
ഒരു കാലത്തു മലയാളത്തിലെ സൂപ്പർ നായകനായിരുന്നു മുകേഷ് മലയാളത്തിലെ ധാരാളം എവർ ഗ്രീൻ ചിത്രങ്ങൾ മുകേഷ് നായകനായി പുറത്തിറങ്ങിയതായിരുന്നു. ഇപ്പോൾ സിദ്ധിഖ് ലാൽ കൂട്ട് കെട്ടിന്റെ റാംജിറാവ് സ്പീയ്ക്കിങ് എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ഇരുവരും അനസ് തുറക്കുകയായിരുന്നു. ആ സമയത്തു ഒരു സൂപ്പർ സ്റ്റാറാകാൻ എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും മുകേഷ് എന്തുകൊണ്ട് ഒരു സൂപ്പർ സ്റ്റാറായില്ല എന്ന ചോദ്യത്തിനും അദ്ദേഹ മറുപടി പറഞ്ഞു.
തങ്ങളുടെ ചിത്രത്തിൽ എന്ത് കൊണ്ട് മുകേഷിനെ നായകനാക്കി എന്നും അതിനു ഉണ്ടായിരുന്ന തടസ്സങ്ങളെ അതി ശക്തമായി തങ്ങൾ നേരിട്ടതും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തങ്ങൾ മുകേഷിനെ തങ്ങളുടെ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നതായി ലാൽ അന്ന് വെളിപ്പെടുത്തിയിരുന്നു.
നിങ്ങൾ എന്തുകൊണ്ടാണ് സുപ്പര്‍ താരം ആകാതിരുന്നത് എന്നു എവിടെ പോയാലും ആരെങ്കിലുമൊക്കെ തന്നോട് ചോദിക്കാറുണ്ട് എന്ന് മുകേഷ് പറഞ്ഞിരുന്നു. പക്ഷേ അതെന്താണ് എന്നും കുറെ ചോദ്യങ്ങളൊക്കെ ആയപ്പോൾ താനും ആലോചിച്ചിട്ടുണ്ട്. പക്ഷേ ഒടുവിലാണ് തനിക്ക് അതിനുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞത് എന്ന് മുകേഷ് പറയുന്നു.
സിദ്ധിഖ് – ലാൽ എന്ന സംവിധായക കൂട്ടുകെട്ടിനോട് മറ്റു സംവിധായകരുടെ കലിപ്പാണ് അവർ തന്നോട് തീർത്തത് എന്ന് മുകേഷ് പറയുന്നു. അതിനു കാരണമായി മുകേഷ് പറയുന്നത് അവരുടെ നിരവധി സിനിമകളുടെ ഭാഗമായി താൻ അഭിനയിച്ചിരുന്നു. ഇവരുടെ പല ചിത്രങ്ങളും മറ്റുള്ളവരുടെ സിനിമകൾക്ക് ഒരു ഭീഷണിയായിരുന്നു. അത് കാരണം നിരവധി സിനിമകൾ അക്കാലത്തു പല ചിത്രങ്ങളുടെയും റിലീസ് തീയതി തന്നെ മാറ്റിയിരുന്നു. പല ചിത്രങ്ങളും ഒരേ സമയത്തിറക്കി പൊളിഞ്ഞു പോയിരുന്നു. ആ കലിപ്പ് അവരുടെ സ്ഥിരം നായകനായി എത്തിയ എന്നോട് തീർത്തു.
ഇവരുടെ സിനിമകൾക്ക് മുൻപേ ഒരു മുൻനിര സംവിധായകരും തന്നെ നായകനാക്കി സിനിമകൾ ചെയ്യാൻ താല്പര്യം കാണിച്ചിരുന്നില്ല. അതിനു ശേഷമാണു താൻ നായകനായി ചിത്രങ്ങൾ ഇറങ്ങിയത്. റാംജി റാവുവിൽ സായ്കുമാർ ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ജയറാം ആയിരുന്നു. ജയറാമിന് അന്ന് ഡേറ്റ് ഇല്ലാതിരുന്നത് കൊണ്ട് പിന്നീട് സായികുമാറിനെ കണ്ടെത്തുകയായിരുന്നു. ജയറാം പറയുന്നു.
റാംജി റാവുവിന്‍റെ അഡ്വാൻസ് എനിക്ക് വെളുപ്പിനെ നാലെകാലിനായിരുന്നു തന്നത്. അതിന്റെ കാരണം ഇവരുടെ ഗുരുവായ ഫാസിൽ സാറിനു ഉണ്ടായിരുന്ന സമയ നിഷ്ഠ അവരും പാലിച്ചിരുന്നു എന്നതാണ്. അന്ന് നായർ സാബ് ഷൂട്ടിങ്ങിനു കാശ്മീരിലേക്ക് പോകാൻ താൻ തയാറെടുത്ത സമയത്താണ് അത് അവർ തന്നത്. മുകേഷ് പറയുന്നു.