മലയാള സിനിമയിലെ ഏറ്റവും സൗമ്യനായ നടന്മാരിൽ ഒരാളാണ് സ്റ്റാർ കിംഗ് മോഹൻലാൽ. നാല്പതു വർഷത്തെ സിനിമ ജീവിതത്തിൽ മോഹൻലാലിനെ ദേഷ്യത്തോടെ കണ്ടിട്ടുണ്ടോ എന്ന് മോഹൻലാലിനൊപ്പം പ്രവർത്തിച്ചവരോട് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം.പരമാവധി മറ്റുള്ളവരെ വെറുപ്പിക്കാതെ പോകാനുള്ള നയം ഉള്ള നടനാണ് ലാൽ. സിനിമയിൽ അധികം ശത്രുക്കളെ തനിക്കെതിരെ ഉണ്ടാക്കാൻ ലാൽ ഒരിക്കലും അനുവദിക്കാറില്ല അതിനെ കുറിച്ച് മുൻപ് സംവിധായകൻ രഞ്ജിത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ ദേഷ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിർമ്മാതാവും നടനുമായ മണിയൻ പിള്ള രാജു.
ചലച്ചിത്ര കരിയറിന്റെ ആദ്യ നാളുകളിൽ സ്വയം ശിക്ഷിച്ചാണ് അദ്ദേഹം ദേഷ്യം നിയന്ത്രിച്ചത്. എന്ന് മണിയൻപിള്ള രാജു പറയുന്നു . ‘ഏയ് ഓട്ടോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. എല്ലാ ദിവസവും രാവിലെ 7 മണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അങ്ങനെ മോഹൻലാൽ പ്രൊഡക്ഷൻ ടീമിനോട് ഒരു നിബന്ധന വെച്ചു. അദ്ദേത്തിനു രാവിലെ 6 മണിക്ക് പ്രാതൽ കഴിക്കണം. അതും വെറും ഗോതമ്പ് പുട്ടു മതി . ആദ്യത്തെ രണ്ട് ദിവസം എല്ലാം ലാലിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി കൃത്യമായി നടന്നു.
എന്നാൽ മൂന്നാം ദിവസം മുതൽ ആഹാരത്തിനു ലാൽ പറഞ്ഞ സമയം തെറ്റി. അതോടെ മോഹൻലാൽ പ്രഭാതഭക്ഷണം ഒഴിവാക്കി. ആ ചിത്രത്തിന്റെ നിർമ്മാതാവായ താൻ വിഷയം അറിഞ്ഞ് മോഹൻലാലിനോട് ചോദിച്ചു .വെറും ഗോതമ്പു പുട്ടായിട്ടു കൂടി ഭക്ഷണം സമയം തെറ്റി എത്തി അതുകൊണ്ടു തന്നെ ആ അസംഭവം തനിക്ക് ദേഷ്യമുണ്ടാക്കി എന്നും ലാൽ പറഞ്ഞു .പക്ഷേ താൻ ആ ദേഷ്യം സ്വാഭാവികമായി കാണിക്കേണ്ടത് ഒന്നുകിൽ പ്രൊഡക്ഷൻ അംഗങ്ങളോടോ നിർമ്മാതാവിനോടോ ആണ് .
അത് സെറ്റിൽ മോശം അന്തരീക്ഷം സൃഷ്ടിക്കുമെന്നും അതിനാലാണ് സ്വയം ശിക്ഷിക്കാൻ തീരുമാനിച്ചതെന്നും ലാൽ മറുപടി നൽകി.ആ മറുപിടി തന്നെ അത്ഭുതപ്പെടുത്തി എന്ന് മണിയൻപിള്ള രാജു പറയുന്നു .