Advertisement
Home MOVIES Malayalam അന്ന് ആ നടനൊപ്പം നിന്ന് ഫോട്ടോഷൂട്ട് ചെയ്യാൻ ആ നടി സമ്മതിച്ചില്ല കുറച്ചിലായിരുന്നു – ഇന്നവൻ...

അന്ന് ആ നടനൊപ്പം നിന്ന് ഫോട്ടോഷൂട്ട് ചെയ്യാൻ ആ നടി സമ്മതിച്ചില്ല കുറച്ചിലായിരുന്നു – ഇന്നവൻ സൂപ്പർ സ്റ്റാർ ആരാണ് ടിനി ടോം പറഞ്ഞ ആ നടൻ? സംഭവം ഇങ്ങനെ.

5706
ADVERTISEMENTS

മിമിക്രിയിലൂടെ എത്തി വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന നടനാണ് ടിനി ടോം. ടെലിവിഷൻ കോമഡി പരിപാടികളിൽ വിധികർത്താവായും അദ്ദേഹം എത്താറുണ്ട്. അടുത്തിടെ കൗമുദി മൂവീസ് നൽകിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ ഒരു യുവനടന്റെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം നേരിട്ട ചില അപമാനങ്ങളെക്കുറിച്ച് ടിനി ടോം തുറന്നു പറഞ്ഞിരുന്നു.

ഇന്ന് സൂപ്പർസ്റ്റാർ ആയ നടനെ തൻറെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട് വളരെ ഒരു മോശം അനുഭവമാണ് അദ്ദേഹം ഇവിടെ വ്യക്തമാക്കുന്നത്. അന്ന് ആ നടനെ തള്ളിപ്പറഞ്ഞ വ്യക്തി ഇന്ന് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കൊതിക്കുന്നുണ്ടാവും എന്നും അത് ഒരു നടിയാണ് എന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറയുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ..

ADVERTISEMENTS

താൻ ആദ്യമായി ആ പയ്യനൊപ്പം അഭിനയിച്ചത് ‘തൽസമയം പെൺകുട്ടി’ എന്ന ചിത്രത്തിലാണ് അന്ന് അതിൽ ഒരു പയ്യൻ വന്നിട്ടുണ്ടായിരുന്നു അതിലൊരു വയ്ക്കാൻ ആയിട്ടുള്ള കഥാപാത്രമായിരുന്നു ആ പയ്യൻ ചെയ്തത്. ആ പയ്യൻ അന്ന് ഇടയ്ക്കിടയ്ക്ക് എന്നോട് ചോദിക്കും ചേട്ടാ എങ്ങനെയാണ് ഈ വിക്കനായിട്ട് ചെയ്യുന്നത് എങ്ങനെയാണു വിക്ക് ഉള്ള രീതിയിൽ അഭിനയിക്കുന്നത് എന്നൊക്കെ ഞാനപ്പോൾ അതിൻറെ കുറച്ച് കാര്യങ്ങളൊക്കെ അവനെ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇന്ന് ആ പയ്യൻ വലിയൊരു സ്റ്റാറായി മാറി. അമ്മ എന്ന സംഘടനയിൽ എക്സിക്യൂട്ടീവ് മെമ്പറായി എൻറെ കൂടെ തന്നെയുണ്ട്. ഉണ്ണിമുകുന്ദൻ എന്നാണ് ആ പയ്യൻറെ പേര് എന്ന് ടിനി ടോം പറയുന്നു. ആ സംഭവരെ കുറിച്ച് ടിനി പറയുന്നത്.

READ NOW  ആ സംവിധായകൻ നായികമാരുടെ അടിവയറ്റിൽ പൂക്കൾ എറിയുന്ന രംഗങ്ങളിൽ പ്രഗത്ഭനാണ് .തപ്സിയുടെ വിവാദ പ്രസ്താവനക്ക് കാരണം ഇത്

ഞാനിപ്പോൾ പങ്കുവെക്കാൻ പോകുന്നത് ഉണ്ണിമുകുന്ദൻ പോലും പങ്കുവെച്ചിട്ടില്ലാത്ത ഒരു കാര്യമാണ്. അന്ന് ആ സിനിമയുടെ സമയത്ത് ആ പയ്യൻറെ ഒപ്പം ഒരു ഫോട്ടോ എടുക്കുന്നതിനു ചെയ്യുന്നതിനായി അതിലെ ഒരു നടി വിസമ്മതിച്ചിരുന്നു. ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റത്തില്ല അത് ഒരു കുറച്ചിൽ പോലെ ആയിരുന്നു അതുകൊണ്ട് ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് അവർ പറഞ്ഞു. ആ നടിയുടെ പേര് ഞാൻ പറയുന്നില്ല. ഇവൻ പുതിയ പയ്യൻ ആണല്ലോ ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് അവർ പറഞ്ഞു. എന്നാൽ കാലം അവനെ നായകനാക്കി തിരിച്ചുകൊണ്ടുവന്നു. ഒരുപക്ഷേ ആ നടി ഇപ്പോൾ അവന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടാവുംഎന്ന് ടിനി ടോം പറയുന്നു.
അതിനെയാണ് കർമ്മ എന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു നടി ആരാണെന്നോ ഒന്നും അദ്ദേഹം വ്യക്തമാക്കുന്നില്ല.

READ NOW  അന്ന് മധുസാർ കോടതിയിൽ വന്നു മൊഴികൊടുത്തതു കൊണ്ടാണ് എന്നെ ദ്രോഹിച്ച സിനിമാക്കാരെ തോൽപ്പിക്കാൻ ആയത് - വിനയന്റെ കുറിപ്പ് വൈറൽ

കരിയറിൽ ഒട്ടേറെ മോശം അനുഭവങ്ങൾ നേരിട്ട നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്ക്തിയാണ് ഉണ്ണി മുകുന്ദൻ. അത് അദ്ദേഹം തന്നെ തന്റെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട് . ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം നിറഞ്ഞ സദസ്സുകൾ ഇപ്പോഴും പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഇപ്പോൾ 100 കോടി ക്ലബ്ബും താണ്ടിയിരിക്കുകയാണ്. മലയാളത്തിനേക്കാൾ കൂടുതൽ ഹിന്ദിയിലാണ് ചിത്രം തരംഗമായി മാറിയിരിക്കുന്നത്. അതേപോലെതന്നെ തെലുങ്ക് തമിഴ് പതിപ്പുകൾക്കും വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. ചിത്രം കൊറിയയിലും റിലീസ് ചെയ്തിരിക്കുകയാണ്.

ADVERTISEMENTS