യൂട്യൂബ് വീഡിയോ കണ്ടു ഭർത്താവ് വീട്ടിലിരുന്ന് ഭാര്യയുടെ പ്രസവം എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചു

7303

യൂട്യൂബ് ട്യൂട്ടോറിയൽ ഉപയോഗിച്ച് ഭർത്താവ് വീട്ടിലിരുന്ന് ഭാര്യയുടെ പ്രസവം എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചു

സോഷ്യൽ മീഡിയ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാക്കുനന് സ്വാധീനം ഇന്ന് വളരെ വലുതാണ് . ഒരു ദിവസം സൊക്യാച്ചിം മീഡിയ ഉപയോഗിക്കാതെ ഇരിക്കുക എന്നത് മികകവരെയും സംബന്ധിച്ചു ചിന്തികാകവുന്ന കാര്യമല്ല . വിനോദം മാത്രമല്ല വിജ്ഞാനപ്രദമായ നിരവധി കാര്യങ്ങൾ ഇന്ന് സോഷ്യൻ മീഡിയ ലോകത്തു നമുക്ക് ലഭ്യമാണ് . പക്ഷേ അത്തരത്തിൽ ലഹിക്കുന്ന പല വിവരങ്ങളും വച്ച് പലരും ആ മേഖലയിലെ മാസ്റ്ററാകാൻ വേണ്ടി നടത്തുന്ന പല ശ്രമങ്ങളും വലിയ ദുരന്തങ്ങൾ ആയി പരിണമിക്കാറുണ്ട്.

ADVERTISEMENTS
   

അത്തരത്തിൽ മിക്കവാറും ചെയ്യുന്ന കാര്യങ്ങൾ ആണ് അസുഖങ്ങൾക്ക് സ്വൊയം ചികിത്സ നടത്തുക ഗൂഗിയിൽ രോഗ ലക്ഷങ്ങൾ നോക്കി രോഗ നിർണയം നടത്തുക തുടങ്ങിയവ . ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ തന്നെ പപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതിന് വലിയ ഉദാഹരണമാവുകയാണ് തമിഴ് നാട്ടിൽ നിന്ന് വരുന്ന വാർത്ത. ഇവിടെ ഒരു ഭർത്താവു യൂട്യൂബ് വീഡിയോ നോക്കി തന്റെ ഭാര്യയുടെ പ്രസവമെടുക്കാൻ നോക്കി യുവതി മരിക്കുമായാണ് ഉണ്ടായത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ 27 കാരിയായ ഒരു സ്ത്രീ പ്രസവസമയത്ത് ഗുരുതരമായ രക്തനഷ്ടം മൂലം മരിച്ചു, അവളുടെ ഭർത്താവ് വീട്ടിൽ സ്വാഭാവിക പ്രസവത്തിന് ശ്രമിച്ചു, അവൻ YouTube-ൽ വീഡിയോ കണ്ടു പഠിച്ചതിനു ശേഷം പ്രസവമെടുക്കാൻ ശ്രമിച്ചതാണു അപകടമുണ്ടായത് എന്ന് റിപ്പോർട്ടുകൾ .. ഭർത്താവ് പൊക്കിൾക്കൊടി ശരിയായി മുറിക്കാത്തതിനെ തുടർന്ന് യുവതിക്ക് രക്തം വലിയ തോതിൽ നഷ്ടപ്പെട്ടു.

പോച്ചംപള്ളിക്കടുത്ത് പുളിയംപട്ടി സ്വദേശിനി ലോഗനായകിയുടെ മരണത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (പിഎച്ച്സി) മെഡിക്കൽ ഓഫീസർ രതിക പോലീസിൽ പരാതി നൽകി.

പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ലോഗനായകിയുടെ ഭർത്താവ് മധേഷ് ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ വീട്ടിൽ വച്ച് പ്രസവമെടുക്കാൻ ശ്രമിക്കവേ ആണ് അപകടമുണ്ടായത് . പ്രസവസമയത്ത് പൊക്കിൾക്കൊടി ശരിയായി മുറിഞ്ഞില്ല, യുവതിക്ക് ഗുരുതരമായി രക്തനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. അബോധാവസ്ഥയിൽ അവളെ പിഎച്ച്‌സിയിൽ കൊണ്ടുവന്നു, അവിടെയെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.

തുടർന്ന്, ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുകയാണ്.

ഇരുവരും കൃഷിയിൽ പി ജി എടുത്തവരായിരുന്നു. പക്ഷേ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ജീവിത രീതി പിന്തുടർന്നവരായിരുന്നു ഇരുവരും അതിന്റെ ഭാഗമായി തന്നെ സ്വാഭാവിക പ്രസവം നടത്തുന്നതിനുവേണ്ടി നാളുകൾക്ക് മുന്നേ ഇരുവരും നിരവധി യൂട്യൂബ് വിഡിയോകൾ കണ്ടു കാര്യങ്ങൾ മാനസിലാക്കിയിരുന്നു പക്ഷേ പ്രസവ സമയത്തു ഇയാൾക്ക് അത് വേണ്ട രീതിയിൽ ചെയ്യാൻ കഴിഞ്ഞില്ല. പൊക്കിൾ കോടി വേണ്ട രീതിയിൽ മുറിയാതിരുന്നതോടെയാണ് രക്ത നഷ്ടം ഉണ്ടായത്.

ഇവരുടെ കുഞ്ഞു സുഖായിരിക്കുന്നു . മരണശേഷം പെട്ടന്ന് തന്നെ പെൺകുട്ടിയുടെ സംസ്ക്കാരം നടത്തി എങ്കിലും വിവരങ്ങൾ മനസിലാക്കിയ ഒരു വനിതാ മെഡിക്കൽ ഓഫിസർ പരാതി നൽകുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ഇരുവരും ഇത്തരത്തിൽ ചിന്തിച്ചതു പൊതുസമൂഹത്തിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

ADVERTISEMENTS