വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ മാള അരവിന്ദൻ നൽകിയ മാസ്സ് മറുപടി -വിലക്കിയപ്പോൾ പറഞ്ഞത്.

6236

മലയാള സിനിമയിലെ പകരം പകരം വെക്കാനില്ലാത്ത പ്രതിഭ ആയിരുന്നു മാള അരവിന്ദൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിലെ നെറുകയിലെത്തിയ താരം.പപ്പു മാള ജഗതി എന്നീ കോമഡി ത്രയങ്ങൾ മലയാള സിനിമയിലെ കോമഡിയുടെ നട്ടെല്ലും എന്നും ആവേശമായിരുന്നു. ഈ പേരിൽ തന്നെ സിനിമയും ഉണ്ടായിരുന്നു. അത്രത്തോളം പ്രേക്ഷകരെ സ്വാധീനിച്ച നടന്മാരായിരുന്നു ഇവർ ഒക്കെ. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ മാള അരവിന്ദൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വൈറലാകുന്നത് അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് മലയാള താര സംഘടനയെ അമ്മ തന്നെ വിലക്കിയ കാര്യം തുറന്നുപറയുകയും അമ്മയുടെ വിലക്കിനെ എങ്ങനെ നേരിട്ടുവെന്നും എന്നവർക്ക് നൽകിയ മറുപടി എന്താണെന്നും പഴയ രു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആവുന്നത്.

വിനയനെ അമ്മ സംഘടന വിലക്കുന്നതും വർഷങ്ങളോളം അദ്ദേഹത്തിന് സിനിമ ഇല്ലാതാക്കിയത് മലയാളം സിനിമ ലോകത്തിനു തന്നെ വലിയ കളങ്കം നേടിക്കൊടുത്ത മോശപ്പെട്ട ഒരു സംഭവമാണ്പക്ഷേ തന്റേടിയായി വിനയൻ കോമ്പറ്റീഷൻ കമ്മീഷനിൽ പരാതിപ്പെട്ട് അനുകൂല വിധി നേടിയെടുക്കുകയും അദ്ദേഹത്തിനെ വിലക്ക് ഏർപ്പെടുത്തിയവർക്കെതിരെ അനുകൂല വിധി നേടിയെടുക്കുകയും അവർ നഷ്ടപരിഹാരം നൽകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ADVERTISEMENTS
   

അന്ന് അമം സംഘടന തന്നെ വിലക്കിയപ്പോൾ താൻ നൽകിയ മറുപടിയെ കുറിച്ച് അനശ്വര നടൻ മാള പറയുന്നത് ഇങ്ങനെയാണ്

താൻ വിനയന്റെ പടത്തിൽ അഭിനയിക്കുന്നതിന് അഡ്വാൻസ് വാങ്ങിച്ചിരുന്നു. അതറിഞ്ഞ് അമ്മ സംഘടനയിലെ ഭാരവാഹികൾ പറഞ്ഞത് വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്നാണ്അപ്പോൾ ഞാൻ പറഞ്ഞു അഡ്വാൻസ് വാങ്ങിച്ചു പോയി തിരിച്ചു കൊടുക്കാൻ പറ്റത്തില്ലഅത് ശരിയല്ല അപ്പോൾ അവർ പറഞ്ഞു ഇവിടെ പലരും അത്തരത്തിൽ അഡ്വാൻസ് തിരിച്ചു കൊടുക്കുന്നുണ്ട് എന്ന്. അന്ന് താൻ പറഞ്ഞത് അവരുടെയൊന്നും അച്ഛനല്ലല്ലോ എൻറെ അച്ഛൻ എന്നാണ്എനിക്ക് ഞാൻ നൽകിയ വാക്ക് മാറ്റാൻ പറ്റില്ല. അതുകൊണ്ട് വിനയൻ സിനിമയിൽ ഞാൻ അഭിനയിക്കുമെന്ന് തന്നെ പറഞ്ഞു.

അമ്മ സംഘടനയിലെ ഭാരവാഹികൾ പല വഴി നോക്കി തന്നെ അഭിനയിപ്പിക്കാതിരിക്കാൻ. പക്ഷേ താൻ കൂട്ടാക്കിയില്ല .ഒടുവിൽ അവർ തന്നെ വിലക്കി .തനിക്ക് മൂന്നാല് ചിത്രങ്ങളോളം നഷ്ടമായി.അവർ അന്ന് തന്നെ വിലക്കുന്ന സമയത്ത് താൻ അവരോട് പറഞ്ഞ കാര്യം മാള എടുത്തുപറയുന്നുണ്ട്. എനിക്ക് സിനിമ ഇല്ലെങ്കിൽ ഞാൻ സീരിയലിൽ അഭിനയിക്കും,നിങ്ങളെന്നെ സീരിയലിൽ നിന്നും വിലക്കിയാൽ ഞാൻ നാടകത്തിൽ അഭിനയിക്കും, ഇനി നിങ്ങളെന്നെ നാടകത്തിൽ നിന്നും വിലക്കിയാൽ ഞാൻ തബല വായിക്കും. ഇനി ഇത് നാലില്‍ നിന്നും ഞാൻ ഔട്ടായി കഴിഞ്ഞാൽ ഞാൻ നേരെ പോയി എൻറെ ഭാര്യയുടെ രണ്ട് പഴയ സാരിയെടുത്ത് കൊണ്ടു വന്ന് തെരുവിൽ തെരുവ് നാടകം നടത്തും എന്നാണ് തന്റേടിയായ മാള അരവിന്ദൻ പറഞ്ഞത്. അതിനുള്ള ചങ്കൂറ്റവും തനിക്കുണ്ടെന്ന് അന്ന് ആ അഭിമുഖത്തിൽ മാളാ അരവിന്ദൻ തുറന്നുപറയുന്നു.

അതായിരുന്നു മാള അരവിന്ദൻ എന്ന് പറയുന്ന തന്റേടമുള്ള നടൻ അന്ന് അമ്മ സംഘടനയ്ക്ക് നൽകിയ മറുപടി. ഈ വീഡിയോ ഇപ്പോൾ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച നാടക നടനുള്ള അവാർഡ് നേടിയ വ്യക്തിയാണ് മാള സാർ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളിൽ പ്രേക്ഷകരിൽ ഒരാൾ രേഖപ്പെടുത്തിയത്. കൃത്യമായി വിളിക്കാം ചേട്ടനെ ഒരു നടൻ എന്ന് അദ്ദേഹത്തിന് മൂർച്ചയുള്ള വാക്കുകൾ മറ്റൊരാൾ കുറിക്കുന്നു.

നട്ടെല്ലുള്ള നടന്മാരും മലയാള സിനിമയിൽ ഉണ്ടായിരുന്നു അല്ലേ എന്ന് മറ്റൊരാൾ കുറിക്കുന്നു. യഥാർത്ഥ കലാകാരന്മാരെ തളർത്താൻ സമൂഹത്തിൽ ഒരു സംഘടനയും വളർന്നിട്ടില്ല. യഥാർത്ഥ കലാകാരന്മാരെ തളർത്താൻ സമൂഹത്തിലെ ഒരു സംഘടനയും വളർന്നിട്ടില്ല .

മനുഷ്യ മനസിന്റെ സങ്കടം എലാം മറക്കാൻ അവർക്ക് കഴിയും..ദൈവ തുല്യം ആണ് അത് മറ്റൊരാളുടെ ഡയലോഗ് ഇതാണ്. അവസാനം പറഞ്ഞ തെരുവുനാടക ഡയലോഗ്,വൗ ദാറ്റ് ഈസ് ആറ്റിറ്റ്യൂഡ് മറ്റൊരാളുടെ കമന്റ്.

ഇത്തരത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾക്കെല്ലാം വലിയ പിന്തുണ നൽകിക്കൊണ്ട് പ്രേക്ഷകർ കമൻറുകൾ പങ്കുവെക്കുന്നുണ്ട് ആ ഷോർട്ട് വീഡിയോയ്ക്ക് താഴെ. 2015 ജനുവരി 28 ആം തീയതി തൻ്റെ 76 വയസ്സിലാണ് ഹാർട്ടറ്റാക്ക് മൂലം മാള അരവിന്ദൻ മലയാള സിനിമയും ഈ ലോകത്തെയും തന്നെ വിട്ടു പിരിയുന്നത്. നടൻ എന്നതിനപ്പുറം മികച്ച നാടക നടൻ മികച്ച തബല ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു,

ADVERTISEMENTS