ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

457

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്. ഇപ്പോൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ച വീ ഹാവ് ലെഗ്സ് ക്യാമ്പയിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനുപമ.നടി അനശ്വര രാജൻ തന്റെ കാലുകൾ കാണുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള ഫോട്ടോ അപ്ലോഡ് ചെയ്തതിനെത്തുടർന്ന് വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണമാണ് അനശ്വര നേരിടേണ്ടിവന്നത്. പക്ഷേ പിന്നീട് അനശ്വരക്ക് പിന്തുണയുമായി ഒരുപാട് നടിമാര് രംഗത്തുവന്നു. റിമാ കല്ലിങ്കലാണ് വീഹാവ് ലെഗ്സ് എന്ന ക്യാമ്പയിൻ തുടക്കമിട്ടത്, ഇതിന് പിന്നാലെ അന്ന ബെൻ, അനശ്വര പരമേശ്വരൻ തുടങ്ങിയ താരങ്ങളും പിന്തുണയുമായി എത്തിയിരുന്നു.

READ NOW  ആ നടനോട് സംസാരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കരഞ്ഞുപോയി അതോടെ കലിപൂണ്ട ദിലീപ് പൊട്ടിത്തെറിച്ചു എന്നിട്ടു പറഞ്ഞത് - സിനിമയെ രണ്ടു തട്ടിലേക്ക് മാറ്റാൻ ഇടയാക്കിയ ആ സംഭവം ഇങ്ങനെ.

ADVERTISEMENTS
   

അടുത്തിടെ ഒരു അഭിമുഖത്തിൽ അനുപമ പരമേശ്വരനോട് വീഹാവ് ലെഗ്സ് എന്ന ക്യാമ്പൈനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവതാരകൻ അനുപമയോട് വീഹാവ് ലെഗ്സ് കാമ്പയിനെ കുറിച്ച് ചോദിച്ചപ്പോൾ, താങ്കൾ മുണ്ടു മടക്കി കുത്താറുണ്ടോ എന്നാണ് താരം അവതാരകനോട് തിരിച്ച് ചോദിച്ചത്. അവതാരകൻ അപ്പോൾ ഉണ്ട് എന്ന മറുപടിയാണ് നൽകിയത്.പുരുഷന്മാർ മുണ്ടു മടക്കി കുത്തുമ്പോൾ കാലുകൾ കാണുന്നതിന് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ സ്ത്രീകൾ ഇത്തരത്തിൽ കാലുകൾ കാണിച്ചാൽ അത് ചോദ്യം ചെയ്യാൻ നിരവധി പേരാണ് വരുന്നത്. ആണുങ്ങൾ ചെയ്യുമ്പോൾ ആഹാ, പെണ്ണുങ്ങൾ ചെയ്താൽ ഓഹോ. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപാട്. ഇതിനൊക്കെ മാറ്റം വരാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു ക്യാംപയിൻ തുടങ്ങിയതും ഞാൻ അതിന്റെ ഭാഗമായതെന്നും അനുപമ തുറന്നു പറയുന്നു. അതേ സമയം പ്രേമത്തിന് ശേഷം കുഞ്ഞിക്ക ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ നായികയായി അനുപമ എത്തിയിരുന്നു.അടുത്തിയ ഒടിടി റിലീസായി പുറത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന സിനിമയിൽ അനുപമ ഒരു വേഷം ചെയ്തിരുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ സിനിയുടെ സഹസംവിധായക ആയും അനുപമ എത്തിയിരുന്നു.

READ NOW  ഇനി ഇയാൾ ഒരിക്കലും നടക്കില്ല, അന്ന് വിക്രമിന്റെ കാര്യത്തിൽ ഡോക്ടർമാർ വിധിയെഴുതി. ആ സംഭവത്തെ കുറിച്ചും ശരീരത്തിലെ മുറിപ്പാടുകൾ കണ്ടു ഞെട്ടിയെന്നും പൃഥ്വിരാജ് പറയുന്നു.
ADVERTISEMENTS