എന്റെ ആ സിനിമ കണ്ടതിന് ശേഷം ഒരു സ്ത്രീ എല്ലാവരുടെയും മുന്നിൽ വച്ച് തല്ലി,പിന്നെ നടന്നത് – അഭിഷേക് ബച്ചന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

91

ബോളിവുഡിൽ ഹിറ്റുകളിലൂടെയും ഫ്ലോപ്പുകളിലൂടെയും തന്റെ പ്രസക്തി നിലനിർത്താൻ അഭിഷേക് ബച്ചൻ ശെരിക്കും പോരാടിയ ഒരാളാണ് . ഗുരു, യുവ, കഭി അൽവിദ നാ കെഹ്‌ന, മൻമർസിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപകവും വാണിജ്യപരവുമായ വിജയം നേടിയ നടൻ, നാച്ച്, ഝൂം ബരാബർ ജൂം, ദ്രോണ തുടങ്ങിയ അദ്ദേഹത്തിന്റെ ചില സിനിമകൾ വൻ പരാജയങ്ങളായിരുന്നു.

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകനായിട്ടും അഭിഷേക് ബച്ചനെ സംബന്ധിച്ചിടത്തോളം ബോളിവുഡിൽ പിടിച്ചു നിൽക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.

ADVERTISEMENTS
   

സോഷ്യൽ നെറ്വർക്കായ റെഡ്ഡിറ്റിലെ ബോളി ബ്ലൈൻഡ്സ് ൻ ഗോസിപ്പി എന്ന ഗ്രൂപ്പിൽ വന്ന ഒരു വീഡിയോയിൽ, 2002-ൽ പുറത്തിറങ്ങിയ തന്റെ ശരാരത് എന്ന സിനിമ കണ്ടതിന് ശേഷം മുംബൈയിലെ പ്രശസ്തമായ ഗെയ്റ്റി ഗാലക്‌സി തിയേറ്ററിന് പുറത്ത് വച്ച് ഒരു സ്ത്രീ തന്നെ തല്ലിയതായി അഭിഷേക് ബച്ചൻ വെളിപ്പെടുത്തി.

എന്നാൽ 2012-ൽ ബോൽ ബച്ചനിലെ അദ്ദേഹത്തിന്റെ കോമിക് ആക്‌ട് കണ്ടതിന് ശേഷം അതേ തിയേറ്ററിൽ 10,000 പേർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പോൾ തന്റെ ലൈഫിന്റെ ഒരു ഫുൾ സർക്കിൾ പൂർത്തിയായതായി തോന്നി എന്നും അന്ന് ഒരു അതിനെ ഒരു ഫോട്ടോ എടുത്തു അച്ചയച്ചു കൊടുത്തു കൊണ്ട് അങ്ങനെ താൻ കുറിച്ച് എന്നും അഭിഷേഖ് പറയുന്നു.

ധൂം 3യുടെ അണിയറ പ്രവർത്തകരും നടീനടന്മാരും ആയ ഉദയ് ചോപ്ര, ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരിരിക്കുന്ന ഒരു ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇത് അന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഒരു സ്ത്രീ വന്ന് തനിക്ക് സിനിമ (ശരാരത് ) ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നതിൽ തന്നെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ട് അതൃപ്തി പ്രകടിപ്പിച്ചു. അവൾ എന്നെ തല്ലി, ഞാൻ അഭിനയം നിർത്തണമെന്ന് പറഞ്ഞു, കാരണം ഞാൻ അഭിനയം നിർത്തണം, അതിന്റെ കാരണമായി പറഞ്ഞത് ഞാൻ എന്റെ അച്ഛനെ ലജ്ജിപ്പിക്കുന്നു എന്നാണ്.

 

Once Abhishek got slapped by a person who didn’t like his movie
by u/RanaKp in BollyBlindsNGossip

എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കാലത്തിന്റെ കാവ്യനീതി എന്ന പോലെ , കഴിഞ്ഞ വർഷം, ബോൾ ബച്ചന്റെ കാലത്ത്, ഞാൻ അതേ തിയറ്ററിലേക്ക് തിരിച്ചുപോയി, പുറത്ത് തടിച്ചുകൂടിയ ആ 10,000 പേരെ കണ്ടതിന് ശേഷം, ഞാൻ എന്റെ കാറിൽ നിന്ന് ഇറങ്ങി, ഒരു ഫോട്ടോ എടുത്ത്, ഞാൻ അത് എന്റെ അച്ഛന് ഞാൻ ഓർക്കുന്നു.ജീവിതം ഒരു സർക്കിൾ ആയി എത്തുന്നത് എങ്ങനെ എന്ന് കാണുന്നത് ആശ്ചര്യ ജനകം ആണെന്ന് അന്ന് അച്ഛനോട് പറഞ്ഞു എന്ന് ,’, അഭിഷേക് വീഡിയോയിൽ പറഞ്ഞു.

അതേസമയം, വർക്ക് ഫ്രണ്ടിൽ, അഭിഷേക് ഉടൻ തന്നെ തമിഴ്-ഭാഷാ ത്രില്ലർ ഒത്ത സെറുപ്പ് സൈസ് 7 ന്റെ ഹിന്ദി റീമേക്കിൽ അഭിനയിക്കും ,തമിഴ് റീമേക്ക് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും എഴുതുകയുമൊക്കെ ചെയ്ത പാർത്ഥിപൻ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

ADVERTISEMENTS
Previous article‘എന്നെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കൂ ’PUBG-യിലൂടെ ഉത്തർപ്രദേശിലെ യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവതി പറയുന്നു.
Next articleഇത്രയും വലിയ ഒരു സീൻ എടുക്കുമ്പോൾ ഇങ്ങനെയാണോ ചെയ്യേണ്ടത്? മോഹൻലാലിനോട് പ്രൊഡക്ഷൻ കൺട്രോളർ ചോദിയ്ക്കാൻ ഇടയാക്കിയ സംഭവം ഇങ്ങനെ.