ആദ്യ സിനിമയിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച മികവുറ്റ സംവിധായകനാണ് ദിലീഷ് പോത്തൻ. തന്റെ ചിത്രത്തെ കുറിച്ചും ചിത്രീകരണത്തെ കുറിച്ചും കൃത്യതയുള്ള യാതൊരു സംശയവുമില്ലാത്ത സംവിധായകൻ എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുനനവർ പറയുന്നത്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം. ഒരു പാട് ചർച്ച ചെയ്യപ്പെട്ട ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് അത് എന്നുള്ളതിൽ ആർക്കും സംശയമില്ല. അതിനുള്ള പ്രതിഫലമാണ് ആ ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്‌ക്കാരവും മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും.
സംവിധായകൻ എന്ന് മാത്രമല്ല നിർമ്മാതാവ് നടൻ എന്നീ നിലകളിലും ദിലീഷ് പോത്തൻ തന്റെ മികവ് പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം സംവിധാന സംരംഭമായ തോണ്ടി മുതലും ദൃക്‌സാക്ഷിയും അതെ പോലെ തന്നെ മറ്റൊരു മികവുറ്റ ചിത്രമായിരുന്നു. പിന്നീട് ചെയ്ത ജോജിയും അത് പോലെ തന്നെ. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും ഫഹദ് ഫാസിലായിരുന്നു ദിലീഷിന്റെ നായകൻ. ഒരിക്കൽ എന്തുകൊണ്ടാണ് മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളെ വച്ച് സിനിമകൾ ചെയ്യാത്തത് എന്ന് ദിലീഷ് പോത്തനോട് ചോദിച്ചിട്ടുണ്ടായിരുന്നു. അതിനദ്ദേഹം പരന്ജ മറുപിടി ശെരിക്കും വൈറലായി മാറിയിരുന്നു.
താൻ അങ്ങനെ ഇന്ന നടന് വേണ്ടി എന്ന രീതിയിലല്ല സിനിമയെ ചെയ്യുന്നത് നടന്മാർക്ക് വേണ്ടി കഥയും സിനിമയും എഴുതാറില്ല എന്നും തന്റെ മനസ്സിൽ ഒരു കഥയും കഥാപാത്രവും ഒരുങ്ങി വരുമ്പോൾ മാത്രമാണ് ആരാണ് അതിൽ അഭിനയിക്കുന്നത് എന്ന് ചിന്തിക്കുന്നത്. ഫഹദിന് വേണ്ടി പോലും ഞാൻ സിനിമകൾ ചെയ്തിട്ടില്ല കഥ പൂർത്തിയാകുമ്പോൾ അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയാണ് പതിവ്. ദിലീഷ് പോത്തൻ പറയുന്നു. താരത്തിന്റെ ഈ പറച്ചിൽ അഹങ്കാരം കൊണ്ടാണെന്നും അതല്ല അതാണ് ഒരു കലാകാരന്റെ ആത്മ വിശ്വാസമെന്നും രണ്ടഭിപ്രായമാണ് ഉള്ളത്. തീർച്ചയായും ഇത് ഒരു കലാകാരന്റെ ആദം വിശ്വാസം തന്നെയാണ്.