Advertisement
Home MOVIES Malayalam അരഡസൻ പിള്ളേർ ഉള്ള ആ മലയാളം സൂപ്പർ സ്റ്റാർ ആ നായികയെ പ്രണയിച്ചു വഞ്ചിച്ചു. ശാന്തിവിള...

അരഡസൻ പിള്ളേർ ഉള്ള ആ മലയാളം സൂപ്പർ സ്റ്റാർ ആ നായികയെ പ്രണയിച്ചു വഞ്ചിച്ചു. ശാന്തിവിള ദിനേശ് പറയുന്നത് കേട്ടാൽ അത് ആരാണെന്ന് ആർക്കും മനസ്സിലാകും

26352
ADVERTISEMENTS

അടുത്തിടെ പ്രമുഖ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഞെട്ടിപ്പിക്കുന്ന ഒരു ആരോപണം ഉന്നയിച്ചിരുന്നു. 100% വിശ്വസിക്കാവുന്ന സത്യസന്ധമായ ഒരു കഥയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ കഥ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ഒരിക്കൽ ഒരു യുവ സംവിധായകൻറെ രാഷ്ട്ര നിർമാണത്തെ സംബന്ധിച്ചുള്ള ഒരു സിനിമയിൽ നായകനാകുന്നു. അദ്ദേഹം മലയാളികളെ സംബന്ധിച്ച് വളരെ പ്രിയങ്കരനും സ്ത്രീകളെ സീതയായി കാണുകയും ചെയ്യുന്ന ആൾ ആണെന്നും കാണുകയും ഗർഭിണിയുടെ വയറിൽ തലോടുകായും ഒക്കെ ചെയ്യുന്ന വളരെ മര്യാദരാമനായ വ്യക്തിയാണ് എന്നാണ് ഏവരും കരുതുന്നത് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ശാന്തിവിള നൽകുന്ന സൂചനകളിൽ നിന്ന് അത് ആരാണെന്ന് ഈ കഥ കേൾക്കുന്ന ആർക്കും മനസ്സിലാകും യുവ സംവിധായകന്റെ സിനിമയിൽ നായകനാകാമെന്ന് ഏറ്റു ആ ചിത്രത്തിനുവേണ്ടി ഷൂട്ടിംഗ് ആരംഭിച്ചു രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ചിത്രമായ തന്നെ വലിയൊരു ആൾക്കൂട്ടം ആ ചിത്രത്തിന് ആവശ്യമാണ്. ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള ആൾക്കാർ ചിത്രത്തിന് ആവശ്യമാണ്. ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് അതി രാവിലെ എത്താം എന്ന് പറഞ്ഞു പോയ നടൻ പിറ്റേന്ന് രാവിലെ എത്തിയില്ല എന്നുള്ളതാണ്. മാത്രമല്ല ഉച്ചയായിട്ടും അദ്ദേഹത്തെ കാണാതെ ഇരുന്നപ്പോൾ ഏവരും പരിഭ്രാന്തരായി. നിർമാതാവി നു വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അപ്പോൾ ഉച്ചയായപ്പോൾ പ്രമുഖ നടൻ സംവിധായകനെ വിളിച്ചിട്ട് എന്തൊക്കെയുണ്ട് വിശേഷം എന്ന് തിരക്കുന്നു. എന്നോട് ഇങ്ങനെ ഒരു ചതി ചെയ്യരുത് എവിടെയാണ് താങ്കൾ എന്ന് ചോദ്യത്തിന് പ്രമുഖ നടൻ പറഞ്ഞത് താൻ ഇപ്പോൾ യു എ ഇ യിൽ ആണെന്നാണ്.

ADVERTISEMENTS
READ NOW  ദക്ഷിണേന്ത്യയിൽ ഇത്ര കറക്ട് ആയി ഷൂട്ടിങ്ങിനു വരികയും എല്ലാവരെയും ഒരേ മനസ്സോടെ കാണുകയും ചെയ്യുന്ന ഒരേ ഒരു നടൻ അദ്ദേഹമാണ് - നിർമ്മാതാവ് കെ ജി നായർ.

ഞെട്ടിപ്പോയ സംവിധായകനോട് ഈ പ്രമുഖ നടൻ പറഞ്ഞത് തന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ താൻ ഷൂട്ടിംഗ് സെറ്റിൽ ഉണ്ട് എന്നും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറയണം. അവിടെ ഇല്ല എന്ന് പറയരുത് എന്ന് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യുകയായിരുന്നു

ഭാര്യയും അര ഡസൻ പിള്ളേരുമുള്ള ഈ നടൻ പോയത് സത്യത്തിൽ തന്റെ കാമുകിയായ യുവ നടിയെ കാണാനാണ് എന്ന് ശാന്തിവിള ദിനേശ് പറയുന്നത്. ആ ചിത്രത്തിനും കുറച്ചു നാൾ മുൻപ് രാവണൻ കോട്ടയിൽ വച്ച് മുൻപ് ചിത്രീകരിച്ച ഒരു സിനിമയിൽ മലയാളത്തിലേക്ക് അതി സുന്ദരിയായ ഒരു പുതുമുഖ നടി എത്തിയിരുന്നുവെന്നും, അവർ ഗൾഫിലായിരുന്നു താമസിക്കുന്നതെന്നും, അച്ഛനും അമ്മയും ഒറ്റ മകളാണ് ദിനേശ് പറയുന്നു. രാവണൻ കോട്ടയിൽ വച്ച് ചിത്രീകരിച്ച ആ സിനിമയിൽ സെറ്റിൽവെച്ച് എന്തൊക്കെയോ പറഞ്ഞു ആ സുന്ദരി പെൺകുട്ടിയെ ഇയാൾ വശത്താക്കിയെന്നും കൃഷ്ണന്റെ മുന്നിൽ വച്ച് നിന്നെ വിവാഹം ചെയ്തുകൊള്ളാം എന്ന് പറഞ്ഞു പാട്ടിലാക്കി എന്നും ശാന്തിവിള ദിനേശ് പറയുന്നു.

READ NOW  മാധ്യമപ്രവർത്തകരോട് കുഴച്ചിലോടെ സംസാരിച്ചോ മീരാ ജാസ്മിൻ? ഏതു ബ്രാൻഡ് ആണ് അടിച്ചത് എന്ന് പ്രേക്ഷകർ

ആറടി പൊക്കവും സുന്ദരിയായ ഒരു ഭാര്യയും അരഡസൻ പിള്ളേരുമുള്ള ആ സൂപ്പർ സ്റ്റാറിൻറെ പ്രലോഭനത്തിൽ ആ പെൺകുട്ടി വീഴാൻ പാടില്ലായിരുന്നു. കാരണം അയാൾക്കൊരു കുടുംബം ഉള്ളതായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പെൺകുട്ടി വീണുപോയി. ആ പെൺകുട്ടിയും യുഎഇയിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്.

രാവണൻ കോട്ടയിൽ ഉള്ള ഒരു സിനിമയിൽ ആണ് ഈ നടി വീണുപോയത് എന്ന് കൃത്യമായി സൂചന ശാന്തി പറയുന്നു. രാവണൻ കോട്ട് എന്നാൽ എവിടെയാണെന്ന് കേൾക്കുന്ന ആർക്കും മനസ്സിലാകും ഏത് പടമാണ്

കൃഷ്ണന്റെ മുമ്പിൽവെച്ച് താലികെട്ടാം എന്ന് വാക്ക് പറഞ്ഞ് പറ്റിച്ചാണ് ആ പെൺകുട്ടി വശത്താക്കിയത് ഭഗവാൻറെ മുമ്പിൽവെച്ച് താലികെട്ടിയില്ലെങ്കിലും ഹോട്ടൽ മുറിയിൽ വച്ച് ജീവിതം ആരംഭിച്ചു എന്ന് ശാന്തിവിള പറയുന്നു. രാവണൻ കോട്ടയിൽ വച്ച് ചിത്രീകരിച്ച സിനിമ തീരുന്ന വരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. സിനിമ തീർന്നപ്പോൾ പെൺകൊച്ച് അച്ഛനും അമ്മയും താമസിക്കുന്ന യുഎഇയിലേക്ക് മടങ്ങിപ്പോയി. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയാണ് ആണും പെണ്ണുമായി ഒറ്റ മകൾ ആയുള്ള ആ നടി.

സ്ഥിരമായി സംഭാഷണത്തിനിടയിൽ നാളെ മുതൽ രണ്ടു ദിവസത്തേക്ക് അച്ഛനും അമ്മയും തന്റെ യുഎഇയിലെ വീട്ടിൽ ഇല്ല എന്ന് മര്യാദ രാമനോട് പറഞ്ഞു അതുകൊണ്ടാണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സ്ഥലത്തുനിന്നും അയാൾ മുങ്ങി അവിടേക്ക് പോയത്. മലയാളി പൊട്ടന്മാരായ ആൾക്കാർ ഇപ്പോഴും കരുതുന്നത് മലയാള സിനിമ കണ്ട ഏറ്റവും നല്ലവനായ മര്യാദ രാമൻ ഇയാളാണ് എന്നാണ്. ഇതാണ് തനിക്ക് അയാളോട് വലിയ പുച്ഛം ഉള്ളത്. ഭാര്യയും അരഡസൻ പിള്ളേരും ഉള്ള മര്യാദ രാമനായ ആ നടൻ തന്നെ വഞ്ചിക്കുമെന്ന് ഒരിക്കലും നടി കരുതിയില്ല. പക്ഷേ അത് തിരിച്ചറിഞ്ഞ് ആ സങ്കടം ഉള്ളിൽ ഒതുക്കി കഴിയുമ്പോഴേക്കും ആ നടിക്ക് മാരകമായ രോഗം പിടിപെട്ടതായി ശാന്തിവിള ദിനേശ് പറയുന്നു.

READ NOW  അച്ഛന്റെ സുഹൃത്തുക്കളൊക്കെ തന്റെ മുഖം കാണുമ്പോൾ മുഖം ചുളിക്കുമായിരുന്നു. സ്വന്തം സൗന്ദര്യത്തെ ഇങ്ങനെ ട്രോളാൻ മലയാളത്തിൽ കൽപ്പന മാത്രം

ഇപ്പോഴും ആ നടി ആ രോഗത്തിൽ നിന്നും രക്ഷ നേടാനുള്ള മാർഗങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഈ മര്യാദ രാമൻറെ പേര് ഒരു ഹേമ കമ്മീഷണർ റിപ്പോർട്ടിലും വരില്ല കാരണം റിപ്പോർട്ട് കൊടുക്കാൻ പോകുന്ന എല്ലാവരും അയാളുടെ ആൾക്കാരാണെന്നും ആരും അയാൾക്കെതിരെ നിൽക്കില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു. അതേപോലെതന്നെ നല്ല തന്തക്ക് പിറന്നവൾ ആയതുകൊണ്ട് ആ പെൺകൊച്ചും ഇയാൾക്കെതിരെ പരാതി ഒന്നും കൊടുക്കില്ല.

ഇത് 100% സത്യസന്ധമായ കഥയാണെന്ന് അതിശയോക്തി ഇല്ലാതെ ഉറപ്പിച്ചു പറയാം എല്ലാവരും വിശ്വസിക്കണം എന്ന് ശാന്തിവിള ദിനേശ് പറയുമ്പോൾ ആരാണ് ആ നടനെന്നും ആരാണെന്ന് നായിക എന്നും ഏവർക്കും മനസ്സിലാകും .പക്ഷെ ഇതൊക്കെ ശാന്തിവള ദിനേശ് പറയുന്നതാണ്.

ADVERTISEMENTS