Advertisement
Home MOVIES BOLLYWOOD നടി രവീണയുടെ കാർ തട്ടി മൂന്ന് പേർക്ക് പരിക്കെന്ന ആരോപണം:നടിയെ ആക്രമിച്ചു സ്ത്രീകൾ –...

നടി രവീണയുടെ കാർ തട്ടി മൂന്ന് പേർക്ക് പരിക്കെന്ന ആരോപണം:നടിയെ ആക്രമിച്ചു സ്ത്രീകൾ – വീഡിയോ വൈറൽ – പക്ഷേ സത്യാവസ്ഥ അതാണോ ?

142
ADVERTISEMENTS

ബോളിവുഡ് താരം രവീണ ടണ്ഡനെയും അവരുടെ ഡ്രൈവറെയും ശനിയാഴ്ച രാത്രി സ്ത്രീകളുടെ സംഘം ആക്രമിച്ചതായി റിപ്പോർട്ട്. മൂന്ന് സ്ത്രീകളെ, അതിൽ ഒരു പ്രായമായ സ്ത്രീയെയും, രവീനയും ഡ്രൈവറും ചേർന്ന് ആക്രമിച്ചെന്ന് ഇവർ ആരോപിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കൂട്ടം ചേർന്ന് തന്നെ ആക്രമിക്കുന്നതിൽ നിന്ന് രക്ഷിക്കണമെന്ന് രവീണ ടണ്ഡൻ ദൃശ്യങ്ങളിൽ അപേക്ഷിക്കുന്നത് കാണാം. “ദയവായി എന്നെ അടിക്കരുത്,” സ്ത്രീകളിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടെ രവീണ പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രവീണയുടെ കാർ സ്ത്രീകളെ ഇടിച്ചിട്ടില്ലെന്ന് തെളിവ്) ലഭിച്ചിട്ടുണ്ട്. ഡ്രൈവറെ രക്ഷിക്കാനാണ് രവീണ സ്ത്രീകളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENTS

Free Press Journal റിപ്പോർട്ട് അനുസരിച്ച്), രവീണയുടെ ഡ്രൈവർ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതാണ് വിഷയങ്ങൾക്ക് കാരണം . മുംബൈയിലെ കാർട്ടർ റോഡിൽ, റിസ്വി കോളേജിന് സമീപം വച്ച് മൂന്ന് പേരെ കാർ ഇടിച്ചതായാണ് ആരോപണം. ഡ്രൈവറെ സ്ത്രീകൾ ചോദ്യം ചെയ്യുന്നതിനിടെയാണ് രവീണ കാറിൽ നിന്ന് ഇറങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

READ NOW  നീ എണീറ്റ് നിൽക്ക് നിന്റെ ഇവിടെ ഒക്കെ വലുതാക്കണം-അന്നയാളുടെ പ്രവർത്തികൾ എന്നെ തകർത്തു കളഞ്ഞു പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

എഫ്‌പിജെ റിപ്പോർട്ട് പ്രകാരം, രവീണ മദ്യപിച്ചിരുന്നുവെന്നാണ് സംശയം. മദ്യപിച്ച നിലയിലായിരുന്ന നടി ഇരയെ ദ്രോഹിച്ചെന്നും ആക്രമിച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ദൃശ്യങ്ങളിൽ, “നിങ്ങൾ ജയിലിൽ കിടക്കേണ്ടി വരും. എന്റെ മൂക്കിൽ രക്തസ്രാവം ഉണ്ട്,” എന്ന് ഒരു ഇരയെന്ന് പറയപ്പെടുന്ന സ്ത്രീ രവീണയോട് പറയുന്നത് കേൾക്കാം. രവീണ, തന്നെ “തള്ളരുത്. ദയവായി എന്നെ അടിക്കരുത്,” എന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നതും കാണാം. ക്യാമറ കണ്ടപ്പോൾ, തന്നെ ചിത്രീകരിക്കരുതെന്ന് അവർ ആവശ്യപ്പെടുകയും ചെയ്യുന്നു.

News18 ന് നേരത്തെ നൽകിയ വിവരമനുസരിച്ച്, ശനിയാഴ്ച രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ സ്ത്രീകളുടെ സംഘം രവീണയുടെ വസതിക്ക് പുറത്ത്‌ കൂടിയിരുന്നു. “ഈ സംഭവം ചിത്രീകരിച്ച രീതി തെറ്റാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത് സ്ത്രീകളുടെ ആരോപണങ്ങൾ പൂർണമായി ശരിയല്ല എന്നാണ് രവീണായിട്ട് വീടിന്റെ പരിസരത്തു കൂടി നിന്ന സ്ത്രീകൾ അത് ചോദിക്കാനെത്തിയ ഡ്രവരുമായി വഴക്കുണ്ടാക്കിയത് താരം ചോദ്യം ചെയ്യാൻ എത്തിയതാണ് എന്നും അവർ മദ്യപിച്ചിരുന്നില്ല എന്നും ഡ്രൈവർ സ്ത്രീകളെ ഉപദ്രവിച്ചു എങ്കിൽ എന്തുകൊണ്ടാണ് ആ സ്ത്രീകൾ കേസ് കൊടുക്കാഞ്ഞത് എന്നും രവീണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ വിഷയം ഇപ്പോൾ നടി ലെങൾ ആയി കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് വാർത്തകൾ അതുകൊട്നു നടി ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല

READ NOW  അമിതാഭ് ബച്ചന് ശേഷം ഞാനല്ലാതെ ഇനി ആര്? അമിതാഭിനെ ആരും ഇത്രയും അപമാനിച്ചിട്ടില്ലന്നു ട്രോളുകൾ - പ്രസംഗ വീഡിയോ വൈറൽ
ADVERTISEMENTS