Advertisement
Home MOVIES Malayalam അന്ന് മമ്മൂട്ടിയെ കാണിച്ച എല്ലാ സീനിലും ഞങ്ങൾ കൂവി -കാരണം..പക്ഷേ പിനീട് അദ്ദേഹത്തെ കണ്ടപ്പോൾ സംഭവിച്ചത്...

അന്ന് മമ്മൂട്ടിയെ കാണിച്ച എല്ലാ സീനിലും ഞങ്ങൾ കൂവി -കാരണം..പക്ഷേ പിനീട് അദ്ദേഹത്തെ കണ്ടപ്പോൾ സംഭവിച്ചത് – നടൻ സൂരി പറഞ്ഞത്

12101
ADVERTISEMENTS

കൊമേഡിയനിൽ നിന്നും മുൻ നിര നായകനായി ഉയർന്നു വന്നു കൊണ്ടിരിക്കുന്ന നടനാണ് സൂരി. വെട്രിമാരൻ ചിത്രം വിടുതലൈ ആണ് സൂരിയുടെ കരിയറിൽ ആ വലയ ബ്രേക്ക് നൽകിയത് വിടുതലൈയിൽ നായകനായി ആണ് സൂരി എത്തുന്നത്. സ്ഥിരം കോമഡി വേഷങ്ങളിൽ നിന്ന് മാറി സീരിയസായ നായക കഥാപത്രം ചെയ്തു സൂരി ഏവരെയും അമ്പരപ്പിച്ചു.

ഇപ്പോൾ അദ്ദേഹം തന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷന്റെ സമായ്ഹ്റ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറലാവുന്നത്.

നടൻ മ്മൂട്ടിയെ താൻ ആദ്യമായി നേരിട്ട് കാണുന്നത് അദ്ദേഹത്തിന്റെ മറുമലർച്ചി എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. അന്ന് തങ്ങളുടെ ഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകൾ കൊണ്ട് പോകാറുണ്ടായിരുന്നു. അങ്ങനെ പോകാൻ തനിക്കും ആഗ്രഹം തോന്നി. ഒരു വിധത്തിൽ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു താനും പോയി .

ADVERTISEMENTS
READ NOW  നിർമ്മാതാവുള്ള ഹോട്ടലിൽ താമസിക്കില്ല എന്ന് ആ പ്രമുഖ മലയാളം നടി പറയാൻ കാരണം ഇത് - നിർമ്മാതാവ് സുരേഷ് പറഞ്ഞത്

അങ്ങനെ ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോൾ ആണ് മമ്മൂട്ടിയെ താൻ നേരിട്ട് കാണുന്നത് അന്ന് ആ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി താനും ഉണ്ടായിരുന്നു. അന്ന് മമ്മൂട്ടിയെ കണ്ടപ്പോൾ വാ തുറന്നു ഇരുന്ന് പോയി എന്ന് സൂരി ഓർക്കുന്നു.

അന്ന് കണ്ടപ്പോൾ ദളപതി സിനിമയിൽ മമ്മൂട്ടിയെ കണ്ട കാര്യം ഓർത്തെന്നും സൂരി പറയുന്നു. അന്ന് തങ്ങള്‍ സിനിമയ്ക്ക് പോകുമ്പോൾ ഒരു കാര്യം തീരുമാനിച്ചിരുന്നു.  തലൈവരുടെ ഡയലോഗുകൾ അല്ലാതെ മറ്റാരുടെയും ഡയലോഗുകൾ തീയറ്ററിൽ ആരും കേൾക്കരുത് എന്ന്.

അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്നത് മമ്മൂട്ടിയാണ് എന്ന് പോലും നോക്കാതെ അദ്ദേഹത്തിന്റെ ഓരോ സീനുകളിലും തങ്ങൾ കൂവി വിളിക്കുമായിരുന്നു എന്നും അദ്ദേഹത്തിന്റെ  ഒരു ഡയലോഗും ആർക്കും കേൾക്കാൻ പറ്റാതെ അവസ്ഥയാക്കിയിരുന്നു എന്നും സൂരി പറയുന്നു.

തീയറ്ററിൽ തങ്ങൾ വലിയ ബഹളം ഉണ്ടാക്കിയതോടെ ആളുകൾ തങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുമെന്നു പറഞ്ഞതോടെയാണ് താനും കൂട്ടുകാരും അടങ്ങിയത്. മരുമലർച്ചിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടിയെ കണ്ടപ്പോൾ ഈ മനുഷ്യന്റെ ഡയലോഗിനാണല്ലോ തങ്ങൾ കൂവിയത് എന്ന് ഓർത്തു പോയി എന്നും കുറ്റബോധം തോന്നി എന്നും സൂരി പറയുന്നു.

READ NOW  മോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള ദിനേശ്

അന്ന് താന്‍ ചിന്തിച്ചത് ഇങ്ങനെ ഈ മനുഷ്യനെ കണ്ടാണോ അന്ന് മധുരയില്‍ സരസ്വതി തീയറ്ററില്‍ ദളപതി പടം കണ്ടപ്പോള്‍ ഷര്‍ട്ട് ഊരി എറിഞ്ഞു കൂവിയത് എന്ന് ചിന്തിച്ചു പൊയി എന്നും സൂരി പറയുന്നു. ഇന്ന് അതെ നടന്റെ ആരാധകന്‍റെ വേഷം ചെയ്തുകൊണ്ട് ഒരു സിനിമയില്‍ നായകനായി എത്തുന്നു.

അന്ന് തലൈവരോടുള്ള ആരാധന മൂത്തു തലൈവരുടെ അല്ലാതെ മറ്റൊരാളുടെ ടയലോഗ് അവിടെ കേള്‍ക്കരുത് എന്നും മാത്രമാണ് ചിന്തിച്ചത്, അല്ലാതെ മമ്മൂട്ടിയോട് എന്തെങ്കിലും പ്രത്യേക വൈരാഗ്യം ഉള്ളതു കൊണ്ടല്ല എന്നും സൂരി പറയുന്നു.

ഇപ്പോൾ മമ്മൂട്ടി ആരാധകനായി ഒരു ചിത്രത്തിൽ എത്തുകയാണ് സൂരി. മമ്മൂക്ക ദിനേശൻ എന്ന പേരിലാണ് സൂരി എത്തുന്നത്. ബിഗ് ബോസ് ഫെയിം മുഗൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലാണ് സൂരി മമ്മൂട്ടിയുടെ ആരാധകനായി എത്തുന്നത്. കഥാപാത്രത്തിനായി സൂരി മലായളം പഠിക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്.

READ NOW  ദിലീപേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ഒരു നിർബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹത്തെക്കുറിച്ച് കാവ്യ മാധവൻ.
ADVERTISEMENTS