Advertisement
Home MOVIES Malayalam ഹോട്ടൽ റെയ്‌ഡിൽ പിടിക്കപ്പെട്ട നടി രേഷ്മയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു. അറിയാം

ഹോട്ടൽ റെയ്‌ഡിൽ പിടിക്കപ്പെട്ട നടി രേഷ്മയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു. അറിയാം

800
ADVERTISEMENTS

മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് എ സിനിമകൾക്ക് വമ്പൻ ഡിമാൻഡ് ആയിരുന്നു. ഇറങ്ങുന്ന സിനിമകൾ എല്ലാം വലിയ വാണിജ്യ വിജയവും നേടിയിരുന്നു. അത്തരം ചിത്രങ്ങൾ ബി ഗ്രേഡ് ചിത്രങ്ങൾ എന്നറിയപ്പെട്ടു.

ഈ ബി ഗ്രേഡ് ചിത്രങ്ങളാണ് അന്ന് മലയാള സിനിമയുടെ സാമ്പത്തിക സ്രോതസ് ആയിരുന്നത്. ഷക്കീലയും മറിയയും രേഷ്മയും ഒക്കെയായിരുന്നു ചിത്രത്തിലെ നായികമാർ. അത്തരം ചിത്രങ്ങളിൽ ഷക്കീലയുടെ വൻ എതിരാളിയായിട്ട് വരെ കണക്കാക്കാൻ കഴിയുന്ന ആളായിരുന്നു മൈസൂർ കാരിയായ രേഷ്മ.
ഇന്ന് ആ പേര് പോലും മലയാളികൾ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. രേഷ്മയുടെ ചിത്രങ്ങൾ അന്നത്തെ കാലത്ത് വൻകോളിളക്കം സൃഷ്ടിച്ചിരുന്നു.

സിനിമയിൽ അഭിനയിക്കുക എന്നത് വലിയ ആഗ്രഹം ഉണ്ടായിരുന്ന രേഷ്മയ്ക്ക് ഒരുപാട് പ്രതിസന്ധികളെയും ചതിക്കുഴികളെയും നേരിടേണ്ടി വന്നു. ഒടുവിൽ അവർ എത്തപ്പെട്ടത് ഇത്തരം ബി ഗ്രേഡ് സിനിമകളിലും ആണ്. രണ്ടായിരത്തിൽ മലയാളത്തിലേക്ക് എത്തിയ രേഷ്മ മയൂരി, കൗമാരം, ലൗലി, സ്വർണം തുടങ്ങിയ സിനിമകളുടെ ഭാഗമായി മാറിയിരുന്നു.

ADVERTISEMENTS
READ NOW  തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിന് ഷാരൂഖാനും കരൺ ജോഹറുമായി സ്വ വർ ഗ്ഗാനുരാഗം ഉണ്ട് - അവർ... ഗായിക സുചിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഈ സിനിമകൾ വിട്ട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവർ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ആരും അവർക്ക് അതിനുള്ള അവസരം കൊടുത്തില്ല. ഈ പടങ്ങളുടെ പ്രതാപം മലയാളത്തിൽ കുറഞ്ഞു വന്നതോടുകൂടി അപ്രത്യക്ഷയായ രേഷ്മയെ കുറിച്ച് പിന്നീട് അറിയുന്നത് അനാശാസ്യത്തിന് പോലീസ് പിടിച്ചു എന്ന വാർത്തയിലൂടെയാണ്.

രേഷ്മയുടെ സിനിമകൾ തിയേറ്ററിൽ ആവേശത്തോടെ കണ്ടിരുന്ന ജനങ്ങൾ അന്ന് പോലീസ് സ്റ്റേഷന് മുമ്പിൽ അവരെ കാണാനായി കാത്തു നിന്നു. പോലീസിന്റെ ഭാഗത്തുനിന്ന് അവർക്ക് യാതൊരു ദയവു ലഭിച്ചില്ല ഒരുപാട് മർദ്ദനങ്ങൾക്ക് ഇടയായി എന്നും നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റിരുന്നു എന്നും വാർത്തകൾ ഉണ്ട്.

ഒരു വനിതാ പോലീസ് പോലും ഇല്ലാതെയാണ് രേഷ്മയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്നാണ് ഭാഷ്യം.
അന്വേഷണ ഉദ്യോഗസ്ഥർ തന്നെ രേഷ്മയുടെ ഫോൺ പിടിച്ചു വാങ്ങുകയും ചോദ്യം ചെയ്ത വീഡിയോ എടുത്ത് അവർ തന്നെയാണ് അത് പുറത്ത് ലീക്ക് ചെയ്തതെന്നും ആരോപണമുണ്ട്. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വളരെയധികം പ്രചരിക്കപ്പെടുകയും ചെയ്തു.

READ NOW  'നമ്മൾ നിറഞ്ഞുനിൽക്കുന്ന കാലത്തെ സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടാവൂ. അത് കഴിഞ്ഞാൽ പിന്നെ വേണ്ട" പ്രേം നസീറിന്റെ മനസിനെ വേദനിപ്പിച്ച സൂപ്പർ താരങ്ങളുടെ അവഹേളനം ഫൈറ്റ് മാസ്റ്റർ ത്യാഗരാജന്റെ തുറന്നു പറച്ചിൽ

ഒരു വർഷത്തെ ജയിൽവാസത്തിന് വിധിക്കപ്പെട്ട രേഷ്മയെ വീട്ടുകാർ പൂർണമായിട്ടും ഉപേക്ഷിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് രേഷ്മയെ കുറിച്ച് യാതൊരുവിധ അറിവുകളും ലഭിച്ചിരുന്നില്ല. അവർ 2018 ൽ മരിച്ചു എന്ന് പലയിടത്തും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ രേഷ്മ ഇന്നും മരിച്ചിട്ടില്ല എന്നും മൈസൂരിൽ കുടുംബമായി ജീവിക്കുകയാണെന്നും താനുമായി കോൺടാക്ട് ഉണ്ടെന്നും ഷക്കീല ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അവർ ഭർത്താവും മക്കളുമൊത്തു സന്തോഷമായി ജീവിക്കുന്നു. അവർക്ക് രണ്ടു ആൺമക്കൾ ആണുള്ളത് എന്നാണ് ഷക്കീല പറഞ്ഞത്.

ADVERTISEMENTS