ഹേമമാലിനിയെ കെട്ടിപ്പിടിക്കാൻ വേണ്ടി ധർമ്മേന്ദ്ര അന്ന് ചിലവാക്കിയ തുക ഇതാണ് – ഒപ്പം പിന്നെ നടന്നത്

168

ഷോലെ എന്ന ബോളിവുഡ് ചിത്രം എത്ര കാലം കഴിഞ്ഞാലും പ്രേക്ഷകർ മറക്കില്ല. റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ചിത്രത്തെക്കുറിച്ച് ഇന്നും സിനിമ പ്രേമികൾ ചർച്ച ചെയ്യുന്നുണ്ട്. ബോളിവുഡിൽ മാത്രമല്ല മറ്റു ഭാഷകളിലും ഈ ചിത്രം വലിയതോതിൽ തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. ഓഫീസിൽ വമ്പൻ വിജയമാണ് ഈ ചിത്രം നേടിയത്. ഇന്ത്യൻ സിനിമ ലോകത്തു തന്നെ മികച്ച താരങ്ങളായിരുന്നു ചിത്രത്തിൽ എത്തിയത്. അമിതാഭ് ബച്ചൻ ധർമ്മേന്ദ്ര ഹേമ മാലിനി സഞ്ജയ് കുമാർ ജയ ബച്ചൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ ധർമേന്ദ്രയും ,അമിതാഭ് ബച്ചനും വീരു ,ജയ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ കഥ കേട്ട് എല്ലാവർക്കും ചിത്രം ഇഷ്ടപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ സഞ്ജീവ് കുമാർ അവതരിപ്പിച്ച ടാക്കൂർ കഥാപാത്രം അവതരിപ്പിക്കാനായിരുന്നു ധർമ്മേന്ദ്രയ്ക്ക് താൽപര്യം തോന്നിയിരുന്നത്. എന്നാൽ ഈ കഥാപാത്രത്തെ ധർമ്മേന്ദ്രയ്ക്ക് നൽകാനും സാധിക്കില്ല. അവസാനം ചിത്രത്തിന്റെ സംവിധായകൻ ധർമ്മന്ത്രയ്ക്കു ഒരു ഓഫർ നൽകി.

ADVERTISEMENTS
   

നടി ഹേമമാലിനിയുടെ കാമുകകഥാപാത്രമാണ് ധർമ്മേന്ദ്രക്ക് പറഞ്ഞു വച്ചേക്കുന്ന വീരു എന്ന് പറഞ്ഞായിരുന്നു ഈയൊരു ചിത്രത്തിൽ താരത്തിനെ സമ്മതിപ്പിച്ചത്. അങ്ങനെയാണ് ഈ ഒരു സിനിമയിലേക്ക് ധർമ്മേന്ദ്ര എത്തുന്നത്. ഓഫ് സ്ക്രീനിൽ നിലനിന്നിരുന്ന പ്രണയം ഓൺ സ്ക്രീനിൽ കൂടി അവതരിപ്പിക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ ഈ കഥാപാത്രം ഏറ്റെടുക്കാൻ ധർമ്മേന്ദ്ര സമ്മതിച്ചു. ആ സമായതു ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലും ആയിരുന്നു.

ചിത്രത്തിന്റെ സെറ്റിൽ എത്തിയ ധർമേന്ദ്ര ഹേമയുമായി ഇടപഴകാൻ ലഭിച്ച ഒരവസരം പോലും പാഴാക്കിയില്ല. സെറ്റിൽ ഉണ്ടാരുന്ന ഒരു പയ്യന്റെ കയ്യിൽ 2000 രൂപയോളം അദ്ദേഹം നൽകിയതായാണ് പറയപ്പെടുന്നത്. ശേഷം ആ പയ്യനോട് പറഞ്ഞത് താനും ഹേമയും ഒരുമിച്ച് അഭിനയിക്കുന്ന രംഗങ്ങൾ ശരിയായില്ല എന്ന് പറയണം എന്നായിരുന്നു. പ്രത്യേകിച്ച് ഇന്റിമേറ്റ് രംഗങ്ങൾ. അങ്ങനെയാണെങ്കിൽ നടിയെ വീണ്ടും കെട്ടിപ്പിടിക്കാൻ സാധിക്കും എന്നതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തിരുന്നത് എന്നും പിന്നീട് പറയപ്പെടുന്നുണ്ട്.

സെറ്റിലുള്ള പല ആളുകളുമായി ഇതിനായി രഹസ്യ കോഡുകൾ കൈമാറുന്ന ഒരു രീതി ധർമ്മേന്ദ്രയ്ക്ക് ആ സമയത്ത് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു. സ്ഥിരമായി ഇത്തരം രീതി വന്നതോടെ അത് സെറ്റിൽ ഉള്ളവർക്ക് ശല്യമായി തോന്നിയെന്നും. പിന്നീട് ഈ ഒരു രീതി ധർമ്മേന്ദ്ര അവസാനിപ്പിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട് .

തന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിനെ ഉപേക്ഷിക്കാൻ ധർമേന്ദ്രക്ക് സാധിക്കില്ലായിരുന്നു അവരെ ഉപേക്ഷിക്കാതെ തന്നെയാണ് ഹേമയെയും ധർമ്മേന്ദ്ര സ്വീകരിച്ചത്. അതിനായി അദ്ദേഹം ഇസ്ലാം മതം വരെ സ്വീകരിച്ചു. കാരണം ഹിന്ദു മതത്തിൽ ഒരു വിവാഹമേ പറ്റുകയുള്ളു എന്നതിനാൽ ഇസ്ലാം ആയി രണ്ടു പറയു ഭാര്യമാരായി നിലനിർത്താൻ അദ്ദേഹം ആഗ്രഹിച്ചു അങ്ങനെ ഹേമ മാലിനിയെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ഇഷ ഡിയോൾ അഹാന ഡിയോൾ എന്നീ രണ്ടു മക്കളും ഉണ്ട്. ഇരുവരും ബോളിവുഡ് നടിമാരാണ്.

ADVERTISEMENTS
Previous articleഈ മലയാള മണ്ടന്മാർക്ക് മറ്റൊരു ഭാഷ അറിയില്ല, കുടിയന്മാർ – മലയാളികളെ ആക്ഷേപിച്ചു എഴുത്തുകാരൻ ജയമോഹൻ
Next articleഅച്ഛന്റെ പേര് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല- ശിൽപ്പ ഷെട്ടി മകനോട് പറഞ്ഞു – കാരണം പറഞ്ഞു ഭർത്താവു രാജ് കുന്ദ്ര