Advertisement
Home MOVIES Malayalam പൃഥ്വിരാജ് പറഞ്ഞത് പൂർണമായും തെറ്റാണു അതിനോട് യോജിക്കാൻ ആവില്ല- താരത്തിനു സോഷ്യൽ മീഡിയയിൽ വിമർശനം.

പൃഥ്വിരാജ് പറഞ്ഞത് പൂർണമായും തെറ്റാണു അതിനോട് യോജിക്കാൻ ആവില്ല- താരത്തിനു സോഷ്യൽ മീഡിയയിൽ വിമർശനം.

311
ADVERTISEMENTS

വെറുത്തു വെറുത്തു ഒടുവിൽ മലയാളികൾ സ്നേഹിച്ചുപോയ ഒരു താരമാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു താരത്തിനെതിരെ ഉള്ളത്.ആക്ഷേപിച്ചു പല പേരുകളിൽ അദ്ദേഹത്തെ വിളിച്ചിരുന്നവർ ഇപ്പോൾ ആരാധനയോടെ നോക്കുന്നു. പക്ഷേ അയാളുടെ കഴിവിനും കഠിനാധ്വാനത്തിനും മുന്നിൽ വിമർശകർക്ക് വായടക്കേണ്ടി വരും. കരിയറിന്റെ തുടക്കത്തിൽ നിരവധിപേർ താരത്തെ സിനിമ മേഖലയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ആ കാലങ്ങളിൽ വലിയ രീതിയിലുള്ള വാർത്തകളും പ്രചാരണങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്തൊക്കെയായാലും അതെല്ലാം മറികടന്ന് മലയാളത്തിലെ ഏറ്റവും വലിയ താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

മലയാള സിനിമയുടെ ഭാവി തന്നെ പൃഥ്വിരാജിൽ കാണുന്നവരുണ്ട്. മലയാള സിനിമയ്ക്ക് ലോകസിനിമയിലേക്ക് ഉള്ള വഴിതെളിക്കാൻ മലയാളികളും സഹനടി നടന്മാരും കാണുന്ന ഏക വ്യക്തിയാണ് പൃഥ്വിരാജ് എന്ന് പലപ്പോഴും പറയുന്നത് അവരിൽ പലരും പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ പുതിയ ചിത്രമായ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൻറെ പ്രമോഷന് ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ താരത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകാൻ കാരണമായിട്ടുണ്ട്.

READ NOW  കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു ചുറ്റും ആരുമില്ല പക്ഷേ ഞാനറിയാതെ മറ്റൊരാൾ അത് കാണുന്നുണ്ടായിരുന്നു മമ്മൂക്ക - ശോഭന ആ സംഭവം വെളിപ്പെടുത്തുന്നു

ADVERTISEMENTS

ഗുരുവായൂർ അമ്പലനടയിലെ നടനും നിർമ്മാതാവും കൂടിയാണ് പൃഥ്വിരാജ്. നടനും സംവിധായകനും ആയ  ബേസിലും ചിത്രത്തിൽ വളരെ പ്രധാന വേഷത്തിൽ തന്നെ എത്തുന്നുണ്ട്. അതുകൂടാതെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു . ഇപ്പോൾ വൈറലാകുന്നത് ചിത്രത്തിൻറെ പ്രമോഷൻ സമയത്ത് തന്റെ മകൾ അലങ്കൃതയോടുള്ള തൻറെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയം ആയി മാറിയിരിക്കുകയാണ്.

തനിക്ക് ജീവിതത്തിൽ ഇത്രത്തോളം ഒരാളെ സ്നേഹിക്കാൻ കഴിയുമായിരുന്നു എന്ന് താൻ തിരിച്ചറിയുന്നത് തന്റെ മകളുടെ ജനനത്തിനു ശേഷമായിരുന്നു എന്നാണ് താരം പറഞ്ഞത്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേർ വിവാഹം കഴിയുമ്പോൾ അടുത്ത ദിവസം രാവിലെ അവർ എഴുന്നേൽക്കുമ്പോൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല. ഐ ലവ് യു ഡിയർ എന്നൊക്കെ എത്ര തവണ പറഞ്ഞാലും ഒരാൾ തന്നെക്കാൾ അല്ലെങ്കിൽ ലോകത്തുള്ള മറ്റെന്തിനേക്കാളും കൂടുതൽ വേറൊരാളെ സ്നേഹിക്കണം എങ്കിൽ അയാൾക്ക് ഒരു കുഞ്ഞു ജനിക്കണം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

READ NOW  പഴയ തലമുറ നടന്മാരേക്കാൾ മോശമാണ് മലയാളത്തിലെ യുവ താരങ്ങൾ - തുറന്നു പറഞ്ഞു പാർവതി തിരുവോത്.

അത് തൻറെ ജീവിതത്തിൽ സംഭവിച്ചത് മകൾ അലങ്കൃതയെ സുപ്രിയ തൻറെ കൈകളിലേക്ക് നൽകിയപ്പോഴാണ്. അവളെ ആദ്യമായി കയ്യിലെടുത്തപ്പോൾ ആണെന്നാണ് പൃഥ്വിരാജ് ഇപ്പോൾ പറയുന്നത്. അന്നാണ് തനിക്ക് മറ്റൊരാളെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമെന്നു താൻ തിരിച്ചറിയുന്നത് എന്നും തന്നിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടായത് താൻ ഒരു അച്ഛൻ ആയതിനുശേഷം ആണെന്ന് ആണ് എന്നുമാണ് പൃഥ്വിരാജിന്റെ അഭിപ്രായം. പൃഥ്‌വിയുടെ വാക്കുകൾ വലിയ രീതിയിൽ വൈറലായതോടെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി നിരവധി പേർ എത്തി. പൃഥ്വിരാജിന്റെ വാക്കുളോട് ഒരിക്കലും യോജിക്കാൻ ആകില്ലെന്ന് അദ്ദേഹത്തിൻറെ ആ ചിന്ത ശരിയല്ലെന്ന് ആണ് നിരവധിപേർ അഭിപ്രായപ്പെടുന്നത്.

അതിൽ ഒരാൾ കുറിച്ച് കമൻറ് വളരെയധികം ചർച്ചയായിരുന്നു. “പൃഥ്വിരാജ് പറയുന്നത് പൂർണമായും തെറ്റാണ് എന്നും തനിക്ക് തന്റെ മകളെക്കാളും ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം തന്റെ ഭാര്യയാണെന്ന് ആണ് അയാൾ പറയുന്നത്. ഭാര്യയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത് എന്നും ആ കമന്റിൽ അയാൾ പറയുന്നുണ്ട്. നിങ്ങൾ ഒരു അച്ഛനായതും നിങ്ങൾ ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന എന്നൊക്കെ പറയുന്ന മകൾ ഉണ്ടായത് ഭാര്യയിൽ നിന്നാണ്. അങ്ങനെ ഉള്ളപ്പോൾ ഒരാളോട്ഡ്   സ്നേഹം തോന്നാൻ അയാൾ തന്റെ കുഞ്ഞിനെ പ്രസവിക്കണം എന്നൊക്കെ പറയുന്നത് എങ്ങനെ ശരിയാകും എന്നും അങ്ങനെയെങ്കിൽ അത് യഥാർത്ഥ സ്നേഹം എങ്ങനെയാകുന്നും കമെന്റിൽ ഒരാൾ ചോദിക്കുന്നത്.

READ NOW  ഈ മനുഷ്യൻ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുതായിരുന്നു - സുരേഷ് ഗോപിയെ പിന്തുണച്ചു നടി മഞ്ജുവാണിയുടെ കുറിപ്പ് വൈറൽ

സാധാരണ പൃഥ്‌വി സംസാരിക്കുമ്പോൾ തങ്ങൾക്ക് വളരെ ബഹുമാനം തോന്നുമെങ്കിലും ഇത്തവണ പൃഥ്വി പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ ആവത്തില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുഞ്ഞിനെയും ഭർത്താവിനെയും ഒരുപോലെ സ്നേഹിക്കുന്നതെന്ന് ഒരു സ്ത്രീ വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്യുന്നു. അവർ രണ്ടും തന്റെ മക്കളായാണ് താൻ സ്നേഹിക്കുന്നത് എന്നും അവർ കുറിക്കുന്നു.

ഒരാൾക്ക് ജീവിതത്തിൽ പ്രണയം സംഭവിക്കുമ്പോൾ തന്നെ അത്തരം മാറ്റങ്ങൾ ഉണ്ടാകണം എന്നാണ് മറ്റൊരാൾ കുറിക്കുന്നത്. ഇത്തരത്തിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഭാര്യയോട് അപ്പോൾ യഥാർത്ഥ സ്നേഹം അല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. പരസ്പരം അതിശക്തമായ സ്നേഹം ഉള്ളവർക്ക് മാത്രമേ തങ്ങളുടെ മക്കളെയും അതിശക്തമായി സ്നേഹിക്കാൻ കഴിയൂ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ADVERTISEMENTS