
ഒരു നടനെ കൊണ്ട് അഭിനയിച്ചു കാണിക്കാനാവുന്നതിലും കൂടുതൽ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ ഈ കാലങ്ങൾ കൊണ്ട് നൽകിയിട്ടുള്ള വ്യക്തിയാണ് മലയാളത്തിന്റെ മോഹൻലാൽ. ഇന്ത്യയിലെ മുഴുവൻ സിനിമ മേഖലയിലെയും താരങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനത്തോടെ കാണുന്ന നടന്മാരിൽ ഒരാളാണ് മോഹൻലാൽ. പല അന്യഭാഷ നടന്മാരുടെയും ആരാധന പാത്രം. സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്ന അഭിനയത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഏത് വ്യക്തികൾക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ എന്ന മഹാനടൻ .
മോഹൻലാൽ പൊതുവെ അങ്ങനെ ദേഷ്യപ്പെടാറില്ല എന്നുള്ളതാണ് അദ്ദേഹത്തിനെ അടുത്തറിയാവുന്ന ആൾക്കാർ പറയുന്നത്. ഏത് സിറ്റുവേഷനിലും വളരെ കൂളായിട്ടിരിക്കുകയും വളരെ ഹാപ്പിയായിരിക്കുകയും ചെയ്യുന്ന മോഹൻലാലിനെ കണ്ടു അന്തം വിട്ടുപോയിട്ടുണ്ട് എന്ന് നടൻ പൃഥ്വിരാജ് മുൻപ് പറഞ്ഞിട്ടുണ്ട്. ലാലേട്ടനു എങ്ങനെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നു ഇത്ര കൂളായിട്ട് ഇരിക്കാൻ കഴിയുന്നതെന്ന് താൻ ആലോചിച്ചു പോയിട്ടുണ്ടെന്ന് തനിക്ക് ഇന്ന് ജീവിതത്തിൽ ഒരിക്കലും അങ്ങനെ ഇരിക്കാൻ സാധിക്കില്ല എന്നും പൃഥ്‌വി പറയുന്നു. അത് കണ്ടു തനിക്ക് അദ്ദേഹത്തോട് വലിയ അസൂയ തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.
അതുപോലെതന്നെ നടി ഉർവശിയും മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ആരോടും ഒരിക്കലും ദേഷ്യപ്പെടാത്ത എല്ലാവരോടും വളരെ സന്തോഷത്തോടെ മാത്രം സംസാരിക്കുന്ന ഒരു മോഹൻലാലിനെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ഊർവ്വശി പറയുന്നു. അടി കൊടുക്കേണ്ട സാധ്യതയുള്ള ഏരിയയിൽ പോലും വളരെ സൗമ്യതയോടെ വളരെ ശാന്തതയുടെ ആയിരിക്കും മോഹൻലാൽ സംസാരിക്കുക .അത് എങ്ങനെ സാധിക്കുന്നു എന്ന് തനിക്കറിയില്ല എന്ന് ഉർവ്വശി ആരഭിമുഖത്തിൽ പറയുന്നു.
കുറച്ചു നാൾ മുൻപ് മോഹൻലാലിനോട് ഒരു ചാനലിന്റെ അഭിമുഖ പരിപാടിയിൽ ചോദിച്ച ഒരു ചോദ്യമുണ്ട് എങ്ങനെയാണ് മോഹൻലാലിന് ഇത്രയും കൂൾ ആയിരിക്കാൻ കഴിയുന്നത്. എങ്ങനെയാണ് മറ്റുള്ളവരോട് ഒട്ടും ദേഷ്യമില്ലാതെ ഇരിക്കാൻ സാധിക്കുന്നത് എന്താണ് അതിൻറെ സീക്രട്ട് എന്ന് ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടിയാണ് വൈറൽ ആയിരിക്കുന്നത്, ലാൽ പറയുന്നത് ഇങ്ങനെ.
പലപ്പോഴും എങ്ങനെയാണ് ഒരു മനുഷ്യനു ദേഷ്യം ഉണ്ടാവുന്നത്അയാൾ ഒരിക്കൽ നടന്ന സംഭവത്തെ തോളിൽ ഏറ്റു നടക്കുന്നു. “ഹി ഈസ് കാരിയിങ് സാക്സ് ഓഫ് ഇമോഷൻസ്” എന്ന ഒരു പറച്ചിലുണ്ട്. അപ്പോഴാണ് കഴുത്ത് വേദന പോലെ ആവശ്യമില്ലാത്ത പ്രശ്നങ്ങളൊക്കെ നമുക്ക് ഉണ്ടാകുന്നത് എന്ന് മോഹൻലാൽ തമാശയോടെ പറയുന്നു. നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തി അപ്പോൾ ശരിയായില്ലെങ്കിൽ പിന്നെ ശരിയാകില്ല.
പക്ഷേ അതിനെക്കുറിച്ച് ആലോചിക്കുകയോ ദുഃഖിക്കുകയോ പിന്നീട് അതിനെ കുറിച്ച് വേറൊരാൾ പറയുന്ന കമന്റ് ആലോചിച്ച് സങ്കടപ്പെടുകയോ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം മനോഹരമാകില്ല. അതുകൊണ്ടുതന്നെ താൻ കഴിഞ്ഞ കാര്യങ്ങളുടെ ബാധ്യതകൾ എടുത്ത് തോളിൽ ചുമക്കാതിരിക്കുക. താൻ ഇപ്പോഴും കഴിഞ്ഞത് കഴിഞ്ഞു എന്ന് ചിന്തിച്ച് മുന്നോട്ട് പോകാറുള്ളൂ എന്ന് മോഹൻലാൽ പറയുന്നു. അതുകൊണ്ടുതന്നെ തനിക്ക് എപ്പോഴും ഹാപ്പിയായി ഇരിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു