പട്ടാപ്പകൽ 23 കാരിയായ അധ്യാപികയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വൈറൽ – വീഡിയോ കാണാം

411

വ്യാഴാഴ്ച പുലർച്ചെ ജോലിക്ക് പോകുകയായിരുന്ന സ്കൂൾ അധ്യാപികയായ യുവതിയെ കാമുകനും മറ്റ് അജ്ഞാതരും ചേർന്ന് പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. 23 കാരിയായ അധ്യാപികയെ ക്രൂരമായി തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.

ഇരയായ 23 കാരിയായ അർപ്പിത അടുത്തുള്ള ലെയിനിൽ നിന്ന് പ്രധാന തെരുവിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. ചില ആളുകൾ അവളുടെ പിന്നിൽ നിന്ന് ചാടിവീണു തറയിൽ തള്ളിയിട്ട ശേഷം ടൊയോട്ട ഇന്നോവ എസ്‌യുവിയിലേക്ക് എടുത്തിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതു വിഡിയോയിൽ വ്യക്തമായി കാണാം.

ADVERTISEMENTS

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കർണാടകയിലെ ഹാസൻ ജില്ലയിൽ ഹാസൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിട്ടഗൗഡനഹള്ളി പ്രദേശത്തുള്ള അർപ്പിത താൻ അധ്യാപികയായ സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.

READ NOW  "കറുപ്പാണ്, പണം കണ്ടിട്ടാകും പെണ്ണ് വീണത്"; 11 വർഷത്തെ പ്രണയസാഫല്യത്തിന് നേരെ സൈബർ ആക്രമണം; 'വിമർശകർക്ക് മുഖത്തടിക്കുന്ന പോലെത്തെ മാസ്സ് മറുപടി നൽകി വരൻ

സഹായത്തിനായുള്ള അർപ്പിതയുടെ നിലവിളി തങ്ങൾ കേട്ടതായും എസ്‌യുവി പായുന്നതിന് മുമ്പ് അജ്ഞാതർ അവളെ ടൊയോട്ട ഇന്നോവ വാഹനത്തിൽ എടുത്തു കയറ്റുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. സംഭവ സമയത്ത് തെരുവ് ഏറെക്കുറെ ശൂന്യമായിരുന്നു, അതിനാൽ തട്ടിക്കൊണ്ടുപോയവർ രക്ഷപ്പെടുന്നത് ആരും കണ്ടില്ലെന്ന് അവർ പറഞ്ഞു.

“പെൺകുട്ടിയുടെ നിലവിളി കേട്ട് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ മാത്രമാണ് ആളുകൾ ഓടി വന്നത്,” അവർ പറഞ്ഞു.

അർപിതയുടെ കാമുകൻ രാമുവാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയതെന്ന് അർപിതയുടെ കുടുംബം ആരോപിച്ചു. രാമുവും അർപിതയും തമ്മിൽ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ അടുത്തിടെ രാമുവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

READ NOW  ഈ അവയവ കച്ചവടത്തിന്റെ ഭീകരാവസ്ഥ നമ്മളെ അറിയിക്കാൻ സഹായിച്ചതു ജഗദീഷിന്റെ ഭാര്യ രമ ഡോക്ടർ ആണ് ഒരായിരം നന്ദി;കുറിപ്പ്

അർപ്പിതയുടെ വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാമു അടുത്തിടെ തങ്ങളെ സമീപിച്ചിരുന്നെങ്കിലും അർപിതയും മാതാപിതാക്കളും ഇത് നിരസിച്ചതായി വീട്ടുകാർ പറഞ്ഞു. തന്നെ തള്ളിപ്പറഞ്ഞതിൽ അർപ്പിതയോട് ദേഷ്യവും വെറുപ്പും തോന്നിയ രാമുവും മറ്റ് കൂട്ടാളികളും ചേർന്ന് അർപ്പിതയോടും കുടുംബത്തോടും പ്രതികാരം ചെയ്യാൻ അർപ്പിതയെ തട്ടിക്കൊണ്ടുപോയി എന്നാണ് കുടുംബം ആരോപിക്കുന്നത്.

മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലൊരാളായി ഇരയുടെ അമ്മ കാമുകൻ രാമുവിനെ സംശയിക്കുന്നതായി തങ്ങളെ അറിയിച്ചിട്ടുണ്ടന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഹസ്സൻ പോലീസ് സൂപ്രണ്ട് (എസ്‌പി) മുഹമ്മദ് സുജീത സംഭവസ്ഥലം സന്ദർശിച്ചു, അർപ്പിതയെ രക്ഷിക്കാനും തട്ടിക്കൊണ്ടുപോയവരെ പിടികൂടാനും പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി അറിയിച്ചു.

തട്ടിക്കൊണ്ടുപോയതിന് പിന്നിൽ രാമുവാണെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു .സമീപത്തെ ആരാധന എന്ന പേരുള്ള സ്‌കൂളിലെ അധ്യാപികയാണ് അർപ്പിത, പക്ഷേ ഇന്ന് അവധിയായിട്ടും എന്തിനാണ് അർപ്പിത വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയതെന്ന് ഞങ്ങൾ അന്വേഷിച്ചു വരുവാണെന്നും , ”കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു.

READ NOW  സിനിമ സ്റ്റൈലിൽ കൂട്ടുകാർ നൽകിയ സർപ്രൈസ് പ്രകടനത്തിൽ കണ്ണീരണിഞ്ഞു നവവരൻ - വീഡിയോ വൈറൽ
ADVERTISEMENTS