Advertisement
Home MOVIES Malayalam സുരേഷ് ഗോപിയോട് പ്രണയം തോന്നിയിട്ട് പറയാനും ആയില്ല – സംഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രന്‍

സുരേഷ് ഗോപിയോട് പ്രണയം തോന്നിയിട്ട് പറയാനും ആയില്ല – സംഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രന്‍

93
ADVERTISEMENTS

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അവതാരികയാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷനിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഉടൻ പണം എന്ന റിയാലിറ്റി ഷോ ആയിരുന്നു മീനാക്ഷിക്ക് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു പരിപാടിയിലൂടെ മീനാക്ഷി സ്വന്തമാക്കിയത്. ഏറ്റവും അടുത്ത റിലീസ് ആയ പ്രേമലു എന്ന ചിത്രത്തിലും താരം മികച്ച വേഷത്തിൽ തന്നെയാണ് എത്തുന്നത്. ഇപ്പോൾ താരം അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖവും അതിൽ തനിക്ക് ആദ്യമായി ഉണ്ടായിരുന്ന സെലിബ്രിറ്റി ക്രഷ് ആരാണ് എന്നതുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ പെൺകുട്ടികൾക്കും ഒരു സെലിബ്രേറ്റി ക്രഷ് ഉണ്ടാവും. അത്തരമൊരു സെലിബ്രിറ്റി ക്രഷ് തനിക്കും ഉണ്ടായിരുന്നു എന്നാണ് മീനാക്ഷി ഓർമ്മിക്കുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ തനിക്ക് ആദ്യമായി ഒരു പ്രണയം സംഭവിച്ചു എന്നും താരം പറയുന്നുണ്ട്. തന്റെ സഹപാഠിയായ അഖിൽ എന്ന കുട്ടിയോട് ആണ് പ്രണയം തോന്നിയത്. അതിന് കാരണമാവട്ടെ സുരേഷ് ഗോപിയാണ്. കാരണം സുരേഷ് ഗോപിയോട് അന്ന് വലിയ ആരാധനയാണ്. തെങ്കാശിപ്പട്ടണം എന്ന സിനിമ റിലീസ് ആയി നിൽക്കുന്ന ഒരു സമയമാണിത്. ആ സമയത്ത് സുരേഷ് ഗോപി ഗോപി പൊട്ട് തൊട്ട് വളരെ ഹാൻസമായാണ് നിൽക്കുന്നത്.

READ NOW  പെട്ടന്ന് സിനിമ അഭിനയം വേണ്ട എന്ന് വച്ചതിന്റെ കാരണം ഇതാണ് - മനസ്സു തുറന്നു നടി മീനാക്ഷി

ADVERTISEMENTS

അഖിൽ മാസ്സ് ആയിരുന്നില്ല എങ്കിലും എവിടെയൊക്കെയോ സുരേഷ് ഗോപിയുടെ ഒരു ചായ തനിക്ക് തോന്നി. അതുപോലെ പരന്ന മുഖം ഒക്കെയായിരുന്നു. അതുകൊണ്ടാണ് അവനോട് ഇഷ്ടം തോന്നിയത്. അവനോട് തോന്നിയ ഇഷ്ടം താൻ വീട്ടിൽ പറയുകയും ചെയ്തു. അപ്പോൾ തന്നെ തന്റെ അമ്മ അത് എല്ലാവരോടും പറയുകയാണ് ചെയ്തത്.

തന്റെ അഞ്ചാം ക്ലാസ് വരെ ബന്ധുക്കൾ അത് പറഞ്ഞു കളിയാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. എന്നാൽ ശരിക്കും തനിക്ക് പ്രണയം തോന്നിയത് സുരേഷ് ഗോപിയോടാണ്. അദ്ദേഹത്തോട് അത് പറയാനും സാധിച്ചില്ല എന്നാണ് രസകരമായ രീതിയിൽ മീനാക്ഷി പറയുന്നത്. മീനാക്ഷിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
Previous articleമുകേഷ് അംബാനിയുടെ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കും
Next articleഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയത് പോലും അതുകൊണ്ടാണ്- റോയ്‌സ് അന്ന് റിമിക്കെതിരെ പറഞ്ഞത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.