ഇനി ഒന്നും ചെയ്യാനില്ല; രോഗ വിവരം കൊച്ചിൻ ഹനീഫയോട് ഡോക്ടർ പറഞ്ഞപ്പോൾ അദ്ദേഹം ചെയ്തത് – ആ അവസാന നിമിഷവും അദ്ദേഹം ചെയ്തത്.

63

ഓരോ മലയാളികളുടെയും ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് അനശ്വര നടൻ കൊച്ചിൻ ഹനീഫ. ഹാസ്യവും സീരിയസും വില്ലൻ വേഷങ്ങളും എല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. അദ്ദേഹം ചെയ്തു വെച്ച അവിസ്മരണീയമായ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരെ ആ നടന്റെ അഭാവം എത്രത്തോളം വലുതാണ് എന്ന് ഓർമിപ്പിക്കുന്നു. ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള മികവ് വളരെ കുറച്ച് നടൻമാർക്ക് ഉണ്ടായിരുന്നുള്ളൂ. ആർക്കും അനുകരിക്കാൻ ആവാത്ത വ്യത്യസ്തമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു നടൻ കൊച്ചിൻ ഹനീഫ. മഹാനായ കലാകാരൻ ഒപ്പം മഹാനായ ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. അത് പലരും പലപ്പോഴും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

അമൃത ടിവി അന്തരിച്ച നടന്മാരെ ഓർക്കുന്ന ”ഓർമയിൽ എന്നും” എന്ന പരിപാടിയിൽ കൊച്ചിൻ ഹനീഫയുടെ സഹോദരൻ നൗഷാദ് അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ചും ആ സമയത്ത് ഡോക്ടർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒക്കെ അനുസ്മരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ADVERTISEMENTS
   

ഞാനും ഹനീഫിക്കയും ഒന്നിച്ചാണ് ഡോക്ടറെ കാണാൻ പോകുന്നത്. ഡോക്ടർ അദ്ദേഹത്തിൻറെ ഫയലുകൾ എടുത്ത് വിശദമായി പരിശോധിച്ചു. എന്നിട്ടു അദ്ദേഹം ഫയൽ അടച്ചുവച്ചിട്ട് ഹനീഫിക്കോട് തന്നെ നേരിട്ട് പറഞ്ഞു ഇനി നമുക്ക് ഒന്നും ചെയ്യാനില്ല ഇനിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണ് എന്ന് ഡോക്ടർ പറഞ്ഞു. പെട്ടെന്ന് ഹനീഫിക്ക മുരടനക്കുന്ന പോലെ ഒരു സൗണ്ട് ഉണ്ടാക്കി. ആ സാഹചര്യം നേരിടാനുള്ള ഒരു ശക്തി അദ്ദേഹം നേടിയെടുത്തതാണ് ആ മുരടനക്കുന്ന സൗണ്ട് ഉണ്ടാക്കി.

അതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ അദ്ദേഹം മരിച്ചു പോവുകയും ചെയ്തു എന്ന് നൗഷാദ് ഓർക്കുന്നത്. ആ ഒരു മാസം ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഏറ്റവും അവസാനം അഭിനയിച്ചത് ഒരു തെലുങ്ക് സിനിമയിലാണ്ആ തെലുങ്ക് പടത്തിലെ അഭിനയിക്കുന്നതിനുവേണ്ടി ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ ഡിസ്ചാർജ് ചെയ്യില്ല എന്ന് പറഞ്ഞിട്ടും ഡിസ്ചാർജ് ചെയ്യിപ്പിച്ച അദ്ദേഹം അഭിനയിക്കാനായി പോയി. കാരണം അവരിൽ നിന്നും കാശ് മേടിച്ചിട്ടുണ്ട് എന്നും ചെല്ലാതിരിക്കുന്നത് ശരിയല്ല എന്ന് ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

അതും ഷൂട്ടിംഗ് അന്ന് നടക്കുന്നത് ദുബായിലാണ്ഫ്ലൈറ്റിൽ കയറി താനും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. തൻറെ മടിയിൽ തല വച്ചാണ് കിടന്നാണ് അദ്ദേഹം അവിടെ എത്തിയത്. എസ് ജെ സൂര്യയാണ് ആ ചിത്രത്തിൻറെ ഡയറക്ടർ. എയർപോർട്ടിൽ എത്തിയതിനുശേഷം പിന്നീട് വീൽചെയറിലാണ് അദ്ദേഹം സെറ്റിൽ എത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ നായകനായ പവൻ കല്യാൺ നടൻ മനോജ് വാജ്‌പെ അടക്കം എല്ലാവരും അന്തിച്ചുപോയി. അദ്ദേഹത്തിന് എന്തുപറ്റി കഴിഞ്ഞ ഷെഡ്യൂൾ വളരെ ആക്ടീവായിരുന്ന വ്യക്തിയാണല്ലോ എന്ന് അവർ പറയുകയുണ്ടായി. അസുഖമാണ് എന്ന് മാത്രം പറഞ്ഞത്.

അവിടെ ചെന്നപ്പോഴാണ് ഒരു കാര്യം അറിയുന്നത് ഒരു ഫ്ലൈറ്റിന്റെ ഒരു വിങ്ങിൽ കയറി നിന്നുകൊണ്ടുള്ള ഒരു ഷോട്ട് ആണ്അതുകൂടാതെ നാല് ഡയലോഗുമുണ്ട്. അപ്പോൾ സംവിധായകൻ പറഞ്ഞു ഒരു കാര്യം ചെയ്യാം നാല് ക്യാമറ വെച്ച് ഒറ്റ ഷോട്ടിൽ എടുക്കാം എന്ന്. മേക്കപ്പ് ഇട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ഉഷാറായി. സ്റ്റെയറിലൂടെ ചാടിക്കയറി വിമാനത്തിന്റെ ചിറകിൽ കയറി നിന്ന് രംഗങ്ങൾ എല്ലാം ഭംഗിയായി അഭിനയിച്ചു.

തിരികെ ഹോട്ടൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിൻറെ ഓർമ്മകൾ പോയി. പിന്നെ കിടത്തി ഉറക്കി പിറ്റേദിവസം കാലത്ത് തന്നെ ഫ്ലൈറ്റിൽ ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോൾ പിന്നെയും അദ്ദേഹത്തിൻറെ മെമ്മറി പോയി . അവിടെ നിന്ന് പിന്നെ നേരെ ഹോസ്പിറ്റലില്‍ പോയി പിന്നെ അദ്ദേഹം തിരികെ വന്നിട്ടില്ല.

ലിവറിനായിരുന്നു അദ്ദേഹത്തിന് രോഗം.ജീവിതത്തിൽ ഒരിക്കൽപോലും മദ്യപിച്ചിട്ടില്ലാത്ത വ്യക്തിയായിരുന്നു കൊച്ചിൻ ഹനീഫ. സിനിമയിൽ ആർക്കെങ്കിലും കരളിന് രോഗം വന്നാൽ എല്ലാവരും പറയും അത് മദ്യപിച്ചിട്ടാണ് സത്യത്തിൽ അദ്ദേഹം ഒരിക്കലും മദ്യപിച്ചിട്ടില്ല. ഒരിക്കൽ തന്റെ പിതാവിന് കൊടുത്ത വാക്കായിരുന്നു എന്ന് അദ്ദേഹത്തിൻറെ അനുജൻ നൗഷാദ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുന്നത് താല്പര്യമില്ലാത്ത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. വളരെ ഓർത്തഡോക്സ് ആയിരുന്നു അച്ഛനും കുടുംബക്കാരും എല്ലാം. സിനിമയിൽ പോയാൽ മദ്യപിക്കില്ല എന്ന് അച്ഛന് വാക്ക് കൊടുത്തതിനുശേഷം ആണ് അദ്ദേഹം സിനിമ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുന്നത്. ജീവിതകാലം മുഴുവൻ അദ്ദേഹം അച്ഛന് കൊടുത്ത ആ വാക്ക് പാലിച്ചിരുന്നു എന്നും സഹോദരൻ നൗഷാദ് പറയുന്നു.

ADVERTISEMENTS
Previous articleഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് നിങ്ങൾ എന്റെ സ്റ്റൈൽ ഗുരു ആണ് – ദുൽഖറിന് നാഗാർജുന നല്കിയ മറുപടി ഇങ്ങനെ
Next articleക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും മനോഹരമായ വിവാഹ ചിത്രങ്ങൾ കാണാം.