അവതാരകനായ ശ്രീ .മിഥുൻ രമേശിനെ അറിയാത്തവരായി മലയാളികൾ ആരും തന്നെ ഇല്ല .നടൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച മിഥുൻ ഒരു റേഡിയോ ജോക്കി കൂടിയാണ് .മിഥുന്റെ അവതരണത്തിലുള്ള പ്രാഗൽഭ്യം മൂലം മിഥുന്റെ ഷോയ്ക്ക് പ്രേക്ഷകരും ഉണ്ട് .
സ്വതസിദ്ധമായ നർമ്മത്തിലൂടെ കാണികളെ കയ്യിലെടുക്കാൻ അപാര കഴിവ് അദ്ദേഹത്തിനുണ്ട് . മിഥുനും ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ സജീവമാണ് .ഇരുവരുടെയും വീഡിയോകൾക്ക് മികച്ച പ്രതികാരണമാണ് ലഭിക്കുന്നതും .
അടുത്തിടെ അദ്ദേഹത്തിനെ വലച്ച ഒരു അസുഖത്തെ കുറിച്ച് എല്ലാവരും ഭയാശങ്കകളോടെയാണ് കേട്ടത് .റെസ്റ്റില്ലാത്ത അവസ്ഥ കൊണ്ടാകും ബൈ ൽ സ് പാൾസി എന്ന രോഗം പിടിപെട്ടതും .കൃത്യമായ മെഡിക്കേഷനും ,ഒരുപാട് പേരുടെ പ്രാർത്ഥനകളും അദ്ദേഹത്തെ സുഖപ്പെടുത്തുകയും ചെയ്തു .
ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടി ഇത്രയും മികച്ചതാക്കാൻ അവതാരകനെന്ന നിലയിൽ മിഥുൻ വലിയ പങ്കു വഹിച്ചിട്ടുണ്ട് .
ബിഹൈൻഡ് വുഡ്‌സ് നടത്തിയ മിഥുന്റെ അഭിമുഖത്തിൽ താരങ്ങളുടെ ഒപ്പം സ്റ്റേജ് ഷോയിൽ പങ്കെടുത്ത അനുഭവത്തെ കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഒരിക്കൽ മോഹൻലാലുമൊത്തുള്ള സ്റ്റേജ് ഷോയിൽ അദ്ദേഹത്തെ ആനയിച്ചു കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും നടത്തി .സ്റ്റേജിന്റെ ഒത്ത നടുക്കായി റെഡ് കാർപെറ്റ് വിരിച്ചു അതിലൂടെ അദ്ദേഹത്തെ നടത്തിക്കൊണ്ട് സ്റ്റേജിലേക്ക് എത്തിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ അദ്ദേഹത്തെ ഇൻട്രൊഡ്യൂസ് ചെയ്തു അദ്ദേഹം കാര്പെട്ടിലൂടെ നാലു ചുവട് നടന്നപ്പോളേക്കും ആരാധകർ അദ്ദേഹത്തെ പൊതിഞ്ഞു .ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ കഴിയാതെ അവസാനം ബോഗി വണ്ടിയിലാണ് അദ്ദേഹത്തെ സ്റ്റേജിൽ എത്തിച്ചത് .ജനങ്ങൾക്ക് ആ നടനോടുള്ള ആരാധന എത്രത്തോളമാണ് എന്നത് ഇതിലൂടെ ഞങ്ങൾ അറിഞ്ഞു.
.
ഇതിനോട് സമാനമായ സംഭവമാണ് ദിലീപേട്ടന്റെ ഒപ്പമുള്ള ഒരു സ്റ്റേജ് ഷോയിലും സംഭവിച്ചത് .അത് ദമാമിലായിരുന്നു .ഫ്ലവേർസ് ഷോയിൽ ലാലേട്ടന് നൽകിയതു പോലെ ഒരു എൻട്രി ഞങ്ങൾ ദമാമിൽ ദിലീപേട്ടനും ഒരുക്കിയിരുന്നു. ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നതിനാൽ കുറച്ചു കാലമായി പൊതു പരിപാടികളിൽ നിന്നും ദിലീപ് വിട്ടു നിൽക്കുകയായിരുന്നു .അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ചുരുങ്ങിയ നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു .
ലാലേട്ടനെ നടത്തിയത് പോലെ റെഡ് കാർപ്പെറ്റിൽ കൂടി ദിലീപേട്ടനെയും നടത്തിച്ചു.ജനങ്ങൾക്കിടയിലൂടെയുള്ള ആ വരവ് വളരെ ആകര്ഷകമായിരുന്നു. ജനങ്ങൾ അദ്ദേഹത്തോട് ഇന്ററാക്ട് ചെയ്യുന്നത് വളരെ രസകരമായിട്ടായിരുന്നു . അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ വളരെ വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത് .