സ്വന്തം പെങ്ങടെ പെണ്ണ് കാണലിന് ചെക്കൻ വീട്ടുകാരുടെ മുന്നിൽ വരാത്തതിന് വീട്ടുകാർ നന്ദി പറഞ്ഞു – ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവം അന്ന് ഇന്നസെന്റ് പറഞ്ഞത്.

134

സ്വന്തം പെങ്ങടെ പെണ്ണ് കാണലിന് ചെക്കൻ വീട്ടുകാരുടെ മുന്നിൽ വരാത്തതിന് വീട്ടുകാർ നന്ദി പറഞ്ഞു – ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവം അന്ന് ഇന്നസെന്റ് പറഞ്ഞത്

മലയാള സിനിമ ഉള്ളിടത്തോളം കാലം എന്നെന്നും ഊര്തിരിക്കുന്ന കലാകാരന്മാരിൽ ഒരാളാണ് ഇന്നോസ്ന്റ് . മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ.താനഭിനയിച്ച ഓരോ  സീനും റോയൽറ്റി അവശേഷിപ്പിക്കുന്ന അഭിനേതാവ്. കാരണം അദ്ദേഹത്തിന് ഒരിക്കലും ഒരു പകരക്കാരൻ ഇല്ല എന്നുള്ളത് തന്നെയാണ് അതിന്റെ കാരണം; അത്രക്കും വ്യത്യസ്തമായ അഭിനയ ശൈലിക്കുടമ. അതിനി ഹാസ്യമായാലും ,സീരിയസ് കഥപാത്രമായാലും വില്ലനായാലും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. ഒരു നായകന് വേണ്ട ആകാര സൗന്ദര്യമില്ലാഞ്ഞിട്ടു കൂടി മലയാളത്തിലെ നായകനായ ചരുക്കം നടന്മാരില്‍  ഒരാൾ. മലയാള സിനിമ ലോകം കണ്ട മികച്ച കൊമേഡിയൻ. ഈ പ്രതിഭകളുടെ കാലത്തു ജീവിച്ചു എന്നത് തന്നെ വളരെ മഹത്വമായി ഞാൻ കാണുന്നു. ഇന്നദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം ചെയ്തുവച്ച അനവധി കഥാപത്രങ്ങൾ എന്നെന്നും അവരെ നമ്മുടെ മുൻപിൽ മരണമില്ലാത്തവരായി നിലനിർത്തുന്നു.

ADVERTISEMENTS
   

സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടു മദ്രാസിലേക്ക് സിനിമക്കാരനാവാൻ വണ്ടികേറിയ തന്റെ കാലത്തേ കുറിച്ചും, ആ കാലത്തു തന്റെ ജീവിതത്തിൽ തനിക്ക് ഒരിക്കലും മറക്കാനാവാത്ത തന്നെ അത്രത്തോളം വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് ഇന്നസെന്റ് ഒരിക്കൽ പറഞ്ഞിരുന്നു. സുരേഷ് ഗോപി അവതാരകന്യ കോടീശ്വരൻ പ്രോഗ്രാമിലാണ് ഒരിക്കൽ ഇന്നസെന്റ് അത്തരത്തിൽ ഒരു സംഭവം തുറന്നു പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ – “വീട്ടിൽ തന്റെ ചേച്ചിയുടെ വിവാഹവുമായി ബന്ധപ്പെട്ട പെണ്ണുകാണൽ ചടങ്ങു നടക്കുകയാണ് പക്ഷേ താനിപ്പോൾ ആ ചടങ്ങു നടക്കുന്ന റൂമിന്റെ തൊട്ടരുകിലത്തെ റൂമിൽ ഇരിക്കുകയാണ്ഞാൻ പുറത്തു വന്നില്ല കാരണം ഞാൻ അന്ന് മദ്രാസിൽ സിനിമ എന്ന് പറഞ്ഞു നടക്കുകയാണ് പുറത്തു വന്നാൽ പറയാൻ ഒന്നുമില്ലാത്ത കൊണ്ടും ഞാൻ ആരുമല്ലാത്തത്കൊണ്ടും ഞാൻ പുറത്തു വന്നില്ല.ഞാൻ എ മുറിയിൽ തന്നെ ഇരുന്നു.

പെണ്ണ് കണ്ടു അവർ പോയി കഴിഞ്ഞപ്പോൾ ആ ചേച്ചി അവർക്കു കൊടുത്ത കേക്കിന്റെ ഒരു പീസ് എടുത്തു എനിക്ക് തന്നിട്ട് പറഞ്ഞു തങ്ക ഡാ എന്ന് . അന്ന് ആ നന്ദി ആ ചേച്ചി എന്നോട് എന്തിനാണ് പറഞ്ഞത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു . കാരണം നീ വരാതിരുന്നത് നന്നായി നീ വന്നിരുന്നെങ്കിൽ ഈ ഇറയത്തു നിന്നെ എന്ത് പറഞ്ഞു പരിചയപ്പെടുത്തും എന്നതാണ് ആ നന്ദിയുടെ കാരണം. അപ്പോഴാണ് അമ്മ പറയുന്നത് ,അത്യാവശ്യം ബുദ്ധിയും ബോധവുമൊകകെ അവനുണ്ട്. അവറിയാം അവന്റെ ചേച്ചിയുടെ കല്യാണം നടക്കണം നന്നാവണം എന്ന് അന്ന് കരഞ്ഞു കഴിഞ്ഞു പിന്നെ അതടക്കൻ കഴിയാതെ ബക്കറ്റിൽ വേളം കോരിയിട്ടു അമ്മയോ എന്റെ വീട്ടുകാരോ ആരും കാണാതിരിക്കാൻ എന്റെ മുഖം ഇങ്ങനെ കഴുകിക്കൊണ്ടിരുന്നു . ആ സംഭവം എന്റെ ജീവിതത്തിൽ ഇന്നും വളരെ വേദനിപ്പിക്കുന്ന ഒന്നാണ് എന്ന് ഇന്നോസെന്റ്‌ പറയുന്നു.

വളരെ വികാര ഭരിതമായി ആണ് സുരേഷ് ഗോപി ആ സംഭവം കേൾക്കുന്നത് . കേട്ടിരിക്കുന്ന ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ഒരു അനുഭവമായിരുന്നു അത്. വലിയ ഉയരങ്ങളിലേക്കുള്ള ആരുടേയും വഴികൾ അത്ര എളുപ്പമുള്ളതല്ല എന്ന് നമ്മൾ എന്നും ഓർക്കേണ്ടതായി ഉണ്ട്.

ADVERTISEMENTS