മലയാളം സിനിമയിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് ദുൽഖർ സൽമാനും ടോവിനോ തോമസും.. ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. കഠിനാധ്വാനം കൊണ്ട് സ്വന്തം നിലയിൽ എത്തിയ താരങ്ങളാണ് രണ്ടുപേരും. 2018 എന്ന ചിത്രത്തിൽ വലിയതോതിൽ തന്നെ ടോവിനോ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ദുൽഖർ സൽമാനെ കുറിച്ച് ടോവിനോ തോമസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താരങ്ങൾക്കിടയിൽ നിലനിൽക്കുന്ന മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഇത്തരം ഒരു മറുപടിയുമായി ടോവിനോ തോമസ് എത്തിയത്.
സ്റ്റാർഡം എന്ന ഒരു രീതിയെ കുറിച്ച് ഒരുപാട് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല താൻ. പക്ഷേ ബാങ്കബിലിറ്റിയെ കുറിച്ച് എപ്പോഴും താൻ ചിന്തിക്കാറുണ്ട്. അതിന് കാരണവുമുണ്ട്. കാരണം താൻ ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകൾ ചെയ്യണമെന്ന് താല്പര്യമുണ്ടെങ്കിലും തന്നെ വിശ്വസിച്ച് പൈസ മുടക്കുന്ന നിർമ്മാതാക്കളുടെ ആവശ്യം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ തന്നെ വിശ്വസിക്കുന്ന ഒരു നിർമാതാവിന് ഒരിക്കലും സാമ്പത്തികമായി ഒരു നഷ്ടം ഉണ്ടാവരുത് എന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. അതിനെയാണ് താൻ നോക്കിക്കാണുന്നത്. അല്ലാതെ ഒരിക്കലും സ്റ്റാർഡം എന്ന രീതിയോട് തനിക്ക് താൽപര്യമില്ല ബാങ്ക്ബിലിറ്റി എന്നാണ് താൻ അതിനെക്കുറിച്ച് ചിന്തിക്കാറുള്ളത്.
ഒരു പരിധി വരെയൊക്കെ സ്റ്റാർഡം ഒക്കെയാണ്. എന്നാൽ ആ പരിധി കഴിയുന്ന സമയത്ത് പലപ്പോഴും അത് നമ്മളെ നിയന്ത്രിക്കാൻ തുടങ്ങും. നമുക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരും. എല്ലാ ആളുകളും മുൻധാരണകൾ ഉള്ളവരാണ്. പലപ്പോഴും പല കാര്യങ്ങളെ കുറിച്ചും പലർക്കും മുൻവിധികളും ഉണ്ട്. ഇയാൾ ഒരു നടനാണ് അതുകൊണ്ട് എന്തുവന്നാലും അവസാനവും ഇയാൾ തന്നെ ജയിക്കും എന്ന് വിചാരിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്.
എന്നാൽ നമുക്ക് ചിലപ്പോൾ എങ്കിലും തോൽക്കണം എന്ന് തോന്നണം നമ്മൾ ചിലപ്പോഴെങ്കിലും തോൽക്കുമെന്ന് വിചാരിക്കണം അങ്ങനെ അൺപ്രഡിക്റ്റബിൾ ആയിരിക്കണം നമ്മൾ എപ്പോഴും. അതിനൊക്കെയാണ് സ്റ്റാർഡും ആവശ്യമില്ലാതെ വരുന്ന ഘട്ടങ്ങൾ ആവശ്യം.
അപ്പോൾ നിലനിൽക്കണമെങ്കിൽ നമ്മുടെ സിനിമകള്‍ക്ക് ബാങ്കബിലിറ്റി അതായതു പണമുണ്ടാക്കാനുള്ള കഴിവ് ആണ് ആവശ്യമായിട്ടുള്ളത്. സഹതാരമായ ഒരു വ്യക്തി പാൻ ഇന്ത്യൻ താരമായി മാറുമ്പോൾ മനുഷ്യസഹജമായ ചില ചിന്തകൾ ഉടലെടുക്കില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനും വ്യക്തമായ മറുപടി തന്നെയാണ് ടോവിനോ നൽകുന്നത്.
അങ്ങനെയെങ്കില്‍ താൻ മനുഷ്യനായിരിക്കില്ല എന്നതാണ് അതിന്റെ കാരണം അത്തരം ഒരു ചിന്ത തന്നിൽ ഇല്ല. താൻ സിനിമയിൽ വന്ന് ആളുകൾക്കിടയിൽ തന്റെ മുഖം രജിസ്റ്റർ ആക്കുന്നത് എബിസിഡി എന്ന സിനിമയിലൂടെയാണ്. അത് ദുൽഖർ സൽമാന്റെ ഒരു സിനിമ കൂടിയാണ്.
ദുൽഖർ സൽമാന്റെ സിനിമ വിജയിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് ഞാൻ അത് ദുൽഖർ സൽമാന്റെ സിനിമയാണ് വിജയിക്കേണ്ട എന്ന് പറയുന്നത് ശരിയാണോ.? ഞാനുമാസിനിമയുടെ ഭാഗമായിരുന്നു എന്ന് ഓർമ്മിക്കേണ്ടേ. ഞങ്ങൾ അന്നുമുതൽ കാണുന്ന ആളുകളാണ്.
പലരും മനസ്സിൽ പല തെറ്റിദ്ധാരണകളും വയ്ക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അഭിനേതാക്കൾ അത്തരത്തിൽ അല്ല അങ്ങോട്ടും ഇങ്ങോട്ടും പെരുമാറാറുള്ളത്. പലരുടെയും തെറ്റിദ്ധാരണയാണ്. ചിലപ്പോൾ സാധാരണ ആളുകൾ താരങ്ങളുടെ പേര് പറഞ്ഞ് തല്ലു കൂടുന്നുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ താരങ്ങൾക്കിടയിൽ നല്ല രീതിയിലുള്ള സൗഹൃദമാണ് ഉണ്ടാകുന്നത്. ദുൽഖറിന്റെ സിനിമ ഹിറ്റായി എന്ന് വിചാരിച്ച് അതിന്റെ പേരിൽ അസൂയപ്പെടുന്ന ഒരു വ്യക്തി ഒന്നുമല്ല താനൊന്നും ടോവിനോ കൂട്ടി ചേർക്കുന്നു