Advertisement
Home MOVIES സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും,...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

546
ADVERTISEMENTS

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. ‘തരംഗം’ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ ‘കോടതിസമക്ഷം ബാലന്‍ വക്കീലി’ലും നടി അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് ചെയ്ത ഏതാനും ചിത്രങ്ങളാണ്.

ലോക സമുദ്ര ദിനത്തോടനുബന്ധിച്ചാണ് താരം നീല നിറത്തിലുള്ള ബിക്കിനി ധരിച്ച്‌ കടലില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കുമെന്ന നമ്മളേവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും നേഹ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

‘നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമുക്ക് പ്രതിജ്ഞ ചെയ്യാം – നേഹ ചിത്രങ്ങള്‍ക്ക് കീഴിലായി കുറിച്ചു.

ADVERTISEMENTS

ഭര്‍ത്താവിന്റെ അകാലമരണത്തിന് ശേഷമാണ് നേഹ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്ബോള്‍ ​ഗര്‍ഭിണിയായിരുന്ന താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ വിശേഷങ്ങള്‍ നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

READ NOW  റിക്വസ്റ്റ് അയച്ചപ്പോൾ അക്സപ്റ്റ് ചെയ്തത് ഏതോ ചരക്കാണെന്നു വിചാരിച്ചാണല്ലേ?' മുന്നിൽ കലുമേൽ കാലും കയറ്റി വച്ച് ഒരിരുപ്പ് -നടി ആൻ അഗസ്റ്റിനെ കുറിച്ച് ലാൽ ജോസ്
ADVERTISEMENTS