മമ്മൂട്ടി തന്റെ സ്‌ക്രീൻ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല, സമൂഹത്തെ ഇസ്പെയർ ചെയ്യുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു അത്ഭുത മനുഷ്യനാണ്. ജീവിതത്തിലും കരിയറിലും ഒരാൾ പിന്തുടരേണ്ട അവിശ്വസനീയമായ മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിരൂപമാണ് അദ്ദേഹം. പ്രായത്തിന് പോലും ഈ ഇതിഹാസ നടനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
തന്റെ പരിധികൾ തീരുമാനിക്കുന്നത് താനാണെന്ന് തെളിയിച്ച നടനാണ് മമ്മൂട്ടി. കൂടാതെ, അച്ചടക്കം അദ്ദേഹത്തിൻറെ ഒരു പ്രധാന ഗുണമാണ്, അത് ഏറ്റവും മാതൃകാപരമായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുക എന്നത് ഒരു കലാകാരന് വളരെ പ്രധാനപ്പെട്ടതാണ് . ഒരു നടന്റെ ഉപകരണം അവന്റെ ശരീരമാണ്. ശരീരത്തിന് ചൈതന്യം നഷ്ടപ്പെട്ടാൽ അവന് നിലനിൽക്കാനാവില്ല. ആരോഗ്യവും ശാരീരികക്ഷമതയും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മമ്മൂട്ടി അച്ചടക്കക്കാരനാണ്. അതുകൊണ്ടാണ് ഈ ഇതിഹാസ നടന്റെ ശരീരം ഏറ്റെടുക്കാൻ പ്രായം വിസമ്മതിച്ചത്
മലയാളി ഭാവനയുടെ തികഞ്ഞ നായക സങ്കൽപ്പമാണ് എന്നാണ് മമ്മൂട്ടിയെ എപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാവരോടും തുല്യ ബഹുമാനത്തോടും സ്നേഹത്തോടും കൂടി അദ്ദേഹം ഇടപഴകാറുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും കലയോടുള്ള അർപ്പണബോധവുമാണ് അദ്ദേഹത്തിന്റെ അതുല്യമായ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്.സ്ഥിരതയും കഠിനാധ്വാനവുമാണ് ഏത് മേഖലയിലും വിജയത്തിന്റെ താക്കോൽ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.
നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ മമ്മൂട്ടി പങ്കെടുത്തപ്പോൾ അവതാരകൻ ജോൺ ലൂക്കാസിന്റെ ചോദ്യം ഇതായിരുന്നു. താങ്കൾ അഭിനയിച്ച സിനിമകളിൽ താങ്കൾ ഒരുപാട് തരം ജോലികൾ ചെയ്യുന്നുണ്ട് .സിനിമകൾ കണ്ടാൽ താങ്കൾക്ക് എല്ലാ ജോലിയും വഴങ്ങും എന്നാണ് കാണുന്നവർക്കു മനസിലാകുന്നത്.എന്നാൽ യഥാർത്ഥ ജീവിതത്തിൽ താങ്കൾക്ക് വഴങ്ങില്ല എന്ന് തോന്നിയത് ഏതു ജോലിയാണ്?
എനിക്ക് ഒരു ജോലിയും വഴങ്ങില്ല എന്നാണ് തോന്നുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.ആകെ വഴങ്ങുമെന്ന് തോന്നുന്നത് വക്കീൽ പണി മാത്രമാണ്.പിന്നെ ഞാൻ ഒരു വക്കീലായിരുന്നെങ്കിൽ ഒരിക്കലും താനൊരു മോശം വക്കീൽ ആകുമായിരുന്നില്ല.കാരണം ജാതകവശാൽ എന്തിലും പെർഫെക്ഷൻ നോക്കുന്ന ഒരു പെർഫെക്‌ഷനിസ്റ്റാണ് ഞാൻ എന്നതാണ് എന്റെ കുഴപ്പം. എല്ലാവക്കും എല്ലാ പെർഫെക്ഷനും വേണ്ടല്ലോ.
എനിക്ക് എല്ലാം അറിയണമെന്നും പഠിക്കണമെന്നും ഉള്ള ഒരു തരം വല്ലാത്ത ആർത്തിയും എല്ലാത്തിനോടും വളരെയധികം ഡെഡിക്കേഷനും ഉള്ള ആളാണ് ഞാൻ
എന്റെ മനസ്സ് പോകുന്ന പോലെ എന്റെ ശരീരം വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ .അതുകൊണ്ട് തന്നെ എന്റെ കൂടെയുള്ളവരും അങ്ങിനെയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കാറുണ്ട്. എന്റെ സ്പീഡ് എന്റെ ചിന്തകൾ പോകുന്ന സ്പീഡാണ്.അതൊക്കെ വളരെ ബുദ്ധിമുട്ടാക്കുന്ന കാര്യങ്ങളാണ്.അതൊക്കെ വിഡ്ഢിത്തരങ്ങൾ എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ മറ്റു ജോലീകൾ ഒന്നും എനിക്ക് വഴങ്ങില്ല എന്ന് അദ്ദേഹം ഉറപ്പു പറയുന്നു.