Advertisement
Home MOVIES Malayalam ആ ഇഞ്ചക്ഷൻ എടുക്കാനായി കിടന്നപ്പോൾ അതു തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് അറിഞ്ഞില്ല...

ആ ഇഞ്ചക്ഷൻ എടുക്കാനായി കിടന്നപ്പോൾ അതു തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് അറിഞ്ഞില്ല – ഡിമ്പിള്‍ റോസ്

201
ADVERTISEMENTS

 

സീരിയൽ സിനിമ പ്രേമികൾക്ക് വളരെ സുപരിചിത ആയിട്ടുള്ള താരമാണ് ഡിംബിള്‍ റോസ്. ബാലതാരമായി സിനിമയിലും പിന്നീട് സീരിയലിലും ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഡിംബിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജോഷ് ടോക്ക്സ് എന്ന ചാനലിൽ വന്ന താരത്തിന്‍റെ അഭിമുഖമാണ്.  തന്‍റെ പ്രസവത്തിൽ നേരിട്ട ചില ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെയാണ് ഡിമ്പിൾ പറയുന്നത്..

ADVERTISEMENTS

വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞാണ് കുട്ടികൾ ജനിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ സാധാരണ നാട്ടുകാരും വീട്ടുകാരും ചോദിക്കുന്ന ചോദ്യം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. വിശേഷം ഒന്നും ആയില്ലേ എന്ന്. ഒരുപാട് ട്രീറ്റ്മെന്റ് നടത്തിയാണ് പിന്നീട് താൻ ഗർഭിണിയാകുന്നത്. അതുകഴിഞ്ഞ് സ്കാൻ ചെയ്തപ്പോൾ അറിഞ്ഞു ഒന്നല്ല രണ്ടു കുട്ടികളാണ് വരാൻ പോകുന്നത് എന്ന്. തന്റെ ഉള്ളിൽ ട്വിന്‍സ് ആണ് ഉള്ളതെന്ന്. വലിയ സന്തോഷത്തോടെ ആയിരുന്നു അപ്പോൾ ഞങ്ങൾ കാത്തിരുന്നത്.. എന്നാൽ 24 ആഴ്ചയായപ്പോൾ തനിക്ക് ഒരു വേദന തോന്നി..

READ NOW  ജ്യൂസിൽ മയക്ക് മരുന്ന് നൽകി ഹോട്ടലിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചു ; ബാല ചന്ദ്ര മേനോനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മിനു മുനീർ വീണ്ടും.

തുടർന്ന് ആശുപത്രിയിൽ ചെന്നപ്പോൾ ഒരു ഇഞ്ചക്ഷൻ എടുക്കാം എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഇഞ്ചക്ഷൻ എടുക്കാനായി താൻ ആ കട്ടിലിലേക്ക് കിടന്നപ്പോൾ അതു തന്റെ മറ്റൊരു ജീവിതമാണെന്ന് താൻ അറിഞ്ഞില്ല.  കാരണം ആ സമയത്ത് തന്റെ വയറ്റിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വന്നിരിക്കുകയാണ്. ഇനി ഒരു സ്റ്റെപ്പ് എടുത്തു വച്ചാല്‍  തനിക്ക് ലേബർ നടക്കും .അതിനാല്‍ തന്നെ   ഡോക്ടർ തന്നോട് ഇനി അഡ്മിറ്റ് ആയിക്കോളൂ എന്ന് പറഞ്ഞു.

ഒരു വിധത്തിൽ കുഞ്ഞിനെ പുഷ് ചെയ്ത് വീണ്ടും അകത്ത് കയറ്റി എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും തനിക്ക് ലേബർ പെയിൻ വന്നു..അതോടെ പ്രസവിക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ലാതെയായി. അങ്ങനെ 24 ആഴ്ച മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ താൻ പ്രസവിച്ചു. കുഞ്ഞുങ്ങളെ പ്രസവിച്ചു കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ കുട്ടികളുമായി ഓടുന്നതാണ് കണ്ടത്.

READ NOW  ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ സിൽക്ക് സ്മിത എത്തിയത് കണ്ടു മമ്മൂട്ടി ഉൾപ്പടെ എല്ലാരും വല്ലാതെയായി സംഭവം ഇങ്ങനെ

ഒരു കുട്ടി ഒട്ടും കരഞ്ഞില്ല മറ്റൊരു കുട്ടി കരഞ്ഞു എന്നാൽ ഒരു കുട്ടി മരണപ്പെട്ടു എന്ന് പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് താൻ അറിയുന്നത്. ഉണ്ടായിരുന്ന കുട്ടിക്ക് ഒരു ശതമാനം ചാൻസ് ആണ് ഡോക്ടർമാർ പറഞ്ഞത്.. ആദ്യത്തെ മകൻ മരിച്ചപ്പോൾ താൻ ഒരു നോക്ക് കണ്ടു പോലും ഇല്ല.. മകനെ അവർ അടക്കം ചെയ്തു കഴിഞ്ഞിരുന്നു മകനെ അടക്കം ചെയ്ത കുഴി പോലും ശരിക്കും മൂടിയിരുന്നില്ല കാരണം അടുത്ത ഒരാൾ കൂടി പുറകെ വരുമെന്ന് അവർ പോലും വിശ്വസിച്ചിരുന്നു.

വലിയ പ്രതീക്ഷ ഒന്നും വേണ്ട എന്നാണ്  ഡോക്ടർമാരും പറഞ്ഞിരുന്നത്. എന്നാൽ ജീവിതത്തിൽ അത്ഭുതം സംഭവിക്കുകയായിരുന്നു ദൈവം തന്റെ വേദനകൾ മനസ്സിലാക്കി. മകന് ഒരു വയസ്സായപ്പോൾ ഒരു കുഴപ്പവുമില്ലാതെ മിടുമിടുക്കനാക്കി തനിക്ക് നൽകി എന്നും താരം ഓർമിക്കുന്നു..

READ NOW  ബിഗ് ബോസ് വീടിനുള്ളിൽ സെക്ഷ്വൽ ഹരാസ്മെന്റ്- ആരോപിതൻ ? സംഭവം ഇങ്ങനെ
ADVERTISEMENTS
Previous articleഅതൊക്കെ കണ്ടിട്ട് എങ്ങനെ പ്രണയം വരാനാ അങ്ങേര് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു – സത്യനെ കുറിച്ച് ഷീല പറഞ്ഞത്
Next articleസീമയെ ഞാന്‍ വിശ്വസിച്ചു പക്ഷെ സീമ എന്നെ ചതിച്ചു – സംഭവം വെളിപ്പെടുത്തി ഷീല
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.