Advertisement
Home MOVIES Malayalam മോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള...

മോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള ദിനേശ്

221
ADVERTISEMENTS

സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തമാണ് ശാന്തിവിള ദിനേശ് പല സിനിമാതാരങ്ങളെയും വിമർശിച്ചു കൊണ്ടാണ് ശാന്തിവിള ദിനേശ് പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. അതോടൊപ്പം രസകരമായ ചില സിനിമ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അത്തരം സിനിമ അനുഭവങ്ങൾ ഒക്കെ വലിയതോതിൽ തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ മോഹൻലാലിന്റെ വിവാഹ ദിവസത്തെ കുറിച്ചുള്ള അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. മോഹൻലാലിന്റെ വിവാഹദിവസം തന്നെ അദ്ദേഹത്തിന്റെ അച്ഛനായ വിശ്വനാഥൻ വിളിച്ചിരുന്നു എന്നും അദ്ദേഹത്തിന് നിർദ്ദേശപ്രകാരം താൻ അവിടേക്ക് പോയി വിവാഹം കവര്‍ ചെയ്യാന്‍ താന്‍ തന്റെ സുഹൃത്തായ ക്യാമറാമാൻ ശ്രീകുമാറുമൊത്താണ് പോയത്

താൻ അവിടെ എത്തുമ്പോൾ ഡാൻസർ തമ്പി എന്ന വ്യക്തി അവിടെയുണ്ട്. അയാൾ മണ്ഡപത്തിലേക്ക് ആരെയും കയറ്റുന്നില്ല ക്യാമറമാനെ ഒക്കെ പിടിച്ചു തള്ളുകയാണ് . ആരെയും ഫോട്ടോ എടുക്കാനും സമ്മതിക്കുന്നില്ല. താൻ അവിടെ ചെന്നപ്പോഴും അങ്ങനെ തന്നെയാണ് അയാൾ ചെയ്തത്.

ADVERTISEMENTS
READ NOW  മമ്മൂക്കയുടെ കാലിൽ പിടിച്ചു കരഞ്ഞാലും എന്റെ നന്ദി തീരില്ല -താൻ മമ്മൂക്കയ്ക്ക് അങ്ങനെ മെസേജ് അയക്കാൻ ഒരു കാരണം ഉണ്ട് വെളിപ്പെടുത്തി ബിബിൻ ജോർജ്.

ഞാൻ ഉടനെ തന്നെ ഈ വിവരം മോഹൻലാലിന്റെ അച്ഛനോട് പറഞ്ഞു. അപ്പോൾ മഹാനായ ശ്രീ വിശ്വനാഥൻ നായർ സാർ തമ്പിയെ വിളിച്ചിട്ടു പറഞ്ഞു തമ്പി ഇത് ദിനേശ് നമുക്ക് വളരെ വേണ്ടപ്പെട്ടയാളാണ് അവർക്ക് ഫോട്ടോ എടുക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് . എന്നാൽ അപ്പോൾ അയാളുടെ മരുവുപടിയാണ് ഏവരെയും ഞെട്ടിച്ചത്. അയാൾ മോഹൻലാലിൻറെ അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഒരുത്തനെയും ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല എന്ന്. സത്യത്തിൽ അയാൾ ഇത് പറയുന്നത് മോഹൻലാലിൻറെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛനോടാണ് . ശാന്തിവിള പറയുന്നു

അന്ന് അയാളുടെ കയ്യിൽ ഒരു ചെറിയൊരു ക്യാമറയുണ്ട് ഞാൻ അപ്പോൾ അവിടെ നിന്ന സുഹൃത്ത് ശ്രീകുമാറിനോട് പറഞ്ഞു ഇയാൾ ഫോട്ടോ എടുക്കുന്നത് ഒന്ന് എടുത്തോളാൻ. അന്ന് അയാളുടെ ഒരു ഫോട്ടോ എടുത്തു ഒരു ബോക്സിൽ വച്ചിട്ട് കോപിഷ്ഠനായ ഡാൻസർ തമ്പി എഴുതിയിരുന്നു ഒപ്പം ഞാൻ എഴുതിയിരുന്നു ഇതേ പോലെയുള്ള തമ്പിമാരെയൊക്കെ കൊണ്ട് നടന്നാൽ മോഹൻലാൽ നാറും എന്ന്.

READ NOW  വീഡിയോ - പരസ്യമായി ഭാര്യ സുചിത്രയോട് അങ്ങനെ പറയാൻ മോഹൻലാലിനോട് പറഞ്ഞു - മോഹൻലാൽ അന്ന് പറഞ്ഞത് ഇവർ ഒരിക്കലും മറന്നിട്ടുണ്ടാകില്ല

എന്നാൽ ഈ തമ്പി ഇപ്പോൾ തന്റെ വലിയ സുഹൃത്താണെന്നും അന്ന് അങ്ങനെ നടന്ന തമ്പി ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ചീത്ത വിളിച്ചു കൊണ്ട് നടക്കുന്നു എന്ന് ശാന്തിവിള പറയുന്നു.

നിരവധി ആളുകളാണ് ഈ ഒരു കാര്യത്തിൽ ദിനേശിന് വിമർശിച്ചു കൊണ്ട് രംഗത്ത് വരുന്നത്. എപ്പോഴും ആരുടെയെങ്കിലും കുറ്റം പറയാൻ മാത്രമാണ് നിങ്ങൾ ഓൺലൈനിൽ വരുന്നത് എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്.

മോഹൻലാലിനെ തന്നെ എത്രയോ തവണ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് താങ്കൾ എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. മോഹൻലാൽ സിനിമകളെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള കൂട്ടത്തിൽ ഉള്ള ഒരു വ്യക്തിയാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിലൂടെയുമാണ് നിരന്തരമായി താരം വീഡിയോകൾ പങ്കുവെക്കുന്നത്.

ഡാൻസർ തമ്പി ഒരുകാലത്തു മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ സന്തത സഹചാരിയായിരുന്നു എന്ന് പറഞ്ഞു രംഗത്ത് വന്നായിരുന്നു. ഇരുവർക്കുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കുറച്ചു മലയാള ചിത്രനഗളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

READ NOW  അവസരം നൽകാമെന്ന് പറഞ്ഞു അമ്മയെയും മകളെയും ഉപയോഗിക്കുന്ന സംവിധായകരുണ്ട് - തുറന്ന് പറഞ്ഞു ശാന്തിവിള ദിനേശ്.
ADVERTISEMENTS