അച്ഛന്റെ പേര് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല- ശിൽപ്പ ഷെട്ടി മകനോട് പറഞ്ഞു – കാരണം പറഞ്ഞു ഭർത്താവു രാജ് കുന്ദ്ര

73

ബോളിവുഡ് സിനിമ ലോകത്തെ മുഴുവൻ വലിയ ഞെട്ടലി ആഴ്ത്തിയ ഒരു സംഭവമായിരുന്നു ശില്പാ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്രയുടെ അറസ്റ്റ്. നീല ചിത്രങ്ങൾ നിർമ്മിച്ചു എന്നതിന്റെ പേരിൽ ആയിരുന്നു രാജ കുന്ദ്രയെ അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞതോടെ എല്ലാവരും അമ്പരപ്പിലായി. ഭർത്താവ് തിരികെ വരുന്നതിനു വേണ്ടി പലതരത്തിലുള്ള വഴിപാടുകളും മറ്റുമായി ശില്പ ഷെട്ടി എത്തിയതും ശ്രദ്ധ നേടിയിരുന്നു. ശില്പയുടെ കരിയറിനെ തന്നെ വളരെ മോശമായ രീതിയിൽ ബാധിച്ച ഒരു സംഭവമായിരുന്നു ഇത് എന്ന് പറയാം. നീല ചിത്രങ്ങൾ നിർമ്മിക്കുന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ് എന്ന രീതിയിലുള്ള ഒരു സംസാരം കൂടി ബോളിവുഡ് സിനിമ ലോകത്ത് സുപരിചിതമായി.

ജയിലിൽ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ച് പിന്നീട് രാജ് കുന്ദ്ര തന്നെ സംസാരിക്കുകയും ചെയ്തിരുന്നു. തനിക്ക് ആ കാലഘട്ടത്തെ കുറിച്ച് ഓർമ്മിക്കാൻ പോലും സാധിക്കില്ലെന്നും അത്രത്തോളം ഭയത്തോടെയാണ് ആ നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുന്നത് എന്നും തന്റെ ഭാര്യക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നത് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്ന ആശ്വാസം എന്നുമാണ് പറയുന്നത്.

ADVERTISEMENTS
   

ശില്പയെ പറ്റി മറ്റുള്ളവർ തന്നോട് എന്തെങ്കിലും പറയുകയാണെങ്കിൽ അതിൽ എത്രത്തോളം വിശ്വസിക്കണം എന്ന് തനിക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് തന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ ശിൽപ്പയും. ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നവരാണ് എനിക്ക് അങ്ങനെ ഒരു ബിസിനസ് ഉണ്ടെങ്കിൽ അത് ശില്പ അറിയാതിരിക്കില്ല..

പുറത്തുവന്ന വാർത്തകൾ വ്യാജ വാർത്തകൾ ആണെന്ന് ശിൽപയ്ക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ അവൾ അപ്പോഴും മൗനം പാലിച്ചു. അതായിരുന്നു അവളുടെ അന്തസ്സ്. തന്റെ പേരിൽ വന്ന ആരോപണങ്ങൾ കാരണം ശില്പയ്ക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. അതിൽ പ്രധാനപ്പെട്ടത് ടെലിവിഷനിലെ ചില ഷോകൾ നഷ്ടപ്പെട്ടു എന്നതായിരുന്നു.

താൻ ജയിലിൽ പോകുമ്പോൾ മകന് 10 വയസ്സാണ് പ്രായമുള്ളത്. എന്താണ് നടക്കുന്നതെന്ന് അവന് അറിയാത്ത പ്രായം. അവനവന്റെ അമ്മയോട് ചോദിക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന്. ആ സമയത്ത് ശില്പ തന്റെ മകന് നൽകിയ ഒരൊറ്റ ഉപദേശം ഗൂഗിളിൽ നീ ഒരിക്കലും നിന്റെ അച്ഛന്റെ പേര് സെർച്ച് ചെയ്യാൻ പാടില്ല എന്നതായിരുന്നു. മകന്റെ ഹീറോയായിരുന്നു താൻ എന്നും രാജ് കുന്ദ്ര പറയുന്നുണ്ട്. മകനെ കുറിച്ച് ഓർമ്മിക്കുമ്പോൾ കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENTS