തൻ്റെ അമ്മയെ കുറിച്ചു അശ്ലീലം പറഞ്ഞവന്റെ കമെന്റ് പരസ്യപ്പെടുത്തി ഗോപി സുന്ദർ – ഇവന് എൻറെ അമ്മയെ വേണമെന്ന് – ഗോപി സുന്ദറിന്റെ പോസ്റ്റ്

353

ഓരോ വ്യക്തികൾക്കും അവരുടെ ഇഷ്ടത്തിനനുസരിച്ചു നിയമം അനുശാസിക്കുന്ന രീതിയിൽ ഇവിടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണ ഘടന നൽകിയിട്ടുണ്ട്. പക്ഷെ മനുഷ്യർ പലപ്പോഴുംതങ്ങളുടെ വ്യക്തി ജീവിതത്തിലെ പരാജയങ്ങളും ഫ്രസ്‌ട്രേഷനുകളും, വെറുപ്പും ഒക്കെ കാണിക്കുന്നത് മറ്റുളളവരുടെ വ്യക്തി ജീവിതത്തിൽ അനാവശ്യമായി ഇടപെട്ടു അവരുടെ തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ്. സത്യത്തിലിതു ഒരു തരം സാഡിസമാണ്. ഒരാൾ എങ്ങനെ ജീവിക്കണം എന്നത് അയാളുടെ തീരുമാനമാണ്. അവിടെ അഭിപ്രായം പറയാൻ അവർ ക്ഷണിക്കുന്ന വരെ ആർക്കും അവകാശമില്ല.

സത്യത്തിൽ സോഷ്യൽ മീഡിയ നൽകുന്ന ഒരു മറ പലർക്കും മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാനുള്ള ഒരു അവസരമായി ആണ് കാണുന്നത്. സത്യത്തിൽ സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്നതെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതെല്ലങ്കിൽ വളരെ പെട്ടന്ന് തന്നെ നിയമ സംവിധാനത്തിന് നിങ്ങളെ പിടികൂടാനാവും എന്നത് മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. സത്യത്തിൽ യഥാർത്ഥ ലോകത്തു ചെയുന്ന കാര്യത്തിന് ഇതിലും സുരക്ഷിതത്വം ഉണ്ടാകും എന്ന ബോധ്യമില്ലാതെ എന്നെ ആരും അറിയില്ല കണ്ടു പിടിക്കില്ല എന്ന ചിന്തയാണ് പലർക്കും.

ADVERTISEMENTS
   
READ NOW  മമ്മൂട്ടി ആ പറഞ്ഞത് കേട്ടപ്പോൾ എനിക്കയാളെ തല്ലാൻ തോന്നി : വൈ ജി മഹന്ദ്രൻ പറഞ്ഞത്

ഇത്തരത്തിൽ ഉള്ള സദാചാര വാദികളുടെയും നരമ്പു രോഗികളുടെയും ഇരയാകുന്നത് പലപ്പോഴും സിനിമ/വിനോദ ലോകത്തുള്ളവരാണ്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള വ്യക്തി ഹത്യ നേരിടുന്ന വ്യക്തിയാണ് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിൻറെ ജീവിത ശൈലികളും പ്രത്യേകിച്ച് തന്റെ പങ്കാളികളെ തിരഞ്ഞെടുക്കുനന് രീതിയും ഒന്നും ഒരു വിഭാഗത്തിന് ഒട്ടും അംഗീകരിക്കാൻ ആവുന്നില്ല. അതുകൊണ്ടു തന്നെ ഗോപി സുന്ദറിനെ മര്യാദ പഠിപ്പിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു.

അതിനു മറ്റൊരു അർഥം കൂടെയുണ്ട് തനിക്ക് കിട്ടാത്തതിന്റെ കൊതിക്കെറു എന്ന് കൂടെ പറയാം. ഗോപി സുന്ദർ തന്റെ ഓരോ പങ്കാളിയുടെ ഒപ്പമുള്ള ചിത്രങ്ങൽ പങ്കിടുമ്പോഴും തങ്ങൾക്ക് അങ്ങനെ ആകാൻ സാധിക്കുന്നില്ലല്ലോ എന്ന വേദനയാണ് ഇത്തരക്കാരുടെ കമെന്റുകളിൽ നിറയുന്നത്. അതെ പോലെ ആ വേദന അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ വെറുപ്പായി വിഷം വമിപ്പിക്കാൻ തുടങ്ങുകയാണ്. അത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നവരോ,അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പങ്കിടുന്ന ആരാധികമാരോ പങ്കാളികളോ ഒക്കെയായ പെൺകുട്ടികളെയും തെറി വിളിച്ചും വ്യക്തി ഹത്യ നടത്തിയും സദാചാരം പഠിപ്പിച്ചും ഇക്കൂട്ടർ ആത്മശാന്തിയടയുകയാണ്. അഭയ ഹിരണ്മയിയും അമൃത സുരേഷും മയോനിയും ഒക്കെ ഇക്കൂട്ടത്തിൽ പെടുന്നു. ഇന്നും ഇത്തരക്കാരുടെ തെറിക്കമെന്റുകൾക്ക് പാത്രമാകുന്നു.

READ NOW  ബ്ലൗസിടാതെ സാരിയിൽ ഗ്ലാമറസായി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട്

എന്നാൽ ഇപ്പോൾ ഗോപി സുന്ദർ പങ്ക് വച്ച ഒരു പോസ്റ്റിൽ ഒരാൾ തന്റെ പരിധികൾ വിട്ടു അദ്ദേഹത്തിന്റെ അമ്മയെ അടക്കം അശ്‌ളീല പദപ്രയോഗം നടത്തി അപമാനിച്ചിരിക്കുകയാണ്. ആ വേദനയോടെ അദ്ദേഹം ആ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയാണ്. ആ യുവാവിന്റെ പേരും പ്രൊഫൈലും കമെന്റും അടക്കം പങ്ക് വച്ചുകൊണ്ടാണ് ഗോപി സുന്ദർ രംഗത്തു വന്നിരിക്കുന്നത് . ഒപ്പം മറ്റുളളവരോട് അവനു വേണ്ട ശിക്ഷ കൊടുക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്ഗോപി സുന്ദറിന്റെ പോസ്റ്റ് ഇങ്ങനെ.

“സുധീ എസ് നായർക്ക് എന്റെ അമ്മയെ വേണം എന്നാണ് പറയുന്നത്.എന്ത് പറയണം എന്ന് എനിക്കറിയില്ല. എന്റെ നിഷ്ക്കളങ്കയായ അമ്മയെ അയാൾ അപമാനിച്ചതിൽ എനിക്ക് വലയ ദുഃഖം ഉണ്ട്. പ്രീയപ്പെട്ട കൂട്ടുകാരെ നിങ്ങൾ തന്നെ ഇവനെ എന്തെങ്കിലും ചെയ്യണം. ഞാൻ ഇല്ലേ .. അവനെ ദൈവം രക്ഷിക്കട്ടെ”. ഇതാണ് അയാളുടെ കമെന്റിന്റെ സ്ക്രീൻ ഷോട്ട് പങ്ക് വച്ചു കൊണ്ട് ഗോപി സുന്ദറിന്റെ പോസ്റ്റ്. അമൃത സുരേഷിനെതിരെയും അശ്ലീല പദപ്രയോഗം കമെന്റിൽ ഇയാൾ നടത്തിയിട്ടുണ്ട്.

READ NOW  ജീവിതത്തിൽ ആദ്യമായി വന്ന പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയിൽ, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ വിജയരാഘവന്റെ വെളിപ്പെടുത്തൽ

കുറിപ്പിന് താഴെ യുവാവിനെതിരെ രൂക്ഷ വിമർശനം ആണ് വരുന്നത്. മര്യാദകൾ ലംഘിച്ചുള്ള ഇത്തരം പദപ്രയോഗം ഒട്ടും നല്ലതല്ല എന്നാണ് മിക്കവാറും പറയുന്നത്.

ADVERTISEMENTS