മലയാള സിനിമയിലെ പ്രിയങ്കരിയായ നടിയാണ് യമുന റാണി. ടെലിവിഷൻ സീരിയലുകളിലൂടെ എത്തി പിന്നീട സിനിമയിൽ നിരവധി മികവുറ്റ കഥാപാത്രങ്ങൾ ചെയ്ത നടിയാണ്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില വെളിപ്പെടുത്തലുകൾ കുറച്ചു നാൾ മുൻപ് ഒരഭിമുഖത്തിൽ താരം നടത്തിയിരുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘പിന്നേയും പിന്നേയും’ എന്ന പാട്ടിന്റെ പിന്നിലെ തന്റെ ബന്ധത്തെ കുറിച്ചും യമുന തുറന്നു പറഞ്ഞു.
സിനിമയിലെ കാസ്റ്റിംഗ് കൗച്ച്:
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യമുന. “സിനിമ എന്നത് ഒരു വലിയ ഇൻഡസ്ട്രിയാണ്. അവിടെ നമ്മളെ എങ്ങനെ മുന്നോട്ട് പോകണം എന്നത് നമ്മള്‍ തീരുമാനിക്കുന്നതാണ്, എന്നത് മമ്മൂക്കയാണ് പറഞ്ഞു തന്നത്” എന്ന് യമുന പറഞ്ഞു. തന്റെ ആദ്യ സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ ഇപ്പോഴും തന്റെ ജീവിതത്തിൽ പ്രചോദനമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ സ്റ്റാലിൻ ശിവദാസ് ആണ് തന്റെ ആദ്യ സിനിമ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ആ കാലത്തും ആളുകൾ ഇന്നത്തെ പോലെ താനെ മോശമായ ആവശ്യങ്ങളുമായി എത്താറുണ്ട്. അഡ്ജസ്റ്മെന്റിന് ആവശ്യപ്പെടാറുണ്ട്. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെയാണ് അന്നദ്ദേഹം പറഞ്ഞു സിനിമ എന്നത് വളരെ വലിയ ഒരു മേഖലയാണ് ഇവിടെ ഒരാൾ താൻ എങ്ങനെ നിൽക്കും എന്നത് തീരുമാനിക്കണം ആ രീതിയിലായിരിക്കും അവരുടെ ഭാവി മുന്നോട്ട് പോകുന്നത് എന്ന്. താൻ തന്റെ കരിയറിൽ ഉടനീളം ആ ഉപദേശം സ്വീകരിച്ചിരുന്നു.
സിനിമയിലെ അവസരങ്ങൾ ലഭിക്കുന്നതിന് പകരമായി ചിലർ ആവശ്യപ്പെടുന്ന അനഭിമതമായ സാഹചര്യങ്ങളെക്കുറിച്ചും യമുന പരാമർശിച്ചു. എന്നാൽ താൻ അത്തരം സാഹചര്യങ്ങളിൽ നിന്ന് മാറി നിന്നുവെന്നും അത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും അവർ വ്യക്തമാക്കി. നമ്മളെ ഒരാൾ ഒരു ആവശ്യവുമായി ബന്ധപ്പെട്ടു വിളിച്ചാൽ അതിനി ഒരു ചായ കുടിക്കാനായാലും ഒരു ഡിന്നറിനായാലും എന്തിനായാല് അയാൾക്കോപ്പം പോകണമോ ഇല്ലയോ എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്. ആരും ഒന്നിനും നമ്മേ ബലമായി കൂട്ടിക്കൊണ്ടു പോകില്ല എന്നും താരം പറയുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ‘പിന്നേയും പിന്നേയും’ പാട്ട്:
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘പിന്നേയും പിന്നേയും’ എന്ന പാട്ടിന്റെ തുടക്കത്തിലെ വരികൾക്ക് പിന്നിലെ കാരണം താനാണെന്ന് യമുന വെളിപ്പെടുത്തി. ഒരു സീരിയൽ ചിത്രീകരണ സമയത്ത് തങ്ങൾ താമസിച്ചിരുന്ൻ ഹോട്ടലിൽ താൻ മുറി തുറന്നുനടക്കാനിറങ്ങിയപ്പോൾ ഒരു അപരിചിതൻ തന്നെ നിരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭയന്ന് തിരികെ മുറിയിൽ കയറി വീട്ടുകാരോട് കാര്യം പറഞ്ഞു . അത് ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആണ് അവർ പറയുന്നത് അത് ഗിരീഷ് പുത്തഞ്ചേരി ആണെന്നുമാ ദേഹം പാട്ടെഴുതാൻ റൂമെടുത്തിട്ടുണ്ട് എന്നും. അയാൾ ഗിരീഷ് പുത്തഞ്ചേരിയാണെന്ന് മനസ്സിലായി.
പിന്നീട് അദ്ദേഹത്തെ പോയി കാണുകയും അപ്പോൾ അദ്ദേഹം പറഞ്ഞു ഞാനാ ഒരു ആപ്റ്റിന്റെ തുടക്കം കിട്ടാതെ ഇരിക്കുകയായിരുന്നു അപ്പോളാണ് നീ വാതിൽ തുറന്നു ഇറങ്ങി വരുന്നത് കണ്ടത് എന്ന്. അനഗ്നെ പിന്നെയും പിന്നെയും എന്ന സൂപ്പർ ഹിറ്റ് പാട്ടെഴുതാൻ താൻ അദ്ദേഹതിനു ഒരു പ്രചോദനമായി. അത് അദ്ദേഹം പറഞ്ഞു . പാട്ടിനു പിന്നീട് നിരവധി പുരസ്ക്കാരം കിട്ടിയപ്പോൾ അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു ഈ പാട്ടു ഞാൻ നിനക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു എന്ന്.
ഈ അഭിമുഖത്തിലൂടെ, സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഒരു കലാകാരന്റെ സർഗ്ഗാത്മകതയെ സ്വാധീനിക്കുന്ന വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും യമുന റാണി വെളിച്ചം വീശിയിരിക്കുന്നു.