തിലകന്റെയും നെടുമുടിയുടെയും അവസ്ഥ അറിയാല്ലോ – അന്ന് മമ്മൂക്ക നൽകിയ ഉപദേശം അദ്ദേഹത്തിന്റെ കരുതലിനു ഉദാഹരണമാണ് :സുരാജ്

8494

കൊമേഡിയനായ എത്തി മികച്ച നായക കഥാപത്രങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. ഒരു ചെറിയ വേഷമായാൽ പോലും സുരാജ് സ്‌ക്രീനിൽ വന്നു പോകുന്ന അത്രയും സമയം നമ്മൾ ആ സ്‌ക്രീനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും എന്നതാണ് ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ്. കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ പരിഗണിക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് സുരാജ് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്.

നേരത്തെ നായകനായി അഭിനയിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്ന സിനിമയിൽ ഭാസ്കര പൊതുവാൾ എന്ന വൃദ്ധന്റെ വേഷമാണ് താരം ചെയ്തത്. അതിനു മുന്നേ ഫൈനൽസിൽ രജീഷ് വിജയന്റെ പിതാവായിരുന്നു സൂരജ്.അത്തരത്തിൽ തുടർച്ചയായ ചില ചിത്രങ്ങളിൽ പ്രായമായവരുടെ വേഷം സുരാജ് ചെയ്തിരുന്നു.

ADVERTISEMENTS
   

ഇത്തരത്തിൽ തുടർച്ചയായി പ്രായമായവരുടെ വേഷങ്ങൾ ചെയ്യുന്നത് തന്റെ കരിയറിൽ താനാണ് വലിയ അപകടം വരുത്തി വെക്കുമെന്നും കരിയർ മാറി മറിയുമെന്നും ലഭിക്കുന്ന കഥാപാത്രങ്ങളുടെ രീതിയ്ക്കലും മാറുമെന്നും മെഗാ സ്റ്റാർ മമ്മൂട്ടി തനിക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് സുരാജ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. പഴയ ആളുകളുടെ വേഷത്തിൽ അഭിനയിച്ചാൽ നെടുമുടിയും തിലകനും സംഭവിച്ചപോലെ ആകും തന്റെ കരിയർ എന്ന് മമ്മൂട്ടി പറഞ്ഞതായി സുരാജ് പറയുന്നു.

മമ്മൂട്ടി പറഞ്ഞു, “നീ വയസ്സന്മാരെയും ചെയ്തു നടന്നോ?” നെടുമുടിയുടെയും തിലകന്റെയും അവസ്ഥ അറിയാമായിലോ. ചെറുപ്പത്തിൽ ചെറുപ്പത്തിൽ തന്നെ വലിയ കാര്യങ്ങൾ ചെയ്തു പക്ഷേ, ഇല്ല ഇക്ക, ഞാൻ ഇത് കൊണ്ട് ഈ പരുപാടി നിർത്തുകയാണ് എന്ന് അന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞതായി സൂരജ് വെളിപ്പെടുത്തി.

അപാരമായ അഭിനയ മികവുള്ള നടന്മാരാണ് നെടുമുടി വേണുവും തിലകനും പക്ഷേ ഇരുവരും ചെറുപ്പത്തിൽ തൊട്ടു തന്നെ പ്രായമായവരുടെ വേഷങ്ങൾ ചെയ്തു തനകളുടെ അഭിനയ സിദ്ധി തെളിയിച്ചിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് അവരെ തേടിയെത്തിയതും അത്തരം കഥാപാത്രങ്ങൾ ആയിരുന്നു. ഒരു നായ പദവിയിലേക്ക് ഉയരാനുള്ള സാധ്യത അതോടെ മങ്ങിപ്പോവുകയാണ് ഉണ്ടാക്കുനന്തു. ഒരു തരാം ടൈപ്പ് കാസ്റ്റിംഗ് നല്ല രീതിയിൽ ഉള്ള ഒരിടമാണ് സിനിമ ഇത് ആരുടയും തെറ്റല്ല ചില പ്രത്യേക കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചു ഫലിപ്പിച്ചാൽ പിന്നീടങ്ങോട്ടു അത്തരം കഥാപത്രങ്ങൾ പ്ലാൻ ചെയ്യുമ്പോൾ സംവിധായകർ ആ നടന്മാരെ താനാണ് തിരഞ്ഞെടുക്കും. അതോടെ വ്യത്യസ്തമായ വേഷങ്ങൾക്കുള്ള സാധ്യത മങ്ങുക സ്വാഭാവികം. ഇത്തരമൊരു അപകടമാണ് മമ്മൂട്ടി സൂചിപ്പിച്ചതു. തനിക്കു പ്രീയപ്പെട്ടവരെ മമ്മൂട്ടി എത്രത്തോളം കെയർ ചെയ്യുന്ന എന്നതിന് ഇതിലും വലിയ എന്തുദാഹരണമാണ് വേണ്ടത് എന്ന് സുരാജ് ചോദിക്കുന്നു

ADVERTISEMENTS