നിരവധി സ്വഭാവ വേഷങ്ങളിലും വില്ലുൻ വേഷങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയിട്ടുള്ള നടനാണ് എബ്രഹാം കോശി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. അടുത്തിടെ മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
മലയാളത്തിലെ മുൻനിര താരങ്ങളെക്കുറിച്ച് അവരുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും അവതാരകൻ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്സുരേഷ് ഗോപി പൊതുവേ ആർക്കും പിടികൊടുക്കുന്ന സ്വഭാവമുള്ള ഒരു വ്യക്തിയല്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം വളരെ ഫ്രീയാണ്. അടുത്ത ഇടപെടാം എന്ത് വേണേലും സംസാരിക്കാം, വളരെ ഡീസന്റ് ആയ വ്യക്തിയാണ്. പക്ഷേ അതല്ലാതെ അതിനപ്പുറം ഉള്ള ഒരു കാര്യങ്ങളും നമുക്ക് വ്യക്തമാക്കുന്ന തരത്തിൽ ആയിരിക്കില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. പലതിനും ഒരു രഹസ്യ സ്വഭാവമുണ്ടായിരിക്കും എന്നാണ് എബ്രഹാം കോശി സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത്.
തന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഫഹദ് ഫാസിൽ എന്ന് പറഞ്ഞാൽ ദിലീപിൻറെ അനിയൻ ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. അഭിനയതിന്റെ കാര്യത്തിൽ ആയാലും വ്യകതി എന്ന കാര്യത്തിൽ ആയാലും ഒരു നടന്റെ താര ജാഡകൾ കാണിക്കാത്ത വ്യക്തിയാണ് ഫഹദ് ഫാസിൽ നിന്നും അദ്ദേഹം പറയുന്നു. നമ്മുടെ സൗഹൃദ കമ്പനിയിൽ പെട്ട ഒരാൾ എന്നുള്ള തോന്നൽ ആണ് അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് . മലയാള സിനിമയിൽ ആർക്കും ഇല്ലാത്ത തരത്തിലുള്ള ഒരു അഭിനയ ശൈലിയും രീതിയുമാണ് ഫഹദ് ഫാസിലിനുള്ളത് അതാണ് അയാളെ ഏവർക്കും പ്രിയങ്കരൻ ആക്കി മാറ്റുന്നത്.
പൃഥ്വിരാജിനെ പറ്റിയും അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റിയും അഭിപ്രായം ചോദിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ആട് ജീവിതം കണ്ടായിരുന്നോ എന്നും അതിലെ അഭിനയം എങ്ങനെ ഉണ്ട് എന്നും അവതാരകൻ ചോദിക്കുന്നുണ്ട് അതിന് അദ്ദേഹം പറയുന്നത് മറുപടി ഇങ്ങനെ
പൃഥ്വിരാജ് അത്തരം റോളുകൾ ചെയ്തു കഴിഞ്ഞാൽ അത് അഭിനയിക്കുകയാണെന്ന് നമ്മൾക്ക് മനസ്സിലാകും. മോഹൻലാൽ ഒക്കെ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ അഭിനയിക്കുകയല്ല കഥാപാത്രം നമ്മുടെ മുന്നിൽ വന്നു നിൽക്കാമെന്ന് നമുക്ക് തോന്നും. പൃഥ്വിരാജ് ചെയ്യുമ്പോൾ അങ്ങനെയല്ല അയാൾ ഭംഗിയായി കഥാപാത്രം ഒക്കെ ചെയ്യും എങ്കിലും അത് അഭിനയമാണെന്ന് നമ്മൾക്ക് വ്യക്തമായി മനസ്സിലാകുമെന്ന് എബ്രഹാം കോശി പറയുന്നു. തൻറെ അഭിപ്രായത്തിൽ പൃഥ്വിരാജിനെക്കാൾ മികച്ച രീതിയിൽ അഭിനയിക്കുന്നത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്ത് ചെയ്യുമ്പോൾ നമുക്ക് അങ്ങനെ തോന്നിത്തില്ല റിയൽ ആയിട്ടാണ് അത് കൈകാര്യം ചെയ്യുന്നത്. പക്ഷേ അയാൾ ഒരു മുൻ നിര താരമായി ഉയരാതിരുന്നത് അയാളുടെ തലയിലെഴുത്താണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ ഉയരങ്ങളിൽ എത്തേണ്ടത് അയാളായിരുന്നു അതിനുള്ള ഭാഗ്യം അയാൾക്ക് ഇല്ലാതായിപ്പോയി.
ഒരു നാട്ടിൻപുറത്തെ മര്യാദ രാമൻ എന്ന ലെവലാണ് ചാക്കോച്ചന് തനിക്ക് തോന്നിയിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. ഇത്രയും പേരുടെ കൂടെ അഭിനയിച്ചതിൽ മനസ്സിൽ നിൽക്കുന്ന, പുള്ളി കൊള്ളാം എന്ന് തോന്നിയതിനുള്ള ഒരു നടൻ ആരാണ് എന്ന് ചോദ്യത്തിന് ദിലീപ് ആണ് എന്നാണ് എബ്രഹാം കോശിയുടെ മറുപടി.
പിന്നെ ഒരു നടൻ എന്നുള്ള രീതിയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തി നെടുമുടി വേണു ആണെന്ന് അദ്ദേഹം പറയുന്നുണ്ട്. തൻറെ അഭിപ്രായത്തിൽ തിലകനെക്കാൾ മികച്ച നടൻ നെടുമുടി വേണു ആണെന്നും അദ്ദേഹം പറയുന്നു. തിലകന്റെ പ്രത്യേകത അദ്ദേഹം ഡയലോഗ് ഡെലിവറിയിൽ മന്നൻ ആണ് എന്നും എന്നും അതുകൊണ്ടാണ് നെടുമുടി വേണുവിനേക്കാൾ ഒരു പടി ഉയർന്ന നടൻ എന്നുള്ള ഖ്യാതി അദ്ദേഹം നേടിയത് എന്നും എബ്രഹാം കോശി പറയുന്നു. മമ്മൂട്ടിയെക്കാൾ മികച്ച രീതിയിലുള്ള ഡയലോഗ് ഡെലിവറി ആണ് തിലകിന്റേത് എന്നും അദ്ദേഹം പറയുന്നു