
മധ്യപ്രദേശിലെ രത്‌ലാമിൽ ബോഡി ബിൽഡിംഗ് മത്സരത്തിനിടെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ ബിക്കിനിയിൽ പോസ് ചെയ്യുന്ന വനിതാ ബോഡി ബിൽഡർമാരുടെ വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിൽ വാക്പോരിലേക്ക് സംഭവം എത്തിച്ചിരിക്കുകയാണ്.
വിവാദം സോഷ്യൽ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കി, പലരും ട്വിറ്ററിൽ വൈറലായ വീഡിയോയിൽ അതൃപ്തി പ്രകടിപ്പിച്ചു. “ഇത് ഒട്ടും സ്വീകാര്യമല്ല,” ഒഒരാൾ അഭിപ്രായപ്പെട്ടു.
“വലിയ നാണക്കേടിന്റെ കാര്യം,” മറ്റൊരു ഉപയോക്താവ് എഴുതി.
“ബോഡിബിൽഡിംഗ് എന്താണെന്ന് അറിയാത്ത ആളുകൾക്ക് മാത്രമേ അതിൽ പ്രശ്‌നമുണ്ടാകൂ,” എന്നാണ് ഒരാളുടെ കമെന്റ്
“ഹനുമാൻ ജി ഏക് ഗദാ മാർ ഹി ദേ”,(ഭഗവൻ ഹനുമാൻ അവർക്ക് ഗദകൊണ്ട് അടികൊടുക്കൂ എന്നാണ് പ്രകോപിതനായ മറ്റൊരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തത്.
വീഡിയോ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി, ശക്തമായി തിരിച്ചടിച്ച് ബിജെപി
ഈ വീഡിയോ മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിന് കാരണമായിട്ടുണ്ട്. വേദിയിൽ ഗംഗാജലം തളിച്ചും പരിസരത്തെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഹനുമാൻ ചാലിസ ചൊല്ലിയും കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. ബിജെപി അസഭ്യം പ്രോത്സാഹിപ്പിക്കുകയും ഭഗവൻ ഹനുമാനെ അനാദരിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു.
വൈറലായ വീഡിയോ ഇവിടെ കാണുക:
हिंदू धर्म और बाल ब्रह्मचारी भगवान बजरंग बली का ऐसा अपमान इतिहास में कभी नहीं हुआ जैसा बीजेपी कर रही है। हनुमान जी की प्रतिमा के सामने नग्नता।
ये तो उन राक्षसों की तरह हो गए हैं जो भगवान से वर पाकर भगवान का ही द्रोह करते हैं।
भाजपा हिंदू धर्म की दुश्मन है। pic.twitter.com/Gaj68RBvF6
— Piyush Babele||पीयूष बबेले (@BabelePiyush) March 6, 2023
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ ബിക്കിനിയിൽ പോസ് ചെയ്തു കൊണ്ട് നിരവധി വനിതാ ബോഡി ബിൽഡർമാർ പങ്കെടുത്തു. സംഘാടക സമിതിയിൽ ബിജെപി മേയർ പ്രഹ്ലാദ് പട്ടേലും നിയമസഭാംഗം ചൈതന്യ കശ്യപും ഉൾപ്പെടുന്നു.
സംഭവത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദു വികാരങ്ങളെ അവഹേളിക്കുകയും ചെയ്യുന്നതായി അവർ ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലെയുടെ ട്വീറ്റ് ഇങ്ങനെയാണ്,
“ഹിന്ദു മതത്തെയും ബ്രഹ്മചാരിയായ ഭഗവാൻ ബജ്‌റംഗ് ബലിയെയും ബിജെപി ചെയ്യുന്നതുപോലെ ചരിത്രത്തിൽ ഇത്തരത്തിൽ വേറെ ആരും അപമാനിച്ചിട്ടില്ല. ഹനുമാൻ ജിയുടെ വിഗ്രഹത്തിന് മുന്നിൽ നഗ്നത കാണിക്കുന്നു. അവർ മാറി. ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങി ദൈവത്തെ ഒറ്റിക്കൊടുക്കുന്ന പിശാചുക്കളെപ്പോലെ അവർ മാറിയിരിക്കുകയാണ്. ബിജെപി ഹിന്ദുമതത്തിന്റെ ശത്രുവാണ്.”
ആരോപണങ്ങൾക്കെതിരെ തിരിച്ചടിച്ച ബിജെപി, സ്ത്രീകൾ കായികരംഗത്ത് പങ്കെടുക്കുന്നതിന് എതിരാണ് കോൺഗ്രസെന്നും സ്ത്രീകളോട് അവർക്കുള്ള വൃത്തികെട്ട മനോഭാവമാണ് ഇതെന്നും ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പോലീസിന് നിവേദനവും നൽകി.
ഗുസ്തി, ജിംനാസ്റ്റിക്സ്, നീന്തൽ എന്നിവയിൽ സ്ത്രീകൾ പങ്കെടുക്കുന്നത് കോൺഗ്രസുകാർക്ക് കാണാൻ കഴിയില്ല, കാരണം അവരുടെ ഉള്ളിലെ പിശാച് ഇത് കണ്ടാണ് ഉണർന്നത്, അവർ വേദിയിൽ പ്രകടനം നടത്തുന്ന സ്ത്രീകളെ വൃത്തികെട്ട കണ്ണുകളോടെ നോക്കുന്നു,എന്നും ബി ജെ പി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇത് രാജ്യത്തിന് തന്നെ നാണക്കേട് ആണെന്നും ബി ജെ പി പറയുന്നു