ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ ആരാധക നിര സ്വന്തമാക്കിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. രമേശ് പിഷാരടിക്കൊപ്പം ഏഷ്യാനെറ്റ് മികച്ച കോമഡി പരിപാടികൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു ധർമ്മജൻ ശ്രദ്ധ നേടിയത്. തുടർന്ന് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ധർമ്മജന് സാധിച്ചു.
പിന്നീട് സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ധർമ്മജനെ കാണാൻ സാധിച്ചു. ഓരോ കഥാപാത്രങ്ങളിലും ഒന്നിനൊന്നു മികച്ച പ്രകടനം ആയിരുന്നു ധർമ്മജൻ കാഴ്ച വച്ചിരുന്നത്. ഇതിനിടയിൽ രാഷ്ട്രീയത്തിൽ സജീവമാകാനും താരം ശ്രദ്ധിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ അത്രത്തോളം രാശി തെളിയിക്കാൻ ധർമ്മജന സാധിച്ചിരുന്നില്ല.
കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ധർമ്മജൻ. ധർമ്മജൻ അടക്കമുള്ള നിരവധി കോമഡി താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന പാളയം പിസി എന്ന സിനിമ റിലീസ് ആവുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് ഇടയിൽ സംഭവിച്ച ഒരു വാക്ക് തർക്കമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവും ധർമ്മജനും തമ്മിൽ ആയിരുന്നു ഈ ഒരു വാക്ക് തർക്കം ഉണ്ടാകുന്നത്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് സിനിമയുടെ പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങൾ എത്തിയില്ലല്ലോ എന്ന് അവതാരകർ ചോദിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് നിർമാതാവ് നൽകിയ മറുപടി നടൻ ധർമ്മജന് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല.
മെയിൻ സ്ട്രീം ആക്ടർസ് ആരും വന്നിട്ടില്ല എന്ന് നിർമ്മാതാവ് മറുപടി പറഞ്ഞപ്പോൾ, പെട്ടെന്ന് ദേഷ്യത്തോടെ ധർമ്മജൻ മറുപടി പറയുകയായിരുന്നു ചെയ്തത്. അപ്പോൾ ഞങ്ങൾ ആരും മെയിൻ സ്ട്രീം ആക്ടർസ് അല്ല എന്നാണോ പറയുന്നത് എന്നായിരുന്നു ദേഷ്യത്തോടെ ധർമ്മജൻ ചോദിച്ചിരുന്നത്. ഞങ്ങൾക്കും തിരക്കുകൾ ഉണ്ടായിരുന്നു. ആ തിരക്കുകൾ ഒക്കെ മാറ്റിവെച്ച് ഞങ്ങൾ വന്നതിന് യാതൊരു വിലയുമില്ല; വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുതായി തോന്നിയത്.
എന്നാൽ ഉടനെ തന്നെ ധർമ്മജൻ മറുപടിക്ക് നിർമ്മാതാവ് തിരുത്ത് നൽകുകയും ചെയ്തിരുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ് താൻ മെയിൻ സ്ട്രീം ആക്ടർസ് എന്ന് ഉദ്ദേശിച്ചത് എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്. അപ്പോഴും പ്രശ്നം തീർക്കാൻ ധർമ്മജൻ ഒരുക്കമായിരുന്നില്ല. അപ്പോഴേക്കും ധർമ്മജൻ ഒപ്പം മഞ്ജു പത്രോസ് കൂടി ചേർന്നിരുന്നു. ധർമ്മജന്റെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന തരത്തിൽ ആയിരുന്നു മഞ്ജു പത്രോസ് സംസാരിച്ചിരുന്നത്. ബിനു അടിമാലിയും മഞ്ജു പത്രോസും ഒന്നും അപ്പോൾ മെയിൻ താരങ്ങൾ അല്ലേ എന്നായിരുന്നു ധർമ്മജന്റെ ചോദ്യം.