പലപ്പോഴും സെ#ക്സ് ചാറ്റ് ചെയ്യുന്നത് പെണ്ണുങ്ങൾ; രാഹുൽ മാങ്കൂട്ടത്തിനു പിന്തുണയുമായി ആറാട്ടണ്ണൻ

1

രാഹുൽ മാങ്കൂറ്റത്തിന് പിന്തുണയുമായി ഇപ്പോൾ ആറാട്ടണ്ണൻ രംഗത്തെത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിൽ സ്ത്രീ വിരുദ്ധത പറഞ്ഞു കൊണ്ടാണ് കക്ഷി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധി ആണ് എന്നാണ് പ്രകൃതി വിരുദ്ധ പീഡനത്തിനു ട്രാൻസ്‌ജെൻഡറെ വിധേയായാക്കി എന്ന കേസിൽ അറസ്റ്റിലായ സന്തോഷ് വർക്കി പറയുന്നത്. ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടായം, ബ്രൈറ്റ്, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവരുടെപേരില്‍ പൊലീസ് മുൻപ് കേസെടുക്കുകയും ചെയ്തിരുന്നു.

സിനിമയിൽ അവസരം നൽകാം എന്ന വ്യാജേനയാണ് ഇവർ ട്രാൻസ്‌ജെൻഡർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് കേസ്. തനറെ പേരിൽ എടുത്ത കേസിനെ രാഹുൽ മാങ്കൂട്ടത്തിന്റെ കേസുമായി ബന്ധപ്പെടുത്തി സംസാരിച്ചു കൊണ്ടാണ് സന്തോഷ് വർക്കി ഇപ്പോൾ സ്ത്രീകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്.

ADVERTISEMENTS
   

ആ കേസിൽ താൻ നിരപരാധി ആണ് എന്നും പലപ്പോഴും സെക്സ് ചാറ്റ് നടത്തുന്നത് സ്ത്രീകൾ ആണ് എന്നും അതിനു ശേഷം അത് തെളിവുകളായി വച്ച് കേസ് കൊടുക്കുകയാണ് പതിവ് എന്നും ആറാട്ടണ്ണൻ പറയുന്നു. സ്ത്രീകൾക്ക് അനുകൂലമായി നിയമങ്ങൾ ഉള്ളത് കൊണ്ട് അവർ പലപ്പോഴും അത് ഉപയോഗിക്കുന്നു എന്നും വേടന് സംഭവിച്ചതും ഇതാണ് എന്നും സന്തോഷ് വർക്കി പറയുന്നു.

സ്ത്രീകളെ ആരെയും വിശ്വസിക്കാൻ പറ്റില്ല, അവർ നമ്മുടെ അടുത്തേക്ക് വന്നിട്ട് പതുക്കെ സെ#ക്സ് ചാറ്റിലേക്ക് വന്നിട്ട് സംസാരിപ്പിച്ചിട്ടു അവസാനം ട്രാപ്പ് ചെയ്യുക. ഒരു സ്ത്രീ കംപ്ലൈന്റ് കൊടുത്താൽപിന്നെ രണ്ടു ആഴ്ച റിമാൻഡ് ആണ്. എന്റെ കേസിൽ ആരോപിതയായ ട്രാൻസ്ജെണ്ടർ സ്ത്രീയെ അറിയില്ല. രാഹുലിന്റെ കേസിൽ തനിക്ക് വ്യക്തതയില്ല. പൊതുവെ സെലിബ്രിറ്റികൾക്ക് എതിരെയുള്ള  ഇത്തരം കേസുകൾ വ്യാജമാണ്. പരസ്പര സമ്മതത്തോടെ ചെയ്തിട്ട് കേസ് കൊടുക്കുന്നത് ശരിയല്ല. നിർബന്ധിത പൂർവ്വം ചെയ്യുന്നത് തെറ്റാണു എന്നും ആറാട്ടണ്ണൻ പറയുന്നു

എന്നാൽ നിരവധി സ്ത്രീകൾ രാഹുലിനെതിരെ ലൈംഗിക പീഡനമുൾപ്പടെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ എം എൽ എ സ്ഥാനവും രാജി വെപ്പിക്കാൻ കോൺഗ്രസിനുള്ളിൽ ചർച്ചകൾ ആരംഭിച്ചു എന്ന് ആണ് പുതിയ വാർത്തകൾ . അടുത്ത നിയമ സഭ സമ്മേളനത്തിന് മുന്നേ രാഹുലിന്റെ രാജി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.ത്നങ്ങളുടെ പാർട്ടി സ്ത്രീ വിഷയങ്ങളിൽ കടുത്ത നിലപാട് എടുക്കുന്ന പാർട്ടിയാണെന്നു തെളിയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ ഒരു കാരണവശാലും എം എൽ എ സ്ഥാനം രാജി വെക്കില്ല എന്നും അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല എന്നുമാണ് പറയുന്നത്.

ADVERTISEMENTS