Advertisement
Home MOVIES Malayalam മോഹന്‍ലാലിനു ഭ്രമമുള്ള വസ്തുക്കള്‍ ഇവയൊക്കെയാണ്- ലാലിന്‍റെ അമ്മ പറഞ്ഞത് -ഒപ്പം ശീലങ്ങളും

മോഹന്‍ലാലിനു ഭ്രമമുള്ള വസ്തുക്കള്‍ ഇവയൊക്കെയാണ്- ലാലിന്‍റെ അമ്മ പറഞ്ഞത് -ഒപ്പം ശീലങ്ങളും

1263
ADVERTISEMENTS

മലയാള സിനിമയുടെ അഭിമാനമായ നടനാണ് മോഹൻലാൽ. അതിമനോഹരമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മോഹൻലാൽ ഇന്നും മലയാള സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ അമ്മ അദ്ദേഹത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ഇഷ്ടങ്ങളെക്കുറിച്ചും മോഹൻലാലിന്റെ സ്വഭാവരീതികളെ കുറിച്ചും ഒക്കെയാണ് അമ്മ സംസാരിക്കുന്നത്.

മോഹൻലാൽ വീട്ടിൽ വന്ന് നിൽക്കാറില്ലേ എന്ന ചോദ്യത്തിന് സമയം കിട്ടുമ്പോഴൊക്കെ ഓടി വരാറുണ്ട് എന്നും എന്നാൽ തന്റെ മകന്റെ ജോലി എങ്ങനെ ഉള്ളതാണെന്ന് തനിക്ക് നന്നായി അറിയാം എന്നുമാണ് അമ്മ പറയുന്നത്. വന്നു പോകാനായി വരണ്ട എന്ന് താൻ മോനോട് പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസമെങ്കിലും നിൽക്കാൻ പറ്റുമെങ്കിൽ വന്നാൽ മതിയെന്നാണ് പറയാറുള്ളത്.

ADVERTISEMENTS

എപ്പോഴും ഫോൺ വിളിക്കും ഞാൻ വിളിക്കാൻ താമസിച്ചാൽ ഉടനെ തന്നെ തിരിച്ചു വിളിക്കും. മോഹന്‍ലാലിനു ഭ്രമം ഉള്ള വസ്തുക്കള്‍ എന്തൊക്കെ എന്നാ ചോദ്യത്തിന് അമ്മ പറയുന്ന മറുപടി ഇങ്ങനെയാണ് . നല്ല വസ്ത്രങ്ങളോടും,ആഭരണങ്ങള്‍ , മോതിരങ്ങളോടും ഒക്കെ വലിയ ഇഷ്ടമാണ്. പിന്നെ പഴയ വസ്തുക്കളെയും വലിയ ഇഷ്ടമാണ്. അതെല്ലാം വാങ്ങി സൂക്ഷിച്ചു വയ്ക്കും. ഇപ്പോഴും ലാൽ അങ്ങനെ ഉള്ളത് കിട്ടിയാൽ വാങ്ങും എന്ന് തോന്നുന്നു.

READ NOW  രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു

സിനിമയിലൊക്കെ കാണുന്നതുപോലെ തന്നെ വളരെ കുട്ടിത്തം നിറഞ്ഞ പ്രകൃതം തന്നെയാണ് വീട്ടിൽ വന്നാലും..ബെഡില്‍ കേറി കുത്തി മറിയുക ഈ കുസൃതികൾ ഒക്കെ അങ്ങനെ തന്നെയുണ്ട്. കുട്ടിക്കാലത്ത് കുതിരപ്പുറത്ത് പോവുകയാണ് എന്ന് പറഞ്ഞ് ഒരൊറ്റ ഓട്ടം ഉണ്ട് റോഡിലേക്ക്.. തിരിച്ച് അതേപോലെ വരും.

പാചകമൊക്കെ ചെയ്യാറുണ്ട് എന്നു പറയുന്നു. ഇവിടെ വരുമ്പോഴും ചിലതൊക്കെ ചെയ്യും. അപ്പോൾ ഞാൻ ചോദിക്കും ഇയാൾക്ക് ശരിക്കും സിനിമയിലാണോ ജോലി എന്ന്. മോഡൽ സ്കൂളിലാണ് പഠിച്ചത് ഒക്കെ. ഒരിക്കലും കമ്പല് ചെയ്ത് പഠിപ്പിക്കേണ്ടതായി ഒന്നും വന്നിട്ടില്ല. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. കമ്പല് ചെയ്യാതെ തന്നെ തന്നെ ഇരുന്നു പഠിക്കുന്ന സ്വഭാവമായിരുന്നു.

മകന്‍റെ ഇഷ്ടമുള്ള സിനിമകള്‍ ഏതൊക്കെ എന്നാ ചോദ്യത്തിന് എന്റെ മോന്റെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് ചിത്രം, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ ഇഷ്ടമുള്ളവയാണ്.

READ NOW  മുഖ്യധാരാ മാധ്യമങ്ങളടക്കം ദിലീപിനോട് മാപ്പ് പറയേണ്ടി വരും. ദിലീപ് ഇത് ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. യുക്തിസഹജമായ കാരണങ്ങൾ നിരത്തി അഖിൽ മാരാർ

നാട്ടില്‍ എപ്പോള്‍ വന്നാലും തിരുവനന്തപുരത്തുള്ള എല്ലാ സുഹൃത്തുക്കളെയും തിരക്കും പൊയ് കാണും കുട്ടിക്കാലത്തെ കൂട്ടുകാർക്കൊപ്പം ഇങ്ങനെ ഇറങ്ങി പോകുമായിരുന്നു. പിന്നെ ക്രിക്കറ്റ് കളിയൊക്കെ കഴിഞ്ഞാണ് തിരികെ വരുന്നത്.

കവിയൂർ പൊന്നമ്മ അവന്റെ അമ്മയായി അഭിനയിക്കുന്നത് കാണുമ്പോൾ ഇഷ്ടം തോന്നാറുണ്ട്. ഞാൻ പൊന്നമ്മയോട് തന്നെ പറഞ്ഞിട്ടുണ്ട് രണ്ടുപേരും നല്ല രീതിയിൽ അഭിനയിക്കുമെന്ന്. അമ്മയെപ്പോലെ തന്നെ തോന്നാറുണ്ട്. പൊന്നമ്മയും സുകുമാരിയും ഒക്കെ നേരത്തെ വീട്ടിൽ വരാറുണ്ടാരുന്നു.

മോഹന്‍ലാല്‍ പാടിയ പാട്ടുകളില്‍ ഏതാണ് ഏറ്റവും ഇഷ്ടം എന്നാ ചോദ്യത്തിനും എല്ലാ പാട്ടുകളും ഇഷ്ടമാണ് എന്റെ മകന്റെ പാട്ടുകളല്ലേ എന്ന് അമ്മ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്റെ അമ്മ ഇത് പറയുന്നത്.

ADVERTISEMENTS