Advertisement
Home MOVIES Malayalam മഞ്ജുവിന്റെ ഒരു ബയോപിക് ഉണ്ടാകുമോ ? താരത്തിന്റെ മറുപടി ഇങ്ങനെ.

മഞ്ജുവിന്റെ ഒരു ബയോപിക് ഉണ്ടാകുമോ ? താരത്തിന്റെ മറുപടി ഇങ്ങനെ.

38
ADVERTISEMENTS

മലയാള സിനിമയിൽ വളരെയധികം സെൻസേഷൻ ആയി മാറിയിട്ടുള്ള ഒരു നടിയാണ് മഞ്ജു വാര്യർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാറായി മഞ്ജു വാര്യർ മാറുകയും ചെയ്തിട്ടുണ്ടായിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതുമായിരുന്നു.

14 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക് മഞ്ജു തിരിച്ചു വന്നപ്പോൾ പഴയ സ്നേഹം അതേപോലെ തന്നെ പ്രേക്ഷകർ മഞ്ജുവിന് നൽകി എന്നതാണ് സത്യം. ശേഷം വന്ന ഓരോ അഭിമുഖങ്ങളിലും വളരെ പക്വതയോടെയാണ് മഞ്ജു സംസാരിച്ചിട്ടുള്ളത്. അത്തരത്തിൽ ഇപ്പോൾ മഞ്ജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

താനൊരു സാധാരണക്കാരിയാണ് ഒരു ബയോപിക്ക് എടുക്കാൻ ഉള്ള സാഹചര്യം ഒന്നും തനിക്ക് ഇല്ല അതിനുമാത്രമുള്ള ഒന്നും തന്നെ താൻ ചെയ്തിട്ടുമില്ല വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയാണ് താനെന്ന് മഞ്ജു പറയുമ്പോൾ കേരളത്തിൽ ഇത്രയും സംസാരവിഷയം ആയിട്ടുള്ള മറ്റൊരു പെൺകുട്ടി ഇല്ല എന്ന് നികേഷ് കുമാർ പറയുകയായിരുന്നു ചെയ്തത്. അതിനും മറുപടി മഞ്ജു പറയുന്നുണ്ട്.

READ NOW  അഡ്ജസ്റ്റ് മെന്റ് ഓഫർ വന്നപ്പോൾ പ്രതികരിച്ചത് ഇങ്ങനെ തുറന്നു പറഞ്ഞ ഗായത്രി സുരേഷ്

അതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ല ഒരു പരിധിയിൽ കൂടുതൽ ഒരു കാര്യങ്ങളെക്കുറിച്ചും താൻ ചിന്തിക്കാറില്ല. അവയെക്കുറിച്ച് ശ്രദ്ധിക്കാറുമില്ല. നല്ല വാർത്തകൾ ആണെങ്കിലും മോശം വാർത്തകൾ ആണെങ്കിലും ഒരു പരിധിയിൽ കൂടുതൽ താനത് ശ്രദ്ധിക്കാറില്ല.

ചിലപ്പോൾ അത് ശരിയായ രീതി ആയിരിക്കില്ല എങ്കിൽപോലും താൻ അങ്ങനെയാണ് ചെയ്യാറുള്ളത്. നല്ല വാർത്തയാണെങ്കിലും മോശം വാർത്തയാണെങ്കിലും ഒരുപാട് തന്നെ അത് ബാധിക്കില്ല അതിന്റെ കാരണം എന്താണെന്ന് അറിയില്ല. അതും ഒരുപക്ഷേ നല്ല കാര്യമായിരിക്കില്ല ഒരു സിനിമ കണ്ടു കഴിയുമ്പോൾ മഞ്ജു കുഴപ്പമില്ല മോശമാക്കിയില്ല എന്ന് പറയണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അല്ലാതെ എനിക്ക് ഒരുപാട് പുരസ്കാരങ്ങൾ വേണമെന്ന് ഒരുപാട് സ്ഥാനമാനങ്ങൾ വേണമെന്ന് ഒന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നും മഞ്ജു വാര്യർ പറയുന്നുണ്ട്.

ഒരു കഥാപാത്രം എന്നിൽ ഏൽപ്പിച്ചത് കൊണ്ട് മോശമായി എന്ന് കേൾക്കാനിട വരരുത് അതാണ് എന്റെ ഒരു പ്രാർത്ഥന. അല്ലാതെ പുരസ്കാരങ്ങൾ വാരി കൂട്ടണമെന്നൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പുരസ്കാരങ്ങൾ ലഭിച്ചില്ലെങ്കിലും ചീത്തപ്പേര് കേൾക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം

READ NOW  തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തന്നത് മമ്മൂട്ടിയായിരുന്നു- അന്ന് ജയറാം പറഞ്ഞത് .
ADVERTISEMENTS