Advertisement
Home MOVIES Malayalam നടന്മാരുടെ കൂട്ടത്തിലും നടിമാരുടെ കൂട്ടത്തിലും തന്നെ അത്ഭുതപ്പെടുത്തിയത് ഈ രണ്ടു പേർ മാത്രം –...

നടന്മാരുടെ കൂട്ടത്തിലും നടിമാരുടെ കൂട്ടത്തിലും തന്നെ അത്ഭുതപ്പെടുത്തിയത് ഈ രണ്ടു പേർ മാത്രം – മാമുക്കോയ പറഞ്ഞത് ആരെ കുറിച്ചെന്നും കാരണവും അറിയുമോ?

1923
ADVERTISEMENTS

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ പ്രതിഭയും മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകളിൽ മുൻ നിരയിൽ ഉള്ള വ്യക്തിയുമായിരുന്നു മാമുക്കോയ. മാമുക്കോയക്ക് തുല്യം മാമുക്കോയ മാത്രം. അത്രയ്ക്കും വേറിട്ട ഒരു അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം. ഒരിക്കലും ആർക്കും അനുകരിക്കാനോ പകരക്കാരനാകാനോ കഴിയാത്ത അഭിനയ പ്രതിഭ. കൂടുതലും കോമഡി വേഷങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എങ്കിലും സ്വഭാവനടനായി പല ചിത്രങ്ങളിലും അഭിനയിച്ചു മികച്ച പ്രകടന അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. പലകാര്യങ്ങളിലും വ്യക്തമായി അഭിപ്രായമുള്ള വ്യക്തിത്വമുള്ള വലിയൊരു മനുഷ്യനായിരുന്നു മാമുക്കോയ. ഇപ്പോൾ മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയ പ്രതിഭകളായ രണ്ട് താരങ്ങളെ കുറിച്ചാണ് അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് വൈറൽ ആയിരുന്നു.

അദ്ദേഹത്തിന് അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും പ്രതിഭയുള്ള നടന്മാരുടെ കൂട്ടത്തിൽ മുൻ നിരയിൽ ഉള്ള വ്യക്തി മോഹൻലാൽ ആണ് എന്നാണ് . ‘ഒരു പിടുത്തം കിട്ടാത്ത ആക്ടറാണ് അദ്ദേഹം എവിടെയാണ് ഇയാളുടെ റേഞ്ച് നൽകുന്നത് എന്താണ് ചെയ്യാൻ പോകുന്നത് എന്നൊന്നും ഒരു പിടുത്തവും കിട്ടാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട് അതാണ് അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്നത്.

READ NOW  മീശമാധവൻ തമിഴിൽ റീ മേക് ചെയ്യാൻ വിജയ് യുടെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞത് - ലാൽ ജോസിന്റെ വെളിപ്പെടുത്തൽ

ADVERTISEMENTS

തനിക്ക് അഭിനയിക്കാൻ അറിയില്ല പെരുമാറാൻ മാത്രമേ അറിയൂ മോഹൻലാലിനൊപ്പം നിൽക്കുമ്പോൾ ആയാളും അതുപോലെയാണ് എന്ന് തോന്നിപ്പോകും. പലപ്പോഴും അഭിനയിക്കുമ്പോൾ ഒരു സീരിയസ്നെസും ഇല്ലാതെ ഒട്ടും മൈൻഡ് ചെയ്യാതെ വലിയ ശ്രദ്ധയൊന്നും കൊടുക്കാതെ ചെയ്യും. പക്ഷേ പിന്നെ നമ്മള്‍ അത് സ്‌ക്രീനിൽ കാണുമ്പോൾ “ശെടാ ഇത് ഇയാൾ എപ്പോൾ ചയ്തു എന്ന് നമ്മുക്ക് തോന്നിപ്പോകും”. ഭയങ്കമാരായിട്ടു നമുക്ക് സ്‌ക്രീനിൽ അത് കാണാം പക്ഷേ അഭിനയിക്കുമ്പോൾ ഒന്നും തോന്നില്ല. നമ്മുക്ക് തോന്നും ആ സീൻ ഇയാൾ എങ്ങനെയാണു ചെയ്തത് എപ്പോഴാണ് ഇങ്ങനൊക്കെ ചെയ്തത് എന്ന് . മാമുക്കോയ പറയുന്നു. ഭയങ്കരമായ നിരീക്ഷണ പാടവം ഉള്ള വ്യക്തിയാണ് മോഹൻലാൽ സ്ക്രിപ്റ്റ് ഒരു തവണ ഒന്നും വായിച്ചു കേൾക്കുമ്പോൾ തന്നെ കഥാപാത്രം അയാളുടെ ഉള്ളിലേക്ക് കയറും എന്ന് അദ്ദേഹം പറയുന്നു.

READ NOW  ഓൺലൈൻ മാധ്യമങ്ങളെ ട്രോളി തന്റെ ഭർത്താക്കന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു ഗായിക അമൃത സുരേഷ്.ആ പോസ്റ്റ് ഗോപി സുന്ദറിന് ടാഗ് ചെയ്തു താരം.

അതേപോലെതന്നെ നടിമാരുടെ കൂട്ടത്തിൽ അദ്ദേഹം എടുത്തു പറയുന്ന ഒരു താരമാണ് മഞ്ജു വാര്യർ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമേ തനിക്ക് ഒപ്പം മഞ്ജു അഭിനയിച്ചിട്ടുള്ളു എന്ന് മാമുക്കോയ എന്ന് പറയുന്നുണ്ട്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. പക്ഷേ അല്ലാതെ തന്നെ അവരുടെ പല സിനിമകളും കണ്ടിട്ട് അവരുടെ അഭിനയരീതിയും അവരുടെ റേഞ്ചും താൻ കണ്ടു അന്തം വിട്ടു പോയിട്ടുണ്ട് എന്ന് മാമുക്കോയ പറയുന്നു. ഒരിക്കൽ മഹാനടൻ തിലകൻ ഈ കുട്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു . അതും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. അതിങ്ങനെ

അവരുടെ സീനുള്ള അന്ന് എന്നെ വിളിക്കണം അത് എനിക്ക് വർക്ക് ഇല്ലെങ്കിലും അന്നെന്നെ വിളിക്കണം അവർ അഭിനയിക്കുന്നത് എനിക്ക് കാണണം. കാരണം ഒരുപാട് നടിമാർ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അതൊന്നും കാണണമെന്ന് ഞാൻ പറഞ്ഞിട്ടില്ല പക്ഷേ ഇവർ അഭിനയിക്കുന്നത് എനിക്ക് കാണണം എന്ന് മഹാനടൻ തിലകൻ പറഞ്ഞത് മാമുക്കോയ വെളിപ്പെടുത്തിയിരുന്നു. അത്രമാത്രം ആകർഷണുള്ള ഒരു അഭിനയമാണ് മഞ്ജുവാര്യരുടെ എന്ന് മാമുക്കോയ പറയുന്നു.

READ NOW  ഇനി നീ ആരെയെങ്കിലും ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ മറ്റോ ചെയ്താൽ അവിടെ വന്നു തല്ലും വിനീത് കുമാർ ശിവദയോട് അന്ന് പറഞ്ഞത്.

2023 ഏപ്രിൽ 26 നു ആണ് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. ഇന്നും അദ്ദേഹം ഒഴിച്ചിട്ട ആ താര സിംഹാസനം അവിടെ ഒഴിഞ്ഞ് തന്നെ കിടക്കുന്നു. അത് കാലങ്ങളോളം അങ്ങനെ തന്നെ ഉണ്ടാകുമെന്നത് ഉറപ്പാണ്. കാരണം മാമ്മുക്കോയയെ പോലെ അഭിനയിക്കുന്ന കോമഡി കൈകാര്യം ചെയ്യുന്ന മറ്റൊരു നടൻ ഇനി ഉണ്ടാകില്ല

ADVERTISEMENTS