Advertisement
Home MOVIES Malayalam ആ ഒരു സംഭവത്തിന് ശേഷം പല നായികമാരും എനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചു.

ആ ഒരു സംഭവത്തിന് ശേഷം പല നായികമാരും എനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചു.

6554
ADVERTISEMENTS

ഫാസിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രം മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല പിന്നീട് അങ്ങോട്ട് ചാക്കോച്ചന്റെ കാലഘട്ടമായിരുന്നു എന്ന് പറയുന്നതാണ് സത്യം. മലയാളത്തിൽ ഇത്രത്തോളം ശ്രദ്ധ നേടിയിട്ടുള്ള ഒരു യുവതാരം ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

എന്നാൽ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് സിനിമയിൽ നിന്നും കുഞ്ചാക്കോ ബോബന് ഒരു വലിയ ഇടവേള എടുക്കേണ്ടതായി വന്നത്. കാസ്റ്റിംഗ് ചെയ്യപ്പെട്ട കഥാപാത്രങ്ങൾ കാരണമായിരുന്നു അത്തരം ഒരു തീരുമാനത്തിലേക്ക് താരം എത്തിയത്

ആവർത്തനവിരസത ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ ചെയ്തതിനു ശേഷം ആ കഥാപാത്രങ്ങളോട് ഒരു മടുപ്പ് തോന്നിയതുകൊണ്ടാണ് അത്തരം കഥാപാത്രങ്ങളിൽ നിന്നും ചാക്കോച്ചൻ ആയി തന്നെ ഒരു അകലം എടുത്തത്. എന്നാൽ പിന്നീട് സിനിമയിലേക്ക് തിരികെ വരുക എന്നത് ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നില്ല.

ADVERTISEMENTS
READ NOW  സ്കൂളിൽ ചെന്നാൽ പോലും മകളെ കാണിക്കാൻ അനുവദിക്കില്ല. മകളെ കാണിക്കരുത് എന്ന് എഴുതി കൊടുത്തിരിക്കുകയാണ്

മലയാളത്തിൽ ചാക്കോച്ചനുള്ള അവസരങ്ങൾ വളരെയധികം കുറയുകയും വർഷങ്ങളോളം വീട്ടിലിരിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തിരിച്ചുവരവിൽ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു കാര്യത്തെ കുറിച്ചാണ് ഇപ്പോൾ ചാക്കോച്ചൻ തുറന്നു പറയുന്നത്.

തന്റെ തിരിച്ചുവരവ് സമയം എന്നത് ഒട്ടും മാർക്കറ്റ് വാല്യൂ ഇല്ലാതെ ഉള്ളതായിരുന്നു. ആ സമയത്ത് തനിക്ക് നായികമാരെ ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. തന്റെ മാർക്കറ്റ് വാല്യൂ കുറവാണ് എന്നറിയാവുന്നതു കൊണ്ടുതന്നെ പലരും തനിക്കൊപ്പം അഭിനയിക്കാൻ മടിച്ചു.

തന്നെ വിളിക്കുന്ന പല ആളുകളും തന്റെ ഒപ്പം അഭിനയിക്കുന്ന കാര്യം പറയുമ്പോൾ ഒന്ന് വലിഞ്ഞു നിൽക്കുമായിരുന്നു. പിന്നീട് അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കി. ആ സമയത്ത് തന്റെ മാർക്കറ്റ് വാല്യൂ കുറവാണ് അപ്പോൾ സ്വാഭാവികമായും ഇങ്ങനെ സംഭവിക്കുകയുള്ളൂ എന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു.

READ NOW  മോശം ആവശ്യങ്ങളുമായി പലരും സമീപിച്ചിട്ടുണ്ട് - മമ്മൂക്കയാണ് സിനിമയിൽ എങ്ങനെ സുരക്ഷിതയായിരിക്കാം എന്ന് പറഞ്ഞതു തന്നത്.

സിനിമകൾ ചെയ്ത ക്ലിക്ക് ആയ സമയത്ത് വീണ്ടും അവർ തിരികെ ഫോൺ വിളിച്ചിട്ടുണ്ട് എന്നും, നമ്മളെ ഒന്നും വിളിക്കുന്നില്ലേ എന്ന് ചോദിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടന്നും ചാക്കോച്ചൻ ഓർമ്മിക്കുന്നുണ്ട്. തിരിച്ചുവരവിൽ ആവർത്തന വിരസത ഉണ്ടാക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാനായിരുന്നു ചാക്കോച്ചൻ തീരുമാനിച്ചത്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി മാറുവാനും നടന് സാധിച്ചിരുന്നു. ചാക്കോച്ചന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് അഞ്ചാം പാതിര എന്ന ചിത്രം.

ADVERTISEMENTS