മോഹൻലാലിൻറെ റാം എന്ന ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന അപ്‌ഡേറ്റുകൾ പുറത്തു വിട്ടു നടൻ ചന്ദുനാഥ്

7448

മോഹൻലാൽ ജിത്തു ജോസഫ് കോമ്പിനേഷനിൽ കോവിഡ് കാലഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം എന്ന ചിത്രം. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 12 ത്ത് മാൻ എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം റാം എന്ന ചിത്രം ആയിരിക്കും ജിത്തു ജോസഫ് മോഹൻലാൽ കോമ്പിനേഷനിൽ എത്തുന്നത് എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് റാമിന്റെ ഷൂട്ടിംഗ് വൈകുകയാണ് ചെയ്തത്. ഇപ്പോൾ ലാലേട്ടന്റെ റാം എന്ന ചിത്രത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടനായ ചന്തു നാദ്

റാം എന്ന ചിത്രം തനിക്ക് വളരെ സ്പെഷ്യൽ ആണ്. കാരണം തന്റെ ഫസ്റ്റ് ലാലേട്ടൻ ചിത്രമാണ് റാം . ആ ചിത്രത്തോട് തനിക്ക് വല്ലാത്ത ഒരു പ്രേമമാണ്. തൃഷ മാമിന്റെ കൂടെ കോമ്പിനേഷൻ രംഗങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നും ചന്ദുനാഥ് പറയുന്നു. അതോടൊപ്പം താരം പങ്ക് വച്ച മറ്റൊരു പ്രധാന കാര്യം എന്നാൽ റാം ഒറ്റ ചിത്രമല്ല എന്നും അതിനു രണ്ടു പാർട്ട് ഉണ്ടെന്നാണ് . അദ്ദേഹം പറയുന്നത് ഇങ്ങനെ ..

ADVERTISEMENTS
   

ഈ ചിത്രം ഇപ്പോൾ രണ്ടു പാർട്ട് ആയി മാറി. ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ എന്റെ ഭാഗങ്ങളൊക്കെ വരുന്നത് രണ്ടാമത്തെ പാർട്ടിലാണ്. ഫസ്റ്റ് പാർട്ട് വേറൊരു രീതിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഞാനിപ്പോൾ രണ്ടാം പാർട്ടിലെ ഉള്ളൂ ശരിക്കും.

എന്റെ പാർട്ട് ആണ് ആദ്യം ഷൂട്ട് ചെയ്തിരുന്നത്. ലാലേട്ടന്റെ കൂടെ ട്രാവൽ ചെയ്യുന്നത് പക്ഷേ അത് ഇപ്പോൾ സെക്കൻഡ് പാർട്ട്‌ ആയി. വേറൊരു സാധനമാണ് ഫസ്റ്റ് പാർട്ട് ആയി വരാൻ പോകുന്നത്. റാം ഇറങ്ങുമോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ ഉത്സാഹം ഇല്ലാതെ ആ ഇറങ്ങും ഫസ്റ്റ് പാർട്ട് ഇറങ്ങും എന്നു പറയും. ആളുകൾക്ക് അത് ഓക്കെയാണ്.

പക്ഷേ ഞാൻ ഇത് കഴിഞ്ഞ് എത്ര നാൾ വെയിറ്റ് ചെയ്താൽ ആണ് സെക്കൻഡ് പാർട്ട് ഇറങ്ങുന്നത്. അത് കഴിയുമ്പോഴേക്കും ഞാൻ എത്ര പടം ചെയ്തു കഴിയും അങ്ങനെ ഒരു ആകുലത എനിക്കുണ്ട്. എന്നിറങ്ങിയാലും അതെനിക്ക് വലിയ സ്പെഷ്യൽ ആണ്. കാരണം ലാലേട്ടനും ആയിട്ടുള്ള ഫസ്റ്റ് മൂവി, ജിത്തു സാറും ആയിട്ടുള്ള ഫസ്റ്റ് മൂവി. തൃഷ മാമുമായിട്ടുള്ള കോമ്പിനേഷൻ രംഗങ്ങൾ അങ്ങനെ തന്നെ സംബന്ധിച്ചിടത്തോളം റാം എന്ൻ ചിത്രം വളരെ സ്പെഷ്യൽ ആണ് എന്ന് ചന്ദുനാഥ് പറയുന്നു.

റാം എന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട് എന്ന ഒരു അപ്ഡേറ്റ് കൂടിയാണ് ഇപ്പോൾ ചന്തു നാഥ്‌ നൽകിയിരിക്കുന്നത്. ആരധകർ ഈ വാർത്തയോട് വളരെ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. ഒരു ഹോളിവുഡ് മൂവിയുടെ ടച് ഉൾപ്പെടുത്തിയാണ് ചിത്രം വരുന്നത് എന്നും നമ്മുക്ക് അറിയാൻ കഴിയുന്നുണ്ട്. ആ രീതിയിൽ വളരെ ഫാസ്റ്റ് ആയ സംഘട്ടന രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

ADVERTISEMENTS
Previous articleസാറിന് ഇഷ്ടപ്പെട്ട മലയാളം വ്‌ളോഗർമാർ ആരൊക്കെ – സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി
Next articleഈ കാശൊക്കെ എന്ത് ചെയുന്നു – താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുണ്ടോ ? കട്ടക്കലിപ്പിൽ മമ്മൂക്ക.