഇന്ന് ആടുജീവിതം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ അഭിമാനമായി മാറാൻ പ്രിത്വിക്ക് സാധിച്ചു .ഒരിക്കൽ അച്ഛൻ സുകുമാരൻ ലോഹിതദാസിനോട് പറഞ്ഞത് പോലെ എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തു നിൽക്കുന്ന സമയം ഉണ്ടാകും എന്നത് പോലെ തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തു.

ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ആരാധകരുമായി സംസാരിക്കുന്നതിനിടയിൽ താരത്തിന്റ ഈയൊരു കടുത്ത ആരാധകൻ പ്രിത്വിരാജിനോട് വളരെ താഴ്മയായി ഒപ്പം വളരെ പ്രതീക്ഷയോടെ സിനിമയിൽ അവസരം ചോദിക്കുന്നതാണു കാണാൻ സാധിക്കുന്നത്.

ADVERTISEMENTS
   
READ NOW  നടിയോട് പൾസർ സുനി "മേടത്തിനു എന്നെ തിരിച്ചറിയാമെങ്കിൽ ആരാണ് ഈ കൊട്ടേഷൻ നൽകിയത് എന്ന് അറിയാമല്ലോ ? മേടമാണ് എന്ന് പറയുന്നു .. പ്രോസിക്യൂഷന് വന്ന വലിയൊരു വീഴ്ച വിധിന്യായത്തിൽ പറയുന്നത് ഇങ്ങനെ

മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കാൻ എത്തിയതായിരുന്നു പൃഥ്വിരാജ്. ഇതിൽ അദ്ദേഹത്തിന്റെ ആരാധകർ എല്ലാവരും തന്നെ എത്തിയിട്ടുണ്ടായിരുന്നു. ആരാധകർ പ്രഥിരാജിനോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായ രീതിയിൽ മറുപടി നൽകുന്നുണ്ട്. ആദ്യം ഒരു കുട്ടി ആരാധികയാണ് വന്നത്, പൃഥ്വിരാജിന്റെ മകൾക്ക് സിനിമയിലേക്ക് അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ എന്തായിരിക്കും മറുപടി നൽകുക എന്നായിരുന്നു ആരാധികയുടെ ചോദ്യം.

ഇതിന് കൃത്യമായ രീതിയിൽ തന്നെ പൃഥ്വിരാജ് മറുപടി പറയുന്നുണ്ട്. സിനിമ എന്നത് വളരെ നല്ലൊരു കരിയർ ആണ് അതുകൊണ്ടു തന്നെ തന്റെ മകൾ സിനിമയിൽ അഭിനയിക്കുകയോ സിനിമ സംവിധാനം ചെയ്യുകയോ മറ്റോ ചെയ്യാൻ ആഗ്രഹിച്ചാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി താൻ ആയിരിക്കും..പക്ഷേ ഒരിക്കലും താൻ ആ കാര്യം മകളോട് പറയില്ല അവൾക്കായി തോന്നുകയാണെങ്കിൽ തോന്നിക്കോട്ടെ. അത് അവളുടെ തീരുമാനം ആകണം എന്നാണ് താരം പറയുന്നത്.

READ NOW  മമ്മൂട്ടി ദൃശ്യം ഉപേക്ഷിക്കാൻ കാരണം തിരക്കഥ കൊണ്ടല്ല : കാരണം ഇത്- പ്രൊഡക്ഷൻ കൺഡ്രോളർ ബദറുദ്ദീൻ വെളിപ്പെടുത്തുന്നു.

മറ്റൊരാരാധകൻ ഇത്രയും ആളുകൾ നിറഞ്ഞ വേദിയിൽ പൃഥ്വിരാജിനോട് ചാൻസ് ചോദിക്കുകയായിരുന്നു ചെയ്തത്. താനൊരു സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചു എന്നും താൻ പൃഥ്വിരാജിന്റെ വലിയ ആരാധകനാണ് എന്നും അയാൾ പറയുന്നുണ്ട്. ഒരു ചെറിയ സിനിമയിൽ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട് എന്നും അത് ഉടൻ റിലീസാകും എന്നും ആ യുവാവ് പറയുന്നുണ്ട്. ലോ കോളേജില്‍ ഷൂട്ട്‌ ചെയ്തതാണ് ആ സിനിമ എന്നും അതിന്റെ പേര് സവനിക എന്നാണ് എന്നും യുവാവ് പറയുന്നുണ്ട്.

സിനിമയിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹവുമുണ്ട്.. അതുകൊണ്ടു തന്നെ എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ നൽകണം എന്നാണ് ഈ ആരാധകൻ പറയുന്നത്.. തീർച്ചയായും ഇങ്ങനെ ഒരു വേദിയിൽ വച്ച് ചാൻസ് ചോദിച്ച ആൾ ആദ്യമായി അഭിനയിക്കാൻ പോകുന്ൻ സിനിമയുടെ പേര് ഞാൻ ഓർമ്മയിൽ വക്കും ആ സിനിമയുടെ ട്രെയിലറും മറ്റു വരുമ്പോൾ ഞാൻ അത് കാണാമെന്നും പൃഥ്വിരാജ് ഉറപ്പു നൽകുന്നുണ്ട്. ശേഷം നിങ്ങളെ കോൺടാക്ട് ചെയ്യാം എന്നാണ് പൃഥ്വിരാജ് പറയുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നു. പ്രിത്വിരാജ് പറയുമ്പോൾ ഒരു ചാൻസ് കിട്ടാനുള്ള ചാൻസ് കാണുന്നുണ്ട് എന്നാണ് പലരും കമെന്റുകളിലൂടെ പറയുന്നത്.

READ NOW  എനിക്ക് പോലും ഇല്ലാത്ത പല ഗുണങ്ങളും വിനായകനുണ്ട് ; വിനായകൻ വളരെ അച്ചടക്കമുള്ള നടനാണ്; കഥയുമായി തന്നെ സമീപിക്കുന്നവരോട് മമ്മൂട്ടിക്ക് ഒന്നേ പറയാനുള്ളൂ
ADVERTISEMENTS