ഇപ്പോൾ കേരളത്തിൽ ചർച്ചയാവുന്നത് കഴിഞ്ഞ ദിവസം ഭാര്യയുടെ അവിഹിതം കണ്ടെത്തിയതും ഭാര്യയും ബന്ധുക്കളും ചേർന്ന് മകളെ തന്നിൽ നിന്നും അകറ്റിയതിന്റെ പേരിൽ മനം നൊന്തു ആത്മഹത്യ ചെയ്ത ബൈജു രാജു എന്നയാളുടെ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അയാൾ ചെയ്ത വിഡിയോയും അതിനെ വിഷയങ്ങളുമാണ്.
ഈ വിഷയങ്ങളിൽ നിരവധിപേരാണ് അഭിപ്രായവുമായി വരുന്നത്. ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ് സിൻസി അനിൽ. നിശിതമായ ഭാഷയിൽ സിൻസി ആത്മഹത്യ ചെയ്തയാളെ വിമർശിക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ പോസ്റ്റ് വളരെ പെട്ടന്ന് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി./ പലരും ഭർത്താവിന്റെ പ്രവർത്തിയെ വിമര്ശിച്ചിട്ടുണ്ടായിരുന്നു.
സിൻസി പറയുന്നത് ശരിയെന്ന് പറയുന്നവർ സമൂഹത്തിൽ കുറവാണ് എങ്കിലും സിന്‍സിയുടെ പോസ്റ്റിനെ അനുകൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്. ആദ്യം സിൻസി പറഞ്ഞ കാര്യങ്ങളിലേക്ക് പോകാം.
ഭാര്യയുടെ അവിഹിത ബന്ധം മനസിലാക്കി ആത്മ ഹത്യ ചെയ്‌ത ഭർത്താവിനോട് തനിക്ക് ഒരു ശതമാനം പോലും സഹതാപം ഇല്ല എന്നും ഇത്തരത്തിലുള്ള ഭർത്താക്കന്മാരെ സൃഷ്ട്ടിക്കുന്ന ഒരു സമൂഹത്തോട് ആണ് തനിക്ക് സഹതാപം എന്നും ഇവിടുത്തെ സദാചാര മലരുകളോടുള്ള തന്റെ ശക്തമായ വിയോജിപ്പും ഈ പെൺകുട്ടി തുറന്നു പറയുന്നുണ്ട്.
അയാൾ ആത്മഹത്യ ചെയ്ത വിഷയം സോൾവ് ചെയ്യാൻ അയാൾക്ക് ധാരാളം മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അയാൾ അതൊന്നും ഉപയോഗിക്കാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. വെറുമൊരു ഡിവോഴ്സിൽ തീരുന്ന പ്രശ്‌നത്തെ ഇത്ര രൂക്ഷമാക്കി മാറ്റി ആ ഭാര്യയെയും മകളെയും അയാൾ ഒരു സമൂഹത്തിന്റെ വിചാരണക്ക് തള്ളി വിടുകയാണ് ചെയ്തത് എന്ന് സിൻസി പറയുന്നു.
പക്ഷെ മകളുടെ ഭാവിയെ പറ്റി വ്യാകുലപ്പെടുന്ന അയാൾ ആ മകളെ പിന്നെ എന്തുകൊണ്ട് താന്‍ ഈ ചെയ്യുന്ന പ്രവൃത്തി ബാധിക്കുമെന്ന് ചിന്തിച്ചില്ല എന്നും സിൻസി ചോദിക്കുന്നു. ഒരു തെറ്റും ചെയ്യാതെ ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടി ഇവിടുത്തെ കപട സദാചാര സമൂഹത്തിനു വലിച്ചെറിഞ്ഞു കൊടുത്തിട്ടു അയാൾ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് ആലോചിച്ചു കരയുന്നു.ആത്മഹത്യ ചെയ്യുന്നു വല്ലാത്ത വിരോധാഭാസം എന്നാണ് സിൻസി പറയുന്നത്.
സിന്‍സിയുടെ കുറിപ്പ് വായിക്കം
സത്യത്തിൽ ഈ പെൺകുട്ടി പറയുന്ന വിഷയം പ്രസക്തമാണ് എന്നുള്ളതാണ് സത്യം പക്ഷേ ഈ സമൂഹത്തിന്റെ കപട സദാചാരത്തിന്റെയും കപട വിശ്വാസങ്ങളുടെയും ഇരയാണ് ബൈജു രാജു എന്ന ചെറുപ്പക്കാരൻ. ഒരു വ്യക്തിയുടെ ഇഷ്ടങ്ങളുടെ മേൽ തങ്ങൾക്ക് നിർബന്ധം കൊണ്ട് മാറ്റങ്ങൾ വരുത്താൻ ആവില്ല എന്നും ഒരാൾക്ക് നമ്മളോട് താൽപ്പര്യമില്ല എന്ന് തോന്നിയാൽ അവിടെ കടിച്ചു തൂങ്ങാതെ മാറി കൊടുക്കുക എന്നത് ഒരു സാധാരണ മര്യാദയാണ് എന്നും നാം മനസിലാക്കണം ആ രീതിയിലാവണം അടുത്ത തലമുറയെ നാം പരുവപ്പെടുത്തേണ്ടത്. അവിടെ രോഷപ്രകടനത്തിനോ ആക്രമണത്തിനോ നമുക്ക് അവകാശമില്ല. ഓരോരുത്തർക്കും അവരുടെതായ ലോകമുണ്ട് സ്വതന്ത്ര്യമുണ്ട്തീരുമാനങ്ങൾ ഉണ്ട്. വലിഞ്ഞു കയറി ചെല്ലരുത്.
ഒരു വ്യക്തിയുടെ മേലും നമുക്ക് പൂർണമായ അവകാശമോ അധികാരമോ ഇല്ല എന്നും നാം മനസിലാക്കണം. ഇഷ്ടമോ താല്പര്യമോ പ്രണയമോ ഒന്നും തന്നെ ആരോടും ചോദിച്ചു വാങ്ങാനോ നിര്ബന്ധിക്കുമ്പോൾ ലഭിക്കുന്നതോ അല്ല എന്ന് നാം മനസിലാക്കണം. ഓരോ വ്യക്തിയുടെ മേലും നമുക്കുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും അതിരുകളും അതിര് വരമ്പുകളും ഉണ്ട്. അത് മനസിലാക്കി വേണം ഓരോ കുഞ്ഞിനേയും ഇനി വളർത്താൻ. അത് ഇനി ഭാര്യ ആയാലും അമ്മയായാലും സഹോദരി ആയാലും മകളായാലും മകനായാലും ഏത് ബന്ധമായാലും.
പക്ഷെ ഇവിടെ ഈ പെണ്‍കുട്ടി പറയുന്ന വിഷയം മാറ്റിവച്ചു ചിന്തിച്ചാല്‍ അല്പം കൂടി നമ്മെ സങ്കടപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ബൈജു രാജു ആത്മഹത്യ ചെയ്തത് ഭാര്യ തന്നെ ചതിച്ചത് കൊണ്ട് മാത്രമല്ല. തന്‍റെ മകളെ തെറ്റായ ആരോപണങ്ങള്‍ നടത്തി കേസ് കൊടുത്തു തന്നില്‍ നിന്ന് ഭാര്യ വീട്ടുകാര്‍ മാറ്റി എന്നതാണ് അദ്ദേഹം തന്റെ വീഡിയോ യില്‍ പറയുന്നത്. തന്നെ നിയന്ത്രിക്കാന്‍ അവരുടെ വരുതിയിലാക്കാനാണ് അവര്‍ അങ്ങനെ ചെയ്തത് എന്ന് ആ ചെറുപ്പക്കാരന്‍ വീഡിയോയില്‍ പറയുന്നു. തകര്‍ന്ന്‍ നിന്ന ഒരാള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ഷോക്ക് ആണ് അവര്‍ നല്‍കിയത്. അതാകാം മരണമെന്ന എളുപ്പവഴി സ്വീകരിക്കാന്‍ ആ പാവം തീരുമാനിച്ചത്.