
പാലാരിവട്ടത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഞെട്ടലുളവാക്കുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയാണ് പീഡനത്തിനിരയായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ പ്രതി സ്ഥിരമായി സ്‍കൂളുകളിൽ ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന ആൾ ആണെന്നും വിവരം ഉണ്ട്. മയക്കു മരുന്ന് സംഘത്തിലെ ഒരു കണ്ണി കൂടിയാണ് ഈ കുട്ടി എന്നും പോലീസ് പറയുന്നു.
2024 ഡിസംബറിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ഭയന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല എന്നാൽ പെൺകുട്ടിക്ക് സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടുകാരിയോട് വിവരം പറയുകയും, കൂട്ടുകാരി അധ്യാപകരെ അറിയിക്കുകയുമായിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ ശിശുക്ഷേമ സമിതിയെ സമീപിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
പോലീസ് അന്വേഷണത്തിൽ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ലഹരിയുടെ സ്വാധീനത്തിലാണ് പീഡനം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതേ പ്രതി സ്ഥിരമായി ലഹരി വിതരണം ചെയ്യുന്ന മാഫിയയിലെ ഒരു കണ്ണി കൂടിയാണ് ഈ കുട്ടിയെ ആ കേസിനു പോലീസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ നടന്നു വരുന്ന സമയത്താണ് പുതിയ വിവരം പുറത്തു വരുന്നത്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയിട്ടുണ്ട്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ, കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
ഈ സംഭവം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ഗൗരവം വീണ്ടും വെളിപ്പെടുത്തുന്നു. ഒപ്പം കേരളത്തിൽ വധിച്ചു വരുന്ന ലഹരി ഉപയോഗം എത്രത്തോളം വിപത്താണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയാണ് . ഹൈ സ്കൂൾ തലത്തിലുള്ള കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് . ഇത്തരത്തിലുള് കുട്ടികളെ ലക്‌ഷ്യം വച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് സർക്കാരിന്റെയും പോലീസിന്റെയും കൃത്യമായ ഇടപെടൽ ഇവിടെ ആവശ്യമാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് സുരക്ഷിതമായ ഒരന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.