മോഹൻലാലിനെ ഉദ്ദേശിച്ചു തന്നെയാണ് സരോജ്‌കുമാർ സിനിമ എടുത്തത്;കാരണം ഇതാണ്: മോഹൻലാലുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു ശ്രീനിവാസൻ

18991

മലയാളത്തിലെ ഏറ്റവും പ്രതിഭധനരായ രണ്ടു നടന്മാരാണ് മോഹൻലാലും ശ്രീനിവാസനും. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഒരു കാലത്തു ഇരുവരുമൊന്നിച്ചുളള ചിത്രങ്ങൾ മലയാളത്തിൽ സുപ്പർ ഹിറ്റുകളുമാണ്. ധാരാളം മോഹൻലാൽ ചിത്രങ്ങൾക്ക് ശ്രീനിവാസൻ തിരക്കഥായെഴുതിയിട്ടുണ്ട്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്.

ADVERTISEMENTS

പിന്നീട് ഇരു താരങ്ങളും തമ്മിൽ വലിയ അകൽച്ചയുണ്ടെന്നും പ്രശനങ്ങൾ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. അത് ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീനിവാസൻ നായകനായ സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്ന ചിത്രം അദ്ദേഹം എടുത്തത്. മലയാള സിനിമ ലോകത്തു വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന്റെ പേരിൽ ശ്രീനിവാസനും മോഹൻലാലിൻറെ മാനേജരും നിർമ്മാതാവും അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ ആന്റണി പെരുമ്പാവൂരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ വീണ്ടും അത്തരം ചർച്ചകൾ വൈറൽ ആവുകയാണ്. ശ്രീനിവാസൻ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. മോഹൻലാലൊക്കെ പല പദവികളും ശ്രമിച്ചു നേടുകയാണ് എന്ന് ശ്രീനിവാസൻ പറയുന്നു . അവരുടെ അത്തരം പ്രവർത്തികളെ കളിയാക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല എന്ന് ശ്രീനിവാസൻ പറയുന്നു.

READ NOW  ഒരു സിനിമയിൽ ലിപ്പ്‌ലോക്ക് രംഗം ചെയ്യണ്ട എന്ന് ഭാര്യ പറഞ്ഞാൽ എന്തു ചെയ്യും? ഡയാന നൽകിയ മറുപടി വൈറൽ

പ്രശസ്ത ക്രിക്കറ്റ് താരം കപിൽദേവിന് ലെഫ്റ്റനന്റ് കേണൽ പദവി കിട്ടിയപ്പോൾ തനിക്കും അത് ലഭിക്കുന്നതിനുള്ള സാധ്യത മോഹൻലാൽ അന്വോഷിച്ചിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. അതിനായി മോഹൻലാൽ ലണ്ടനിൽ നിന്ന് സംവിധായകൻ രാജീവ് നാഥിനെ വിളിച്ചിരുന്നു എന്നും ശ്രീനി പറയുന്നു. അന്നാണ് തനിക്ക് മനസിലായത് ഇവർക്കൊക്കെ ഈ പദവികൾ വെറുതെ ഇരിക്കുമ്പോൾ ആരും കൊണ്ട് പോയി കൊടുക്കുന്നതല്ല ഇവരൊക്കെ നന്നായി പരിശ്രമിച്ചിട്ടാണ് ഇതൊക്കെ ലഭിക്കുന്നത് എന്ന്.

അന്ന് ആ പദവി നേടാൻ മോഹൻലാൽ പറഞ്ഞത് താൻ ഒരുപാട് ചിത്രങ്ങളിൽ ആർമി ഓഫീസറായി അഭിനയിച്ചിട്ടുണ്ട്. അപ്പോൾ ഈ ലഫ്റ്റനന്റ് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നാണ്. തന്നോട് ഇത് പറഞ്ഞത് രാജീവ് നാഥ് തന്നെയാണ് എന്ന് ശ്രീനിവാസൻ പറയുന്നു. കപിൽ ദേവിന് പദവി കിട്ടുന്നത് മോഹൻലാൽ അറിയുന്നത് ലണ്ടനിൽ വച്ചാണ് എന്നും അപ്പോൾ അദ്ദേഹം അവിടെ നിന്നും തന്നെ വിളിച്ചു ഇങ്ങനെ തിരക്കി എന്ന് രാജീവ് നാഥ് തന്നെയാണ് തന്നോട് പറഞ്ഞത് എന്ന് ശ്രീനിവാസൻ പറയുന്നു.

READ NOW  നിങ്ങൾ എന്തിനാ ആക്കി സംസാരിക്കുന്നെ എന്നെ പ്രകോപിപ്പിച്ചാൽ ഒന്നും കിട്ടില്ല -മാധ്യമ പ്രവർത്തകയോട് കലിച്ചു ശ്വേതാ മേനോൻ - സംഭവം ഇങ്ങനെ.

മലായാളത്തിൽ വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് സൂപ്പർ സ്റ്റാർ സരോജ് കുമാർ . ആ ചിത്രത്തിൽ അഭിനയിച്ചത് മൂലം മോഹൻലാലുമായി ഉളള ബന്ധം വഷളായില്ലേ എന്ന് അവതാരകൻ ശ്രീനിവാസനോട് ചോദിച്ചു . അതിനു അദ്ദേഹം നൽകിയമ റുപടി ആ ബന്ധത്തിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരവധി പ്രശ്നങ്ങൾ അതിനു മുന്നേ തന്നെ തനിക്ക് മോഹൻലാലുമായി ഉണ്ടായിരുന്നു എന്നും ഇതില്ലായിരുന്നെങ്കിൽ ആണ് പ്രശ്നങ്ങൾ കൂടുതൽ എന്നും ശ്രീനിവാസൻ പറയുന്നു. ശ്രീനിവാസന്റെ പുതിയ തുറന്നു പറച്ചിൽ വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

തനിക്കെതിരെ വലിയ വെളിപെപ്ടുത്തലുകൾ നടത്തിയിട്ടു പോലും മോഹൻലാൽ ഇന്നത്തെ വരെ ശ്രീനിവാസനെതിരെ ഒരു തവണ പോലും മോശമായി സംസാരിക്കുകയോ ഒരു പരസ്യ പ്രസ്താവന അണ്ടത്തുകയോ ചെയ്തിട്ടില്ല എന്നുള്ളത് അദ്ഭുതകരമായ കാര്യമാണ്. തന്റെ അച്ഛൻ ഇത്തരത്തിൽ പറയുന്ന കാര്യങ്ങളോട് തനിക്ക് വിയോജിപ്പാണ് ഉള്ളത് എന്ന് മകൻ ധ്യാൻ ശ്രീനിവാസൻ പറയുന്നു. അച്ഛൻ കള്ളം പറയില്ല അത് തനികകൃത്യം പക്ഷെ വിസ്‌ഡം എന്നുള്ളത് ഉണ്ട് എന്നും ഇത്തരം കാര്യങ്ങൾ പറയേണ്ട ഒരു ആവശ്യകതയും ഇല്ല എന്നും പ്രേം നസീറിനെ കുറിച്ചുള്ള മോഹൻലാലിൻറെ പഴയ പരാമർശങ്ങൾ ശ്രീനിവാസൻ വെളിപ്പെടുത്തിയപ്പോൾ ധ്യാൻ പറഞ്ഞിരുന്നു.

READ NOW  മഡോണയ്ക്കു തലക്കനമോ ? പ്രതിഫലം കുത്തനെ കൂട്ടിയോ? തമിഴ് മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ADVERTISEMENTS