Advertisement
Home MOVIES Malayalam മമ്മൂക്ക ഞങ്ങളോട് അത് പറഞ്ഞപ്പോൾ പെട്ടന്ന് ഭാര്യ സുൽഫത് വന്നു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു – മുകേഷ്...

മമ്മൂക്ക ഞങ്ങളോട് അത് പറഞ്ഞപ്പോൾ പെട്ടന്ന് ഭാര്യ സുൽഫത് വന്നു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു – മുകേഷ് അന്ന് പറഞ്ഞത്

902

മലയാള സിനിമയിൽ ഹേറ്റെഴ്സ് ഇല്ലാത്ത നടന്മാരിൽ ഒരു ആളാണ് മുകേഷ്. വളരെ മികച്ച രീതിയിൽ ആണ് പലപ്പോഴും മുകേഷ് പല കാര്യങ്ങളും പറയാറുള്ളത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പഴയകാല നടന്മാരുടെ പല കഥകളെ കുറിച്ചും മുകേഷ് സംസാരിക്കാറുണ്ട്..

അത്തരത്തിൽ ഇപ്പോൾ മുകേഷ് പറഞ്ഞ ഒരു കഥയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കഥ പറയുമ്പോൾ എന്ന സിനിമയുടെ കഥപറയാൻ പോയപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്നും ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചാണ് മുകേഷ് മനസ്സ് തുറക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നും മുകേഷ് ഓർമിക്കുന്നു.

എറണാകുളത്തെ ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടയിലാണ് കഥ പറയുമ്പോൾ എന്ന സിനിമയുടെ കഥ ആദ്യമായി തന്നോട് തന്റെ സുഹൃത്തായ ശ്രീനിവാസൻ പറയുന്നത്. ഒരു സമയത്ത് സിനിമ നിർമ്മിക്കുന്ന കാര്യം നീ പറഞ്ഞില്ലേ ഇത് ഒരുമിച്ച് നമുക്ക് ഇപ്പോൾ നിർമിച്ചാലോ എന്ന് ശ്രീനി ചോദിക്കുകയും ചെയ്തു. ഈ സിനിമ വിജയിക്കുമെന്ന് തോന്നുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. കഥയെക്കുറിച്ച് മുഴുവനായി ശ്രീനിവാസൻ അപ്പോൾ പറഞ്ഞിരുന്നില്ല കഥപറയാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ നിന്റെ കഥയല്ലേ എനിക്കത് കേൾക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്. mukesh പറയുന്നു

ADVERTISEMENTS
READ NOW  പരസ്യമായി തന്നോട് ചാൻസ് ചോദിച്ച ആരാധകനു പൃഥ്‌വി നൽകിയ മറുപടി ഞെട്ടിച്ചു: അറിയാം

എന്നാൽ അങ്ങനെ പറ്റില്ല കഥ കേട്ട് നിന്റെ പ്രതികരണം എനിക്കറിയണം എന്നിട്ട് മാത്രമേ ഞാൻ ഈ കഥയുമായി മുന്നോട്ട് പോകുവെന്നും നിന്റെ വിലയിരുത്തൽ മനസ്സിലാക്കിയശേഷം സിനിമ നിർമ്മിച്ചാൽ മതിയെന്നും ശ്രീനിവാസൻ കട്ടായം പറഞ്ഞു..

അങ്ങനെയാണ് ചിത്രത്തിന്റെ കഥ കേൾക്കുന്നത് തന്നെ. ഈ കഥ കേട്ടപ്പോൾ തന്നെ താൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുകയാണ് ചെയ്തത്. നഷ്ടം വന്നാലും സാരമില്ല നമുക്ക് ഈ ചിത്രം എടുക്കണം ഇതൊരു സൗഹൃദത്തിന്റെ കഥയാണെന്ന് ഞാൻ അപ്പോൾ പറയുകയും ചെയ്തിരുന്നു.

ചിത്രത്തിലെ അതിഥി വേഷം മമ്മൂട്ടി തന്നെ ചെയ്യണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും നിർബന്ധവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ചിത്രത്തിന്റെ കഥ പറയാൻ മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. ഞങ്ങൾ അവിടെ ചെന്നപ്പോൾ മമ്മൂക്കയുടെ ഭാര്യ സുൽഫിതും അവിടെ നിൽപ്പുണ്ട്. ശ്രീനിയുടെ കഥ തനിക്ക് വിശ്വാസമാണെന്നും കഥ പറയേണ്ട എന്നും മമ്മൂക്ക പറഞ്ഞു. ഞാൻ എന്നു വരണമെന്ന് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത്.

READ NOW  സിനിമയിൽ ഒരു നോ പറഞ്ഞാൽ പിന്നെ ശത്രുവായി കാണാം - നമ്മൾ ഭയക്കരുത് - ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അദിതി രവി

ബാർബർ ബാലൻ എന്ന വ്യക്തിയുടെ കഥയാണ് ഇതന്നും ഇതിൽ മമ്മൂക്ക മുഴുവനായി ഇല്ല എന്നും അതിനാൽ മമ്മൂട്ടിയുടെ പ്രതിഫലം അറിഞ്ഞ് ഞങ്ങളെ കൊണ്ട് താങ്ങുന്നത് ആണെങ്കിൽ മാത്രമേ ഈ സിനിമ ചെയ്യുന്നുള്ളൂ എന്നും അപ്പോൾ തന്നെ പറഞ്ഞിരുന്നു. താങ്കളുടെ ഒരു മുഴുവന്‍ സമയ വേഷമല്ല ഒരു അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങൾ എത്രയാണ് തരേണ്ടത് . ഏതൊക്കെ റൈറ്സ് സിനിമയുടെ അങ്ങേക്ക് തരണം

ഞങ്ങൾ ആ കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ അതിലും ടെൻഷനിൽ നിൽക്കുകയാണ് അവിടെ മമ്മൂക്കയുടെ ഭാര്യ. അദ്ദേഹം വളരെ കൂളായി എഴുന്നേറ്റ് ഞങ്ങളുടെ തോളിൽ കയ്യിട്ടു ഈ പടം ഞാൻ പണമില്ലാതെ അഭിനയിക്കുന്നു എന്ന് പറഞ്ഞു.

അപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു തമാശ പറയേണ്ട സമയമല്ല ജീവൻ മരണ പോരാട്ടം ആണ് ഞങ്ങൾ നടത്തുന്നത്. ഞങ്ങൾ നിർമ്മാതാക്കൾ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഇപ്പോൾ മമ്മൂക്ക ആണെന്ന്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു നിങ്ങള്‍ എന്താ ഈ പറയുന്നേ ഇതിനു ഞാന നിങ്ങളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങാനോ ? നമ്മളൊക്കെ എത്ര നാളായി ഒന്നിച്ചു നില്‍ക്കുന്നവര്‍ ആണ്. ഞാനെന്റെ അഞ്ചുദിവസത്തെ ഡേറ്റ് നിങ്ങൾക്ക് ഫ്രീയായി തരുകയാനു ഡേറ്റ് എന്നാണ് എന്ന് പറഞ്ഞാല്‍ മതി. ഒരിക്കൽക്കൂടി മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് സുൽഫിത്ത പുറകിൽ കൂടി വന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

READ NOW  ആറാട്ടെണ്ണനും അലൻ ജോസ് പെരേരക്കും ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായി- മാധവ് സുരേഷിന്റെ ചിത്രത്തിന് താഴെ കമെന്റ് - താരത്തിന്റെ മറുപടി ഇങ്ങനെ

കാരണം അത്രത്തോളം പരിഭ്രമത്തിൽ ആയിരുന്നു സുൽഫിത്ത് കാരണം മമ്മൂക്ക വലിയ റേറ്റ് വല്ലോം പറഞ്ഞു ഞങ്ങള്‍ക്ക് ആ സിനിമ നിര്‍മ്മിക്കാന്‍ പറ്റാതായി പോകുമോ എന്നൊക്കെയുള്ള ടെന്‍ഷനില്‍ ആയിരുന്നു അവര്‍ . ഇച്ചാക്ക അത് നന്നായി എന്നുകൂടി സുൽഫിത്ത പറഞ്ഞപ്പോൾ അതൊരു വല്ലാത്ത കുടുംബ നിമിഷമായി മാറിയിരുന്നു. ഞങ്ങള്‍ എല്ലാവരും കരഞ്ഞു പോയി ,പിന്നെ ഭക്ഷണം ഒക്കെ കഴിച്ചാണ് അവിടെ നിന്ന് പിരിഞ്ഞത് എന്നും മുകേഷ് പറയുന്നു.

ADVERTISEMENTS