ടോവിനോയും പെപ്പയും ആസിഫ് അലിയും പവർ ഗ്രൂപ്പ് എന്ന് ഷീലു: ധ്യാൻ അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ

486

ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയ പ്രഹരത്തിനുശേഷം മലയാള സിനിമ വീണ്ടും ഒരു ഉണർവിലേക്ക് വരാൻ പോകുന്ന സമയമാണ് ഓണക്കാലം ഇപ്പോൾ ഓണക്കാല ചിത്രങ്ങൾ റിലീസിന് എത്താൻ പോകുന്ന സമയത്ത് വീണ്ടും പുതിയ ഒരു വിവാദത്തിന് വഴിതുറന്നു വിട്ടിരിക്കുകയാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. മലയാള സിനിമയിലെ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് വ്യക്തമായി തുറന്നുപറഞ്ഞ് താരങ്ങളുടെ പേര് സഹിതം ആണ് ഷീലു എബ്രഹാം വെളിപ്പെടുത്തിയിരിക്കുന്നത്. നടൻ ടോവിനോ തോമസിനെയും ആന്റണി പെപ്പെയും ആസിഫ് അലിയെയും ചേർത്താണ് മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ളത് ബോധ്യപ്പെടുത്തി തന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ട് ശീലുവിന്റെ കുറിപ്പ് തുടങ്ങുനന്ത.

പ്രിയപ്പെട്ട ടോവിനോ ആസിഫ്,ആന്റണി പെപ്പെ എങ്ങനെയാണ് മലയാള സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചു തന്നതിന് നന്ദി എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങളുടെ ഐക്യം സ്നേഹവും കാണിക്കാനായി നിങ്ങൾ ഒരു വീഡിയോ ചെയ്തതിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ പ്രേക്ഷകരിലേക്ക് പടർത്തുകയാണ് നിങ്ങൾ ചെയ്തത് എന്നാണ് ശീലുവിന്റെ വാദം. എന്നാൽ തങ്ങളുടെ ബാഡ് ബോയ്സ്,കൂടാതെ കുമ്മാട്ടി കളിയും, ഗ്യാങ്സ് ഓഫ് സുകുമാർ കുറുപ്പും അങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ നടന്മാർ തഴഞ്ഞു എന്നും ഈ ചിത്രങ്ങളും ഓണത്തിനാണ് റിലീസ് ആകുന്നതെന്നും നടി ഓർമിപ്പിക്കുന്നു. ഏത് പവർ ഗ്രൂപ്പിനേക്കാളും പവർ ഫുൾ ആണ് മലയാളി പ്രേക്ഷകർ എന്നും ഷീലു എബ്രഹാം തൻറെ കുറിപ്പിൽ പറയുന്നുണ്ട്

ADVERTISEMENTS
   
See also  വളരെയധികം ടെൻഷനടിപ്പിച്ച ഒന്നായിരുന്നു കാവ്യാ ദിലീപ് വിവാഹം - ജൂനിയർ ആർട്ടിസ്റ്റുകൾ എന്ന് കരുതി കാവ്യയുടെ ബന്ധുക്കളെ മുറിക്ക് പുറത്താക്കി -ഞെട്ടിപ്പിക്കുന്ന സംഭവം പറഞ്ഞു മേക് അപ് ആര്ടിസ്റ് ഉണ്ണി

ടോവിനോ തോമസിനൊപ്പം ഉടൻ പുറത്തിറങ്ങാൻ പോകുന്ന എആർ എം എന്ന ചിത്രവും ആൻറണി പെപ്പെയുടെ കൊണ്ടൽ എന്ന ചിത്രവും അതേപോലെആസിഫലിയുടെ കിഷ്കിന്താകാണ്ഡം എന്ന ചിത്രത്തെയും പ്രമോട്ട് ചെയ്തുകൊണ്ട് ഈ മൂന്ന് താരങ്ങളും ചേർന്ന് പുറത്തിറക്കിയ ഒരു വീഡിയോ അധികരിച്ചാണ് ഷീലു എബ്രഹാം ഇങ്ങനെ പറയുന്നത്. ഈ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് ഇറങ്ങുന്നത് എന്ന പ്രതീതി ഇവരുടെ ഉണ്ടാക്കി എന്നാണ് ഷീലു എബ്രഹാം പറയുന്നത്. തങ്ങളുടെ അടക്കം മറ്റ് ചിത്രങ്ങളെ ഇവർ മനപൂർവം മറന്നതാണെന്നും ഇതാണ് പവർ ഗ്രൂപ്പ് എന്നും ഷീലു അബ്രഹാം തന്റെ പോസ്റ്റിൽ കുറയ്ക്കുന്നു.

എന്നാൽ നാളെ തങ്ങളുടെ ചിത്രവും പുറത്തിറങ്ങാൻ പോകുന്നുണ്ട് എന്നും ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും മുതൽ മുടക്കും ലാഭവും നേടട്ടെ എന്നും എന്നും ആശംസിച്ചു കൊണ്ടാണ് ഷീലു എബ്രഹാം നിർത്തുന്നത്. അതോടൊപ്പം ആസിഫലിയുടെയും ടോവിനോ തോമസിന്റെയും ആന്റണിയുടെയും പ്രമോഷൻ വീഡിയോ ലിങ്കും കൂടി തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഷീലു ഇങ്ങനെ കുറിച്ചത്.

See also  കുഞ്ഞുണ്ടാകാൻ താമസിച്ചപ്പോൾ ആളുകളുടെ കുത്തുവാക്കുകളെ എങ്ങനെ നേരിട്ടു - കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടി ഇങ്ങനെ.

ഈ വിഷയത്തിൽ ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ അഭിപ്രായം പറഞ്ഞ രംഗത്തെത്തിയിരിക്കുകയാണ്. സത്യത്തിൽ അങ്ങനെ ആരുടെയും സിനിമകൾ നടൻമാർ മനപൂർവം തഴയാണ് സാധ്യതയില്ല എന്ന് പറയുകയാണ് ധ്യാൻ . ഈ വരുന്ന ദിവസങ്ങളിൽ എല്ലാം സിനിമകൾ ഇറങ്ങുന്നുണ്ട്. അതുകഴിഞ്ഞാൽ ദിലീപേട്ടന്റെയും ലിസ്റ്റിന്റെയും ഒക്കെ സിനിമകൾ ഇറങ്ങാൻ പോവുകയാണെന്നും സോഫിയ പോളിന്റെ അടുത്ത സിനിമയിൽ താനും അഭിനയിക്കുന്നുണ്ട് എന്നും ധ്യാൻ പറയുന്നു. ഷീലു എബ്രഹാമിന്റെ പോസ്റ്റ് ഇന്നാണ് താൻ കണ്ടതെന്നും എന്തിനെപ്പറ്റിയാണ് ചേച്ചി ഉദ്ദേശിക്കുന്നതെന്ന് തനിക്ക് വ്യക്തമായില്ല എന്നും ധ്യാൻ പറയുന്നു. ധ്യാനമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് ഷീലു അതോടൊപ്പം ബാഡ് ബോയ്സ് എന്ന ചിത്രത്തിൽ ധ്യാൻ അഭിനയിക്കുന്നുമുണ്ട്.

ആസിഫ് അലിയും പെപ്പയും ടോവിനേയും ഒന്നും അങ്ങനെ ആരെയും മനപ്പൂർവം ഒഴിവാക്കാൻ സാധ്യതയുള്ള വ്യക്തികൾ അല്ല എന്നും, എന്തെങ്കിലും കാരണം ഉണ്ടാവുമെന്നും ആരും അങ്ങനെ മനപ്പൂർവം തഴയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഷീലു ചേച്ചിക്ക് എന്താണ് വിഷമം ഉണ്ടാക്കിയത് എന്നത് തനിക്ക് വ്യക്തമല്ലെന്നും. അത് നേരിട്ട് അല്ലെങ്കിൽ വിളിച്ചു ചോദിച്ച് ശേഷം മറുപടി പറയാമെന്നുമാണ് ധ്യാൻ പറയുന്നത് എന്തെങ്കിലും കാരണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ധ്യാൻ പറയുന്നു.

See also  യേശുദാസ് എന്നെ ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ട് -പ്രിയദർശൻ അന്ന് പറഞ്ഞത്
ADVERTISEMENTS