മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മുരളി. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് അതിമനോഹരമായ രീതിയിൽ അവതരിപ്പിക്കുവാൻ ഉള്ള ഒരു കഴിവ് മുരളിക്ക് ഉണ്ടായിരുന്നു. അത് തന്നെയാണ് മറ്റു നടന്മാരിൽ നിന്നും എപ്പോഴും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയും ചെയ്തിട്ടുള്ളത്. നടനും ഡബ്ബിങ് ആർട്ടിസ്റ്റും ആയ പ്രൊഫസർ അലിയാർ ഇപ്പോൾ മുരളിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുരളിക്ക് അവസാനകാലങ്ങളിൽ സംഭവിച്ചതിനെ കുറിച്ചാണ് അലിയാർ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
മുരളിയുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ അദ്ദേഹം ആഫ്രിക്കയിൽ ഒരു സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപേയും അദ്ദേഹത്തിന് ഫുൾ ചെക്കപ്പ് നടത്തിയതായിരുന്നു. ഷുഗറിന്റെ പ്രശ്നം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആധവൻ എന്ന സിനിമയിൽ അഭിനയിക്കുവാൻ ആഫ്രിക്കയിൽ പോയതായിരുന്നു മുരളി. തിരിച്ചു വന്നപ്പോൾ ഭയങ്കരമായി പനി അടിച്ചിരുന്നു അദ്ദേഹത്തിന്. തണുപ്പ് ഭയങ്കരമായിരുന്നു മൂന്നാലു ദിവസം കിടന്നു. ഡയബറ്റിക് പേഷ്യന്റ് ആണ്. അതിനാൽ ചെറിയ രീതിയിൽ അറ്റാക്ക് വന്നാൽ അത് അറിയാൻ പറ്റില്ല അതിന്റെ വേദന അവർക്ക് മനസ്സിലാവില്ല.
ഒരു ദിവസം സന്ധ്യ കഴിഞ്ഞ സമയം മുതൽ അദ്ദേഹത്തിന് ചെറിയ പെയിൻ ഉണ്ടായിരുന്നു. എന്നാൽ ആ വേദന നെഞ്ചരിച്ചിലാണ് എന്നാണ് അദ്ദേഹം വിചാരിച്ചത്. അതുകൊണ്ടു തന്നെ ജല്ലൂസിലും മറ്റും കഴിച്ച് സമയം പോവുകയും ചെയ്തു.
രാത്രി ഒരു രണ്ടുമണിയോടു കൂടി കൊളാപ്സ് ചെയ്ത് അദ്ദേഹം വീഴുകയായിരുന്നു ചെയ്തത്. ആ ഹാർട്ടറ്റാക്ക് എന്ന് പറഞ്ഞാൽ അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ചിന്നഭിന്നമായ ഹൃദയവുമായിട്ടാണ് മുരളി ഹോസ്പിറ്റലിൽ ആവുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നേരെമറിച്ച് ആ ചെറിയ പെയിൻ വന്ന സമയത്ത് തന്നെ ഹോസ്പിറ്റലിൽ പോവുകയായിരുന്നു എങ്കിൽ കുഴപ്പമൊന്നുമില്ലാതെ എഴുന്നേറ്റ് വരാൻ സാധിച്ചേനെ. മുരളിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. അതല്ലാതെ മറ്റൊന്നും കൊണ്ടും സംഭവിച്ച മരണമല്ല അത്. ഞങ്ങൾക്ക് അത് നേരിട്ട് അറിയാവുന്നതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് ഇത് കേട്ടുകൊണ്ട് ഇപ്പോൾ വളരെ വേദന തോന്നുന്നു എന്ന് കമന്റ് ചെയ്യുന്നത്.