ചേട്ടാ ചേട്ടന് ഏറ്റവും കൂടുതലിഷ്ടം എന്നെയാണോ അതോ മമ്മൂക്കയെ ആണോ- മോഹൻലാലിൻറെ ആ ചോദ്യത്തിന് മഹാ നടൻ ശങ്കരാടി കാരണ സഹിതം മറുപടി പറഞ്ഞു.

112039

സ്വാഭാവിക അഭിനയത്തിന്റെ കുലപതികളായ നിരവധി മഹാ പ്രതിഭകൾ മലയാള സിനിമയ്ക്കുണ്ടായിരുന്നു. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആളാണ് മഹാനടൻ ശങ്കരാടി. ഏകദേശം എഴുനൂറോളം സിനിമകളിൽ അഭിനയിച്ച അതുല്യ നടൻ മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ പുതിയ തലമുറ ചിത്രങ്ങളിൽ വരെ പങ്കാളിയായിരുന്നു.1998 ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആണ് ശങ്കരാടിയുടെ അവസാന ചിത്രം. കൊമേഡിയനായ തുടങ്ങി സ്വൊഭാവ നടനായി പിന്നീട് അരങ്ങു വാണ ശങ്കരാടി സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് ഇന്നും പ്രേക്ഷകരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.

നടൻ ശങ്കരാടിയെ പറ്റി തന്റെ ഗ്രാമീണർ എന്ന പുസ്തകത്തിൽ സത്യൻ അന്തിക്കാട് എഴുതിയിരുന്ന ചിലകാര്യങ്ങൾ ആണ് ഈ കുറിപ്പിനാധാരം. തന്റെ കാലഘട്ടത്തിലെ പല നടന്മാരെയു വച്ച് നോക്കുമ്പോൾ ഇത്രെയേറെ സ്വാഭാവിക അഭിനയം കാഴ്ച വച്ചിട്ടുള്ള മറ്റൊരു നടനില്ല എന്ന് നമുക്ക് മനസിലാക്കാം. ഇത്രയും ഹ്യൂമർ സെന്സുള്ള നടന്മാരൊന്നും ഇതലമുറയിൽ എല്ലാ എന്ന് തന്നെ പറയാം. മലായാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും ശങ്കരാടിക്ക് വലിയ പ്രീയമായിരുന്നു. ഇരുവരുടെയും മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന് മികച്ച ഒരു കഥാപാത്രം ഉണ്ടായിരിക്കും എന്നത് ഉറപ്പായിരുന്നു അക്കാലത്തു.

ADVERTISEMENTS
READ NOW  ദുൽഖറും അമാലും നിർത്താതെ ചിരിച്ചു, ഞാനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണം;ആ സംഭവം ഇങ്ങനെ- മമ്മൂട്ടി

മോഹൻലാൽ തൻറെ കരിയറിന്റെ ഉയർച്ചയിൽ ഒരിക്കൽ ശങ്കരാടിയോടു ഒരു ഷൂട്ടിങ് സെറ്റിൽ വച്ച് ഒരു ചോദ്യം ചോദിച്ചു. വളരെ സ്നേഹത്തോടെ ശങ്കരാടിയുടെ പിന്നിലൂടെ വന്നു കഴുത്തിലൂടെ കയ്യിട്ടുകൊണ്ടാണ് ലാലിന്റെ ചോദ്യം ചേട്ടന് എന്നെയാണോ മമ്മൂട്ടിയെ ആണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന്. ആദ്യമൊന്നും ലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നില്ല എന്നാൽ ലാൽ പിറകെ നടന്നു ആ ചോദ്യം ആവർത്തിച്ചപ്പോൾ ശങ്കരാടി അതിനു മറുപടി കൊടുത്തു എനിക്ക് മമ്മൂടിയെ ആണ് കൂടുതൽ ഇഷ്ടം എന്നാണ് ശങ്കരാടി പറഞ്ഞത്. ഉത്തരം കേട്ട് ഞെട്ടിയ മോഹൻലാൽ ചോദിച്ചു അതെന്താണ് ചേട്ടന് മമ്മൂട്ടിയെ എന്നേക്കാൾ ഇഷ്ടം എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് മമ്മൂട്ടി ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും അത് ആരുടെ മുഖത്ത് നോകിയായാലും പറയുകയും ചെയ്യും എന്നാൽ നീ അങ്ങനെയല്ല നീ അത് സമർത്ഥമായി ഒളിപ്പിക്കും നീ ഒട്ടും പുറത്തു കാട്ടില്ല അത് അട്ജെസ്റ് ചെയ്തു കോമ്പ്രമൈസ് ആക്കും. ഇതൊക്കെ കൊണ്ടാണ് എനിക്ക് മമ്മൂട്ടിയെ ഇഷ്ടം. ശങ്കരാടി ചേട്ടൻ അത് മോഹൻലാലിനെ തെല്ലു ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞത് ആണ് എങ്കിലും ഇരുവരുടെയും സ്വഭാവത്തിന്റെ വളരെ വസ്തു നിഷ്ഠമായ ഒരു വിലയിരുത്തലായിരുന്നു അത്.

READ NOW  മോഹൻലാൽ അമ്മയിൽ നിന്ന് രാജി വച്ചത് ആ നടൻ കാരണം ;ജഗദീഷിന് പൊതു സമൂഹത്തിൽ മാത്രമേ ഹീറോ ഇമേജുള്ളു അമ്മയിൽ അങ്ങനെ അല്ല - മാലാ പാർവതി പറഞ്ഞത്

നിരവധി സത്യൻ അന്തികാക്ഡ് ചിത്രങ്ങളിൽ ശങ്കരാടി വളരെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടു തവണ മികച്ച സഹനടനുള്ള കേരളം സംസ്ഥാന അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സത്യൻ അന്തിക്കാട് ശ്രീനിവാസനെയും ജയറാമിന്റെയും നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കിയ സന്ദേശത്തിലെ ശങ്കരാടിയുടെ കഥാപാത്രം ഇന്നും കാലാതീതമായി നിലനിൽക്കുന്ന ഒന്നാണ്. അതിൽ അദ്ദേഹത്തിന്റ ഡയലോഗുകൾ പോലും അതി പ്രശസ്തമാണ്.

ADVERTISEMENTS