സാമൂഹികമായ കാര്യങ്ങളിൽ പ്രത്യേകിച്ചും പൊതുയിടങ്ങളിൽ തുറന്നു സംസാരിക്കാനുള്ള സ്ത്രീകളുടെ മടി കാലങ്ങൾ തൊട്ടേ ഉള്ളതാണ് അത് അവർക്ക് നിഷിദ്ധമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം അത്തരത്തിലുള്ള മര്യാദകൾ പാലിച്ചാലേ അവൾ നല്ല സ്വഭാവമുള്ള സ്ത്രീയാകു എന്നും അല്ലെങ്കിൽ മോശപ്പെട്ടവളാകും ആണുങ്ങളെ പോലെ സമൂഹ മധ്യത്തിൽ ഇറങ്ങി ഒരു പെണ്ണ് സംസാരിക്കാവോ എന്നൊക്കകെയുള്ള സ്ഥിരം ഡയലോഗുകൾ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ തന്നെ പറഞ്ഞു കേട്ട് വളർന്നു വരുന്ന സമൂഹത്തിൽ സ്ത്രീകൾ ഇത്തരത്തിൽ പിന്നോക്കം നിൽക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല.
സോഷ്യൽ മീഡിയയുടെ വരവിന്റെ ആദ്യ കാലങ്ങളിൽ ഏതെങ്കിലും ഒരു ഫോട്ടോയുടെ താഴെയോ ഒരു ന്യൂസ് ലിങ്കിന്റെ അടിയിലോ സ്ത്രീ സാനിധ്യം ഒരു ലൈക്ക് ആയി പോലും കാണാൻ വളരെ പരിമിതമായിരുന്നു. തത്വത്തിൽ ഇല്ല എന്ന് പറയാം . എന്നാൽ ശക്തമായ ഒരു സാമൂഹിക മാറ്റം ഉണ്ടാവുകയും സ്ത്രീകൾ അവരുടെ അഭിപ്രായങ്ങൾ അതി ശക്തമായി തന്നെ തുറന്നു സവദിക്കുനന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിത്യ സംഭവമായി മാറി.
എല്ലാക്കാലത്തും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാൻ ആദ്യമിറങ്ങുന്നവർ രക്തസാക്ഷികൾ ആണ് എന്നത് പോലെ. ഇത്തരത്തിൽ ആദ്യം പ്രതികരിച്ചിറങ്ങിയവരെ ഇന്നത്തെ കാലത്തേ സദാചാര പോലീസുമാർ കണക്കറ്റ് ആക്ഷേപിക്കുകയും വ്യക്തി ഹത്യ ചെയ്യുകയും ചെയ്യുന്നുണ്ട്. അവരെ വൃത്തികെട്ട സ്വഭാവമുള്ളവരായി സമൂഹത്തിന്റെ മുന്നിൽ ചിത്രീകരിക്കാൻ അവർക്ക് വലിയ ഒരു പരിധി വരെ കഴിയുന്നുമുണ്ട്.
എന്നാൽ അതൊന്നും അത്തരം മുന്നേറ്റങ്ങളെ തടയുന്നില്ല എന്ന കാഴ്ച ദിനം പ്രതി കാണുമ്പോൾ മനസ്സിന് ഒരു വല്ലാത്ത സന്തോഷമുണ്ട് . ഇപ്പോൾ ലൈംഗികത ഉൾപ്പടെ രഹസ്യമായി പോലും സ്വന്തം പങ്കാളിയോട് പോലും സംവദിക്കാൻ തയ്യാറാകാതെ ഇരുന്ന സ്ത്രീ സമൂഹം പൊതുവിടങ്ങളിൽ പ്രത്യേകിച്ച് സോഷ്യൻ മീഡിയയിൽ തുറന്നു എഴുതാൻ തയ്യാറായിരിക്കുകയാണ്.
അതിന്റെ ഫലം എന്നോണം പല സ്ത്രീകളും തങ്ങൾ നേരിടുന്ന പല തരത്തിലുള്ള ചൂഷണങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അത് വലിയ ഒരു സാമൂഹിയ മുന്നേറ്റം തന്നെയാണ് എന്നാണ് എന്റെ പക്ഷം. അതാണ് ശരിക്കുളള നവോത്ഥാനം. അത് പക്ഷെ ഇപ്പോളും വലിയ ഒരു സമൂഹത്തിനു ഉൾക്കൊള്ളാൻ ആകുന്നില്ല എന്നത് ഏറെ ലജ്ജാകരമാണ്.
പക്ഷെ ഇപ്പോൾ കണ്ടു വരുന്ന ഏറ്റവും ദുരന്ത പൂർണമായ അവസ്ഥ എന്നത്; ഇത്തരത്തിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങളെ പറ്റി പല സ്ത്രീകളും തുറന്നു പറയുമ്പോൾ വലിയ ഒരു വിഭാഗം എന്തുകൊണ്ട് ഇത്രയും നാൾ തുറന്നു പറഞ്ഞില്ല. ഇത്രയും നാൾ സുഖിച്ചിട്ട് ഇപ്പോളാണ് പറയാൻ പറ്റിയെ. ഇതൊക്കെ ഇങ്ങെന പറയുന്നത് മോശമാണ്. എന്നൊക്കെയുള്ള ദുരന്ത വാദമുഖങ്ങൾ നിരത്തുമ്പോൾ മനസിലാക്കേണ്ടത്. നിങ്ങൾ ആണ് ഈ സമൂഹത്തിന്റെ ശാപം അല്ലെങ്കിൽ അറിവില്ലായ്മയാണ് ഈ ചിന്തയുടെ പിന്നിൽ എന്നും നിങ്ങളെ നോക്കി പരിഷ്കൃത സമൂഹം പല്ലിളിക്കുകയാണ് എന്നും മനസിലാക്കുക. നാളെ കാലം നിങ്ങളെ പോലെയുള്ളവരെ തികഞ്ഞ അപരിഷ്കൃതരായും ഹീനരായും കാണും എന്നുള്ളത് ചരിത്രം ആണ്.
ഓരോ വ്യക്തിയും വ്യത്യസ്തരാണ് പ്രത്യേകിച്ച് സ്ത്രീകൾ,നമ്മളുടെ മാനസിക വ്യാപാരത്തിനനുസരിച്ചു അവർ പ്രതികരിച്ചുകൊള്ളണമെന്നില്ല എന്നത് നാം മനസിലാക്കണം. ഒരാൾ ഒരു കാര്യത്തിൽ പ്രതികരിക്കുന്നത് അവർ വളർന്നു വന്ൻ സാഹചര്യം അവരുടെ മാനസിക ആരോഗ്യം നേരിടുന്ന മോശം അനുഭവങ്ങളുടെ കാഠിന്യം അങ്ങനെ പല കാര്യങ്ങളെ ബന്ധപ്പെടുത്തിയിരിക്കും.
പിന്നെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷങ്ങൾ ഒരു വ്യക്‌തിയുടെ മനസിന് ശക്തമായ മാനസിക ആഘാതം ആണ് ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാൻ നമ്മുടെ മനസ്സു പകമാകണമെങ്കിൽ അറിവ് വേണം ഒപ്പം അത്തരമൊരു അവസ്ഥയിൽ നമ്മുടെ പിഞ്ചു മക്കളെയോ മറ്റോ ആലൊചിച്ചു നോക്കണം. കാരണം നാം ആ അവസ്ഥയിൽ നമ്മളെ വച്ച് നോക്കണം എന്ന് ഒരു പുരുഷനോട് പറയാൻ ആകില്ല. ഒരു പക്ഷേ അത് ഒരു സ്ത്രീക്ക് എളുപ്പം കഴിയും പക്ഷേ പുരുഷന്മാരിൽ പലരും ഇതിനെ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത്. തനിക്ക് വേണ്ടപ്പെട്ടവർ താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കുഞ്ഞിനോ ഇങ്ങനെ ഉണ്ടായാൽ എങ്ങനെയാകും അത് അതിനെ നേരിടുന്നത് എന്ന് എങ്കിലും ചിന്തിക്കാനുള്ള മനസ്സ് ഉണ്ടായാൽ മാത്രമേ എന്തുകൊണ്ട് അവർ ഇത്രയും നാൾ എടുത്തു വെളിപ്പെടുത്തൽ നടത്തി എന്ന് മനസിലാകുകയുള്ളു.
ഒപ്പം അറിവും തുറന്ന മനസ്സും, ആണിനും പെണ്ണിനും കൂടിയുള്ളതാണ് ഈ ലോകം എന്നുള്ളതും, അതിൽ ഒരാൾക്കും മേൽക്കോയ്മാ ഇല്ല എന്നും, എല്ലാ അവകാശ അധികാരങ്ങളും തുല്യമാണ് എന്നും അത് നൽകുന്നത് ഔദാര്യമല്ല കടമയും അവകാശവുമാണ് എന്നും മനസിലാക്കാനുള്ള മനസിന്റെ വളർച്ച ഇവയല്ലാം വളരെ പ്രധാനം ആണ്.
ഇവിടെ ഇത്തരക്കാരോട് എന്തികൊണ്ട് ഒരു പെണ്ണ് ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ സമയമെടുക്കുന്നു എന്ന് ഒരു പെൺകുട്ടി അവളുടെ അനുഭവത്തിൽ നിന്ന് പങ്ക് വച്ച കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. വായിക്കാം എഴുത്തുകാരിയും ഡിജിറ്റൽ ക്രിയേറ്ററുമായ അൻസി വിഷ്ണു ആണ് അതി ശക്തമായ കാതലായ ഈ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ഇത് വായിച്ചു കഴിയുമ്പോൾ അവൾ നിഷേധിയാണ് അഹങ്കാരിയാണ് വൃത്തികെട്ടവളാണ് എന്നൊക്കെയുള്ള ധാരണകൾ നിങ്ങളുടെ മനസ്സിൽ വരുന്നുണ്ട് എങ്കിൽ നിങ്ങൾ ഒരു മെയിൽ ഷോവനിസ്റ്റ് ആണ് എന്നും അതല്ല സ്ത്രീയാണ് വായിക്കുന്നത് എങ്കിൽ പെൺകുട്ടികൾ ഇങ്ങനെ എഴുതരുത് എന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയുടെ മാനസികാവസ്ഥ ഉള്ള ഒരാളാണ് എന്ന് മനസിലാക്കുക മുന്നോട്ട് വരിക
അൻസിയുടെ കുറിപ്പ്: