
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, കോടതി പോലും ചോദിച്ച ആ ‘മാഡം’ ആരാണെന്ന ചോദ്യം വീണ്ടും സജീവമാകുന്നു. അന്വേഷണ സംഘം ബോധപൂർവ്വം തമസ്കരിച്ച പല സത്യങ്ങളും പുറത്തുവരണമെങ്കിൽ രണ്ടാം പ്രതിയായ മാർട്ടിനിലേക്ക് അന്വേഷണം എത്തണമെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ പി.ആർ. ജോൺ (ഡിറ്റോ ജോൺ). കേസിൽ വഴിത്തിരിവുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മുൻ സഹപ്രവർത്തകനായ ഡിറ്റോ, എബിസി മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കേസിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
കേസിന്റെ തുടക്കം മുതൽ കേൾക്കുന്ന ‘മാഡം’ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിൽ നിലച്ചുപോയത് ആരെ രക്ഷിക്കാനാണെന്ന ചോദ്യമാണ് ഡിറ്റോ പ്രധാനമായും ഉന്നയിക്കുന്നത്. പൾസർ സുനി ആദ്യം നൽകിയ മൊഴിയിൽ ഒരു സ്ത്രീ നൽകിയ ക്വട്ടേഷൻ ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ദിലീപിലേക്ക് തിരിയുകയും, ഈ ‘മാഡം’ എന്ന കണ്ണി അപ്രത്യക്ഷമാവുകയും ചെയ്തു. “ദിലീപിനെ കുടുക്കാൻ വേണ്ടി പോലീസും ചില കേന്ദ്രങ്ങളും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. യഥാർത്ഥത്തിൽ അന്വേഷണം പോകേണ്ടിയിരുന്നത് ഒരു സംവിധായകന്റെയും നിർമ്മാതാവിന്റെയും കുടുംബത്തിലേക്കായിരുന്നു. അവിടെയുള്ള ഒരു സ്ത്രീയാകാം ഈ മാഡം എന്ന് ഞാൻ സംശയിക്കുന്നു,” ഡിറ്റോ ജോൺ പറഞ്ഞു.
മാർട്ടിൻ: അവഗണിക്കപ്പെട്ട ‘കിംഗ് പിൻ’
കേസിലെ രണ്ടാം പ്രതിയായ ഡ്രൈവർ മാർട്ടിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാത്തതാണ് കേസ് വഴിതെറ്റാൻ കാരണമെന്ന് ഡിറ്റോ ചൂണ്ടിക്കാട്ടുന്നു. “പൾസർ സുനിയെ നമ്മൾ എല്ലാവരും ശ്രദ്ധിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഈ കൃത്യത്തിന് കളമൊരുക്കിയത് മാർട്ടിനാണ്. പൾസർ സുനി രു ബോൺ ക്രിമിനൽ ആണ് പക്ഷേ ഈ മാർട്ടിൻ അങ്ങനെ അല്ല. അയാൾ ലാൽ മീഡിയയിലെ ഡ്രൈവർ ആണ്. അയാളെ തനിക് അറിയാം. എന്നാൽ വലിയ അടുപ്പം ഒന്നുമില്ല. ലാൽ മീഡിയയിൽ കണ്ടിട്ടുണ്ട്. മാർട്ടിനെ കേന്ദ്രീകരിച്ചു അന്വോഷിച്ചാൽ ഇതിൽ പലതും വ്യക്തമാകും. ആക്രമണം നടക്കുമ്പോൾ വണ്ടി ഓടിച്ചിരുന്നത് മാർട്ടിനാണ്. നഗരമധ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇയാൾക്ക് വണ്ടി ഏതെങ്കിലും പോലീസ് സ്റ്റേഷനിലേക്കോ ആളുകൾ കൂടുന്ന സ്ഥലത്തേക്കോ വിടാമായിരുന്നു എന്ന് അവതാരകൻ പറയുന്നുണ്ട് . എന്നാൽ, കൃത്യം നടത്താൻ പാകത്തിന് വണ്ടി വെട്ടിച്ചും വേഗത കുറച്ചുമാണ് മാർട്ടിൻ ഓടിച്ചത്. ഈ മാർട്ടിനെ ശരിയായി ചോദ്യം ചെയ്താൽ മാഡം ആരാണെന്ന് പുറത്തുവരും,” അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ പകയും പോലീസിന്റെ തിരക്കഥയും
ദിലീപിനെതിരെ തെളിവുകളുമായി വന്ന ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയെയും ഡിറ്റോ ചോദ്യം ചെയ്യുന്നു. ദിലീപ് തന്റെ സിനിമ ചെയ്യാത്തതിലുള്ള വൈരാഗ്യവും സാമ്പത്തിക പ്രയാസങ്ങളുമാണ് ബാലചന്ദ്രകുമാറിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് ഡിറ്റോ പറയുന്നു. “ദിലീപിന്റെ സിനിമ നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ബാലചന്ദ്രകുമാർ ഭീഷണിയുമായി രംഗത്തെത്തിയത്. പോലീസിന് ദിലീപിനെ പൂട്ടാൻ ഒരു ഇരയെ ആവശ്യമായിരുന്നു. അങ്ങനെയാണ് ബാലചന്ദ്രകുമാർ പോലീസിന്റെ തിരക്കഥയിലെ കഥാപാത്രമാകുന്നത്,” ഡിറ്റോ ആരോപിച്ചു.
പോലീസ് തന്നെയും വേട്ടയാടിയെന്ന് ഡിറ്റോ വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ പോലീസ് ആസ്ഥാനത്ത് വിളിച്ച് വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ ഫോൺ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ദിലീപുമായുള്ള ബന്ധം തെളിയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാലിന്റെ വേഷം സംശയാസ്പദം
സംഭവം നടന്ന ദിവസം നടിയെ ലാലിന്റെ വീട്ടിൽ എത്തിച്ചതും, ലാൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും അന്വേഷിക്കേണ്ടതായിരുന്നുവെന്ന് ഡിറ്റോ അഭിപ്രായപ്പെട്ടു. “ഡബ്ബിംഗിന് നടി വന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ലാൽ പറയുന്നത് രമ്യ നമ്പീശന്റെ വീട്ടിൽ പോകാനായിട്ടു ലാലിന്റെ വീട്ടിൽ നിന്ന് വണ്ടി വിട്ടു കൊടുത്തു. അത് തൃശൂർ പോയി നടിയെ കൊണ്ട് വരുക എന്നൊക്കെ പറഞ്ഞാൽ വിസ്വാസിക്കാൻ പറ്റില്ല. നടി എന്ന് പറഞ്ഞാൽ ചെറിയ ആൾ ഒന്നുമല്ല അവർക്ക് അവിടെ നിന്ന് വണ്ടി വിളിച്ചു വരാനാകുന്നതാണ്. അവരെ കൊണ്ട് വരാൻ ലാൽ വണ്ടി വിട്ടു കൊടുത്തു എന്ന് പറഞ്ഞാൽ നമുക് വിശ്വസിക്കാൻ പറ്റില്ല.
ലാലിന്റെ വീട്ടിൽ വെച്ച് നടന്ന ഗൂഢാലോചനയെക്കുറിച്ച് പോലീസ് മൗനം പാലിച്ചത് ആരെ രക്ഷിക്കാനാണെന്ന് വ്യക്തമല്ല,” അദ്ദേഹം പറഞ്ഞു. പോലീസ് ഇതിന്റെ പ്രധാന ഭാഗത്തേക്ക് അന്വോഷണം നടത്തിയിട്ടില്ല. ഈ വണ്ടി അതിന്റെ ഉടമ ആന്നു രാത്രീ ആ വീട്ടിൽ നടന്ന സംഭവങ്ങൾ, അതിനെ കുറിച്ചൊന്നും അന്വോഷണം ഉണ്ടായിട്ടില്ല. കാവ്യാ മാഡം ആകാൻ വഴിയില്ല. കാവ്യക്ക് പൾസർ സുനിയുമായി ബന്ധമില്ല,പിന്നെ സംശയമുള്ള ഒരാൾ ദിലീപിന്റെ മുൻഭാര്യ ആണ് . പക്ഷേ കാവ്യക്കൊ ദിലീപിന്റെ മുൻ ഭാര്യക്കോ ഒന്നും അതിജീവിതയെ റേപ്പ് ചെയ്യിക്കാൻ വേണ്ടിയുള്ള തക്ക വൈരാഗ്യമോ ആവശ്യമോ ഇല്ല എന്നാണ് ടിറ്റോ പറയുന്നത്. പിന്നെ ഉള്ളത് നേരത്തെ പറഞ്ഞ നടനായ സംവിധായകനും അവരുടെ കുടുംബവും ആണ് സംശയിക്കാനുള്ളത്. എനിക്ക് എ സംവിധായകന്റെ കുടുംബത്തെ കുറിച്ച് ആ മാഡം അവിടെയായിരിക്കണം എന്നാണ് ആണ് തന്റെ സംശയം.
അങ്ങനെ എങ്കിൽ ആ സംവിധായകന്റെ ഭാര്യക്ക് അതിജീവിതയോട് വിരോധമുണ്ടാകാനുള്ള കാര്യമെന്താണ് എന്ന് അവതാരകൻ ടിറ്റൊയോട് ചോദിക്കുന്നു. അതിനു മതിയായ കാരണങ്ങൾ ഉണ്ട് എന്നും അത് പക്ഷേ അവരുടെ കുടുംബവും മറ്റുമൊക്കെയായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആണ്, തുറന്നു പറയാൻ ബുദ്ധിമുട്ടുണ്ട് എന്ന് ടിറ്റോ ജോൺ പറയുന്നു. സംവിധായകൻ ലാല്‍ ഈ വിഷയത്തിൽ 2017 മുതൽ പാലിച്ച വലിയ മൗനം ഒപ്പം കോടതിയും ഈ ഭാഗത്തേക്ക് അന്വോഷണം ഉണ്ടാകാത്തത് എന്താണ് എന്നു ചോദിച്ചത് . ഒപ്പം മാർട്ടിനെ അയച്ചത് ആരാണ് ,മാർട്ടിൻ സ്വയമേവ പോയതല്ല മാർട്ടിനെ അയച്ചതാണ് തൃശൂരിൽ നിന്നും ഈ അതിജീവിതയെ എറണാകുളത്തേക്ക് കൊണ്ട് വരാൻ അയച്ചതാണ്. എന്തിനായിരുന്നു അത് സാധാരണ ഡബ്ബിങ് ഒക്കെ വെളുപ്പിനാണ് വെക്കുന്നത്.
പക്ഷേ ലാൽ പറയുന്നത് രമ്യയുടെ വീട്ടിലേക്ക് പോകാനാണ് പിന്നെ എന്തോ ആടിന്റെ പീസ് വർക്കുകൾ ഉണ്ട് എന്നാണ് അല്ലാതെ ഡബ്ബിങിന്റെ കാര്യം അല്ല. ഇതുവരെ ലാലിനെ ഒരു സഖിയായിട്ടോ ഒന്നും വച്ചിട്ടില്ല ലാലിലേക്ക് അന്വോഷണം വന്നിട്ടില്ല. അതിജീവിതയും സംവിധായകന്റെ കുടുംബവും തമ്മിലുള്ള ബന്ധമെന്താണ് പ്രശ്നമെന്താണ് , മാര്‍ട്ടിനെ ബേസ് ചെയ്ത് ഒരു അന്വോഷണം ഉണ്ടാകാഞ്ഞതാണ് ഇതിന്റെ വ്യക്തത വരാത്തത്. ദിലീപ് ഇതൊക്കെ ചൂണ്ടിക്കാട്ടി ഒരു അന്വോഷണം ആവശ്യപ്പെടാവുന്നതാണ്. ദിലീപ് ഈ കള്ളക്കേസിനും ക്രിമിനൽ പോലീസിങ്ങിനും എതിരെ കേസ് കൊടുക്കേണ്ടതാണ്. പോലീസ് എഴുതി ചേർക്കുന്ന ഓരോ മൊഴിയും നേരെ മാധ്യമങ്ങളിൽ വരുകയായിരുന്നു. അതൊക്കെ സംശയാസ്പദമാണ്.ദിലീപിനെതിരെ ഉളള ഒരോ മൊഴിയും അപ്പോൾ തന്നെ പത്ര പ്രവർത്തകർക്ക് കൊടുക്കുകയാണ് ദിലീപിനെതിരെ ഉള്ളത് മാത്രം.
ദിലീപിനെ ഇതിലേക്ക് കുടുക്കാൻ കാരണമായി ഉള്ളത് വലിയ സാമ്പത്തിക കാര്യങ്ങൾ ആണ്. ദിലീപ് വീണാൽ വലിയ ഫലം മലയാള സിനിമയിലും മലയാള റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ ഗുണങ്ങൾ ഉണ്ടാകും. അത് പലർക്കും ഉയർച്ച ഉണ്ടാകും. പുനരന്വോഷണത്തിനു പ്രത്യേകിച്ചു മാർട്ടിനെ ബേസ് ചെയ്തു ഉണ്ടാകാൻ സാധ്യത ഉള്ള കേസാണ് ഇത്. ഇതിൽ ഒരു മാഡം ഉണ്ട്, അവർ ഒറ്റക്കൊരു ആളാണ് എങ്കിലും അവർ ഒരു സെറ്റ് ആണ് ,അത് കൃത്യമായി ആസൂത്രത്തോടെ കൊണ്ട് വന്നതാണ്.
പൾസർ സുനിക്ക് എന്തായാലും കേസ് നടത്താന് കാശ് വന്നിട്ടുണ്ട് ,അതിന്റെ സാമ്പത്തിക സ്രോതസ് അന്വോഷിച്ചാൽ വളരെ പെട്ടന്ന് ഉത്തരം കിട്ടും , ദിലീപ് എന്തായാലും കാശ് കൊടുക്കില്ല അത് ദിലീപിനെ അറിയുന്നവര്‍ക്കറിയാം . ദിലീപ് അതിനുമോക്കെ കേസ് കൊടുത്തു പുറത്തു കൊണ്ട് വരണം . പക്ഷേ മാഡത്തിനെ പുറത്തു കൊണ്ട് വരാൻ ആർക്കും താൽപര്യമില്ല അതാണ് പ്രശ്നം പ്രത്യേകിച്ച് പോലീസിനും വാദികൾക്കും ഒക്കെ.
ഈ കേസ് നിയമ വിദ്യാർത്ഥികൾക്കും സിനിമാക്കാർക്കും ഒരു പാഠപുസ്തകമാണെന്ന് പറഞ്ഞ ഡിറ്റോ, മാർട്ടിനിലൂടെ ഒരു പുനരന്വേഷണം നടന്നാൽ മാത്രമേ യഥാർത്ഥ സത്യം പുറത്തുവരികയുള്ളൂ എന്ന് കൂട്ടിച്ചേർത്തു. നിരപരാധിയെ ക്രൂശിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനും നടത്തിയ ശ്രമങ്ങൾ ഇനിയെങ്കിലും പൊളിച്ചെഴുതണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.









