Advertisement
Home MOVIES Malayalam എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് അദ്ദേഹത്തോട് മാത്രമാണ് – സീമ പറഞ്ഞത്

എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് അദ്ദേഹത്തോട് മാത്രമാണ് – സീമ പറഞ്ഞത്

31407
ADVERTISEMENTS

മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള നടിയാണ് സീമ. അവളുടെ രാവുകൾ എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിരുന്നു.

സംവിധായകൻ ഐ വി ശശിയും ആയി പിന്നീട് ഉണ്ടായിരുന്ന പ്രണയവും വിവാഹവും ഒക്കെ സീമയെ കൂടുതലായും മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ഒരു താരമാക്കി മാറ്റുകയാണ് ചെയ്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സീമ തന്റെ ജീവിതത്തെക്കുറിച്ചൊക്കെ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സിനിമ സെറ്റുകളിൽ ഒക്കെ അഭിനയിക്കുന്ന സമയത്ത് ഒരിക്കലും താൻ സീരിയസായി നിന്നിട്ടില്ല എന്നും, എപ്പോഴും ചിരിക്കുകയും കളിതാമാശകളും കുറുമ്പുകളും ചെയ്യുകയും ചെയ്യുമായിരുന്നു എന്നും അതൊക്കെ തന്റെ ഭർത്താവായിരുന്ന ഐവി ശശി ആസ്വദിച്ചിട്ടുണ്ട് എന്നും, എങ്കിലും ഷോട്ട് ആകുമ്പോൾ അദ്ദേഹം സീരിയസ് ആവുന്ന് പറയുമായിരുന്നു എന്നുമാണ് സീമ പറയുന്നത്.

ADVERTISEMENTS
READ NOW  ഉണ്ണി ആർ സാറേ വിനായകൻ സാറിനോട് വേണ്ട :ഉണ്ണി ആർ നെതിരെ വിനായകന്റെ പോസ്റ്റ് - സംഭവം ഇങ്ങനെ

സെറ്റിൽ അടങ്ങിയിരിക്കുന്ന സ്വഭാവം തനിക്ക് ഉണ്ടായിരുന്നില്ല. ചിലപ്പോൾ താൻ ചിരിക്കുന്നത് കണ്ട് ശശിയേട്ടനും ചിരിക്കാറുണ്ട്. എന്നിട്ട് പറയും സീരിയസ് ആവാൻ അപ്പോൾ ഞാൻ ചോദിക്കും ശശിയേട്ടൻ എന്തിനാണ് പിന്നെ ഇപ്പോൾ ചിരിച്ചത് എന്ന്. ജീവിതത്തിൽ ആദ്യമായി ക്രഷ് തോന്നിയതും ശശിയേട്ടനോടാണ്. അവാർഡ് ലഭിക്കും എന്ന് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടുള്ള സിനിമകൾ ഒന്നും തന്നെയില്ല. ജീവിതത്തിൽ ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ഈശ്വരൻ തന്നതാണ് എന്നും സീമ പറയുന്നുണ്ട്.

അതുപോലെതന്നെ സിനിമയിലുള്ള ആരും തന്നെ തന്നോട് പ്രണയ അഭ്യർത്ഥന നടത്തുകയോ മറ്റോ ചെയ്തിട്ടില്ല എന്നും അത് ശശിയേട്ടനോടുള്ള ഭയം കൊണ്ടായിരുന്നു എന്നും ഒക്കെയാണ് സീമ പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാടൻ ആഹാരം എന്നത് മീനാണ് എന്നും സീമ പറയുന്നു.

ശശിയേട്ടൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ആഹാരം എന്നത് ഉരുളക്കിഴങ്ങ് എന്നാണ് താരം പറയുന്നത്.. സെറ്റിൽ കുസൃതികളും കുറുമ്പുകളും കാട്ടുന്ന സീമയെ കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല എന്നും എത്ര സീരിയസായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നും ആണ് ഈ ഒരു അഭിമുഖത്തിലൂടെ ആളുകൾ ചോദിക്കുന്നത്. സ്വാസിക വിജയി അവതാരികയായി എത്തിയ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ആയിരുന്നു സീമ സംസാരിച്ചത്.

READ NOW  ആ കാരണം കൊണ്ട് അവർ നവ്യയെ അവിടെ നിന്നും ഇറക്കി വിട്ടു. അങ്ങനെ ആ മോഹം നവ്യയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ADVERTISEMENTS